Wednesday, November 27, 2024

Tech & Auto

വിൽപ്പനയി​ലെ ഒരേയൊരു രാജാവ്​; ഹാർലിയും ട്രയംഫും ഒത്തുപിടിച്ചിട്ടും വിൽപ്പനയിൽ കുതിച്ച്​ റോയൽ എൻഫീൽഡ്​

ഇന്ത്യയിലെ 350 സി.സി മോട്ടോർ സൈക്കിളുകളുടെ കുത്തക എന്നും സ്വന്തമാക്കി വച്ചിരുന്നത്​ റോയൽ എൻഫീൽഡ്​ എന്ന കമ്പനിയാണ്​. റോയലിന്‍റെ ടൂറർ രാജാക്കന്മാരായ ക്ലാസിക്​ 350യും ക്രൂസർ ബൈക്കായ മീറ്റിയോർ 350യും പുതുതായി വന്ന ഹണ്ടർ 350യും എല്ലാം ഈ വിഭാഗത്തിൽ ഏറെക്കാലം എതിരാളികളില്ലാതെ വാഴുന്നവരായിരുന്നു. ജാവ, യെസ്​ഡി, ഹോണ്ട തുടങ്ങിയ കമ്പനികൾ ഈ വിഭാഗത്തിൽ...

ഈ ആപ് ഫോണിലുണ്ടെങ്കിൽ വാട്സ്ആപ് വിവരങ്ങളെല്ലാം ഹാക്ക് ചെയ്യപ്പെടും; ജാഗ്രത

ഉറവിടം വ്യക്തമല്ലാതെ വാഗ്ദാനങ്ങളുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു പണവും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുന്ന എപികെ ആപ്പുകളെക്കുറിച്ചു അധികൃതർ മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ ഒരു ആപ് ഇപ്പോൾ പ്രചരിക്കുകയാണ്.’സേഫ് ചാറ്റ്’ എന്ന ഫേക് ആൻഡ്രോയിഡ് ചാറ്റിങ് ആപ് ഉപയോഗിച്ച് ദക്ഷിണേഷ്യയിലെ ഉപയോക്താക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് . വാട്സ്ആപിലൂടെയാണ് ഈ മാൽവെയർ പ്രചരിക്കുന്നത്. സൈബർ...

ആംബുലന്‍സായും നിരത്തിലെത്താന്‍ ഇന്നോവ; ക്രിസ്റ്റ പതിപ്പ് ഉടന്‍

ഇന്ത്യയിലെ എം.പി.വി. ശ്രേണിയില്‍ നിരവധി വാഹനങ്ങള്‍ വന്ന് പോയിട്ടും ഇന്നോവയ്‌ക്കൊപ്പം എത്താന്‍ ഒരു വാഹനത്തിനുമായിട്ടില്ല. ഏറ്റവും കംഫര്‍ട്ടബിളായ യാത്രയ്ക്ക് കേളികേട്ട ഈ വാഹനം ആംബുലന്‍സിന്റെ രൂപത്തിലും എത്തുകയാണ്. ടൊയോട്ട തന്നെയാണ് ക്രിസ്റ്റയെ അടിസ്ഥാനമാക്കിയുള്ള ആംബുലന്‍സ് ഒരുക്കുന്നത്. ബേസിക്, അഡ്വാന്‍സ്ഡ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇന്നോവ ക്രിസ്റ്റ ആംബുലന്‍സുകള്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ക്രിസ്റ്റയില്‍ നിന്ന് വ്യത്യസ്തമായി...

550 കിമി മൈലേജുമായി മാരുതി ബ്രെസ; വാഹലോകത്ത് അങ്കലാപ്പ്!

ഇന്ത്യൻ വാഹനലോകത്തെ മുടിചൂടാമന്നനാണ് മാരുതി സുസുക്കി. ഉപഭോക്താക്കളുടെ വിശ്വാസം സമ്പാദിച്ച് വർഷങ്ങളായി വാഹനങ്ങൾ നിർമ്മിക്കുന്ന കമ്പനി നിരവധി ജനപ്രിയ മോഡലുകളിലൂടെ വിപണിയെ നിയന്ത്രിക്കുന്നു. ഇപ്പോഴിതാ മാരുതി സുസുക്കി തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ മാരുതി സുസുക്കി ബ്രെസയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായിട്ടാണ് മാരുതി...

കാറുകള്‍ക്ക് 80,000 രൂപവരെ ഓഫര്‍; ഓണം കളറാക്കാന്‍ കേരളത്തിന് പ്രത്യേക ഓഫറുമായി ടാറ്റ

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വാഹന വിപണിയാണ് കേരളം എന്നാണ് ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും വലിയ പ്രാധാന്യത്തോടെയാണ് വാഹന നിര്‍മാതാക്കള്‍ കാണുന്നത്. കേരളം ഓണാഘോഷത്തോട് അടുത്തത് കണക്കിലെടുത്ത് വാഹനങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ചിട്ടുള്ള...

