Wednesday, November 27, 2024

Tech & Auto

ഐഫോൺ 15 പുറത്തിറങ്ങുന്ന ദിവസം ഇതാണ്; ഇത്തവണ കിടുക്കും, കാരണമിതാണ്.!

സന്‍ഫ്രാന്‍സിസ്കോ: ഐഫോണ്‍‌ 15 ന്റെ അപ്ഡേഷനായി കാത്തിരിക്കുന്നവരാണ് പലരും. ഇപ്പോഴിതാ ഒരു ഓൺലൈനിലൂടെ ഫോണിന്റെ ഫീച്ചർ സംബന്ധിച്ച വിവരങ്ങൾ ചോർന്നെന്നാണ് സൂചന.ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ ഉൾപ്പെടെയുള്ള ഐഫോൺ 15 സീരീസ് സെപ്റ്റംബർ 12ന് എത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ പറയുന്നത്. പുറത്തു വന്ന...

വാട്ട്സ്ആപ്പില്‍ ഗംഭീര അപ്ഡേഷന്‍: മെസേജ് രീതി തന്നെ മാറും

ദില്ലി: ഇനി മുതൽ വാട്ട്സ്ആപ്പില്‍ എഐ ഉപയോഗിച്ച് സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാം. മൈക്രോ നിരവധി സോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അവരവരുടെ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിരുന്നു. മാർക്ക് സക്കർബര്‌‍ഗിന്‍റെ മെറ്റയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളിൽ കമ്പനി...

ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയില്‍ ഐഫോണ്‍ 15 നിര്‍മാണം തുടങ്ങി

ചെന്നൈ: ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം തമിഴ്നാട്ടില്‍ ആരംഭിച്ചു. ശ്രീപെരുമ്പത്തൂരിലെ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മാണം തുടങ്ങിയത്. ചൈനയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമുണ്ടായത്. പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ നിര്‍മാണം  വലിയ തോതില്‍ ചൈനയില്‍ നടന്നിരുന്ന...

ആപ്പിള്‍ ഐഫോണ്‍ 14; ഇനി മുതല്‍ ടൈപ്പ് സി പോര്‍ട്ടില്‍

ഐഫോണ്‍ 15 ടൈപ്പ് സി പോര്‍ട്ടില്‍ പുറത്തിറങ്ങുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇപ്പോള്‍ ഐഫോണ്‍ 14നിലും ടൈപ്പ് സി, ചാര്‍ജര്‍ നിലവില്‍ വരുന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്ത് വരുന്നത്. യൂറോപ്യന്‍ യൂണിയന്റെ പുതിയ ചട്ടങ്ങളനുസരിച്ചാണ് ഐഫോണ്‍ 14നിലും ടൈപ്പ് സി ചാര്‍ജര്‍ ഉള്‍പ്പെടുത്തി റീ ലോഞ്ച് ചെയ്യാന്‍ കമ്പനി ശ്രമിക്കുന്നത് എന്നാണ്...

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ്

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം. ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് നേടുന്നവര്‍ക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം. പക്ഷേ, ഓട്ടോമാറ്റിക് വാഹന ലൈസന്‍സുള്ളവര്‍ക്ക്...

ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട്; പുതിയ ഫീച്ചറുമായി വാട്സ്ആപ്

അടുത്തിടെയായി വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നിരവധി സവിശേഷമായ അപ്‌ഡേഷനുകളാണ് എത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ കൊണ്ടു വരാനാണ് വാട്‌സ്ആപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുതിയ ഫീച്ചര്‍ വരുകയാണെങ്കിൽ ഒരു ഉപഭോക്താവിന് ഒരു ഫോണില്‍ നിന്ന് കൂടുതല്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍...

ഇനി ഒരേ സമയം 32 പേര്‍ക്ക് വരെ വോയ്‌സ് ചാറ്റില്‍ പങ്കെടുക്കാം; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ഗ്രൂപ്പിന് വേണ്ടി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് വോയ്‌സ് ചാറ്റ്. ഒരേസമയം ഗ്രൂപ്പിലെ 32 പേര്‍ക്ക് വരെ വോയ്‌സ് ചാറ്റില്‍ പങ്കെടുത്ത് ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. വരുംദിവസങ്ങളില്‍...

ഐഫോൺ 15 സീരീസ് സെപ്തംബർ 13ന് എത്തും; എല്ലാ മോഡലുകളിലും യു.എസ്.ബി-സി പോർട്ടും ​ഡൈനാമിക് ഐലൻഡും

ഈ വർഷം സെപ്തംബറിലാണ് ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ ഐഫോൺ 15 സീരീസ് അവതരിപ്പിക്കാൻ പോകുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ ഇവന്റിന്റെ പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതിയെക്കുറിച്ച് ഒരു പുതിയ റിപ്പോർട്ട് സൂചന നൽകി. 9to5Mac റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം സെപ്റ്റംബർ 13ന് ആപ്പിൾ, ലോഞ്ച് ഇവന്റ് ഹോസ്റ്റ് ചെയ്യാൻ...

ഇന്റർനെറ്റില്ലാതെ ഫോണിൽ ലൈവ് ടിവി; ‘ഡയറക്ട്-ടു-​മൊബൈൽ’ ടെക്നോളജി സാധ്യതകൾ തേടി കേന്ദ്രം

സ്മാർട്ട്ഫോൺ സ്ക്രീനിൽ ലൈവ് ടിവി ആസ്വദിക്കണമെങ്കിൽ ഇപ്പോൾ ഇന്റർനെറ്റ് വേണം. ജിയോടിവി അടക്കമുള്ള നിരവധി ആപ്പുകൾ ജനപ്രിയ ചാനലുകൾ ഫോണിൽ ലൈവായി തന്നെ ആസ്വദിക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. എന്നാൽ, ഡാറ്റാ കണക്ഷനില്ലാതെ ടിവി ചാനലുകൾ ഫോണിൽ കാണാൻ കഴിയുമെങ്കിൽ അത് എത്ര ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ച് മൊബൈൽ ഡാറ്റാ പ്ലാനുകളുടെ നിരക്ക് ഗണ്യമായി കൂടിക്കൊണ്ടിരിക്കുന്ന ഈ...

ഈ ആപ്പ് നിങ്ങളുടെ ഫോണിലുണ്ടെങ്കില്‍ ഉടന്‍ ഒഴിവാക്കൂ; അല്ലെങ്കില്‍ വാട്സ്ആപിലെ വിവരങ്ങളെല്ലാം ചോരും

വാട്സ്ആപ് ഉള്‍പ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന വ്യാജ ആപ്ലിക്കേഷനെതിരെ മുന്നറിയിപ്പ്. ദക്ഷിണേഷ്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്തക്കളെ ലക്ഷ്യമിടുന്ന 'സേഫ് ചാറ്റ്' എന്ന ചാറ്റിങ് ആപ്ലിക്കേഷനാണ് ഉപയോക്താക്കളുടെ വാട്സ്ആപ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ 'സൈഫേമ'യിലെ വിദഗ്ധരാണ് വാട്സ്ആപ് ഉപയോക്താക്കളുടെ പേടിസ്വപ്നമായി മാറുന്ന പുതിയ സുരക്ഷാ ഭീഷണിയെക്കുറിച്ച് വിവരം...
- Advertisement -spot_img

Latest News

ദേശീയപാതാ വികസനത്തിൽ ഒറ്റപ്പെട്ട് ഷിറിയ; പ്രതിഷേധ സംഗമം നാളെ

കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...
- Advertisement -spot_img