ഗാലക്സി സീരിസിലെ പുതിയ മോഡലുകൾ അവതരിപ്പിച്ച് സാസംങ്

സാസംങ് സംഘടിപ്പിച്ച ഗാലക്സി അൺപാക്ഡ് 2023 ചടങ്ങിലൂടെ ഗ്യാലക്സി സെഡ് ഫ്ലിപ്, ഫോൾഡ് ഏറ്റവും പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നു. സൗത്ത് കൊറിയയിലെ സോളിലായിരുന്നു ഗാലക്സി വാച്ചുകൾ, ടാബുകൾ തുടങ്ങിയവ അവതരിപ്പിക്കുന്ന ചടങ്ങ് നടന്നത്. ഫോൾഡബിൾ ഫോണുകൾക്കായിരിക്കും പ്രാധാന്യം നൽകുകയെന്ന പ്രഖ്യാപനവുമായാണ് സാംസങ് അൺപാക്ഡ് ചടങ്ങ് സംഘടിപ്പിച്ചത്. ഏറ്റവും പ്രധാന മാറ്റം കവർ ഡിസ്പ്ലേയിലാണ്. ചെറിയ 1.9...

ഇനി പിൻ അടിക്കാൻ മെനക്കെടേണ്ട ; ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

ദില്ലി: ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ. ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ അവതരിപ്പിച്ചു. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. അതായത് ഒരു ചായകുടിക്കാനോ, ബാര്‍ബര്‍ ഷോപ്പിലോ പോകുന്നവര്‍ക്കോ ഇടപാട് നടത്താന്‍ വലിയ ഉപകാരമായിരിക്കും ഈ ഫീച്ചര്‍ ഗൂഗിൾ...

എതിരാളികള്‍ക്ക് മുന്നറിയിപ്പ്; ബുള്ളറ്റ് 350 മുഖം മിനുക്കി എത്തുന്നു

ഇന്ത്യൻ വാഹന വിപണിയിൽ പ്രത്യേകം ഫാൻ ബേസുള്ള വാഹന നിർമാണക്കമ്പനിയാണ് റോയൽ എൻഫീൽഡ്. റഫ് ഡിസൈൻ പാറ്റേണും, കാതടപ്പിക്കുന്ന എക്‌സ്‌ഹോസ്റ്റ് നോട്ടുമെല്ലാം ഒരു കാലഘട്ടത്തിന്റെ വാഹനസ്വപ്‌നങ്ങൾ നിറം പകർന്നവയാണ്. അതുകൊണ്ടുതന്നെ വിപണിയിൽ പുതിയ കമ്പനികൾ വന്നിട്ടും എൻഫീൽഡിന്റെ സ്ഥാനത്തിന് വലിയ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ തങ്ങളുടെ പുതിയ മോഡലിനെ രംഗത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. റോയൽ എൻഫീൽഡ് മോട്ടോര്‍സൈക്കിളുകളെ...

എലിവേറ്റിന്റെ സവിശേഷതകൾ അവതരിപ്പിച്ച് ഹോണ്ട

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ അതിന്റെ വരാനിരിക്കുന്ന എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവിയിൽ വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. അത് 2023 സെപ്റ്റംബറിൽ വിൽപ്പനയ്‌ക്കെത്തും. അടുത്തിടെ എസ്‌യുവിയുടെ ഡിസൈൻ ഡൈനാമിക്‌സ്, ഇന്റീരിയർ ക്വാളിറ്റി, പെർഫോമൻസ് എന്നിവ പ്രദർശിപ്പിക്കുന്ന ഒരു പുതിയ വീഡിയോ കമ്പനി പുറത്തിറക്കി. ഹോണ്ടയുടെ അർബൻ ഫ്രീസ്‌റ്റൈൽ ആശയത്തെ അടിസ്ഥാനമാക്കി, മൾട്ടിപർപ്പസ് സ്‌പെയ്‌സ് നൽകുമ്പോൾ നഗരത്തിനുള്ളിൽ...

40 കിമി മൈലേജ്, മാജിക്കല്‍ എഞ്ചിനുമായി പുതിയ സ്വിഫ്റ്റ് നിരത്തിലേക്ക്!

ഈ വർഷം ജാപ്പനീസ് വിപണിയിൽ അഞ്ചാം തലമുറയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക്. ജാപ്പനീസ് മാധ്യമങ്ങളിൽ നിന്നുള്ള സമീപകാല റിപ്പോർട്ട് അനുസരിച്ച്, ഹാച്ച്ബാക്കിന്‍റെ ലോക പ്രീമിയർ 2023 അവസാനത്തോടെ ഉണ്ടായിരിക്കും. സ്വിഫ്റ്റിന്റെ സ്‌പോർട്ടിയർ പതിപ്പ്, സ്വിഫ്റ്റ് സ്‌പോർട് എന്നറിയപ്പെടുന്നു. സ്വിഫ്റ്റ് സ്‌പോർട് 2024-ൽ അതിന്റെ ഏറ്റവും പുതിയ രൂപത്തിൽ അരങ്ങേറും. ഇന്ത്യൻ പശ്ചാത്തലത്തിൽ...
- Advertisement -spot_img

Latest News

ദേശീയപാതാ വികസനത്തിൽ ഒറ്റപ്പെട്ട് ഷിറിയ; പ്രതിഷേധ സംഗമം നാളെ

കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...
- Advertisement -spot_img