ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിപ്പിച്ച് ആപ്പിൾ. ഐഫോൺ 15 പ്രോ മുതലുള്ള മോഡലുകളിലാവും ആപ്പിൾ ഇന്റലിജൻസ് ലഭ്യമാവുക. മാക്, ഐപാഡ് എന്നിവയുടെ പുതിയ വേർഷനുകളിലും ആപ്പിൾ ഇന്റലിജൻസ് ലഭ്യമാവും ഇതിനൊപ്പം ഐ.ഒ.എസ് 18 ഓപ്പറേറ്റിങ് സിസ്റ്റം ലഭ്യമാകുന്ന ഫോണുകളിൽ കോൾ റെക്കോഡിങ് ഫീച്ചറും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്.
പുതിയ റൈറ്റിങ് ടൂളുകളാണ് ആപ്പിൾ ഇന്റലിജൻസിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. മെയിൽ,...
മുംബൈ: യുപിഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വെര്‍ച്വല്‍ വിലാസം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍(എന്‍പിസിഐ). യുപിഐ വിലാസം സാമ്പത്തിക ഇടപാടുകള്‍ നടത്താനും തീര്‍പ്പാക്കാനും മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കി എന്‍പിസിഐ ഫിന്‍ടെക് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കി.
ചില ഫിന്‍ടെക് കമ്പനികള്‍ യുപിഐ ഐഡി ഉപയോഗിച്ച് ബിസിനസ് സംരംഭകര്‍ക്കും തേര്‍ഡ് പാര്‍ട്ടി...
ഐഫോണിന് ബാറ്ററി ലൈഫില്ലെന്ന പരാതി വർധിക്കുന്നു. ഐഫോൺ 16 ന് ബാറ്ററി കപ്പാസിറ്റിയില്ലെന്നും ചാർജ് ഡ്രെയിനാകുന്നുവെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഇപ്പോൾ രംഗത്തെത്തുന്നത്. ഐഫോൺ 16ന് ആരാധകരേറെയാണ്. ലോഞ്ചിന് മുൻപാരംഭിച്ചതാണ് ബുക്കിങ്. ഫോണിന്റെ വിൽപ്പന ഇപ്പോഴും തകൃതിയായി നടക്കുന്നുണ്ട്. റെഡിറ്റ്, ആപ്പിൾ സപ്പോർട്ട് വെബ്‌സൈറ്റുകൾ തുടങ്ങിയ നിരവധി വെബ്‌സൈറ്റുകളിൽ ബാറ്ററി സംബന്ധിച്ച ഉപയോക്താക്കളുടെ പരാതികൾ...
റോയൽ എൻഫീൽഡിന് 2024ൽ ടൂവീലർ വിപണിയിൽ വൻകുതിപ്പ്. 2024ൽ കെെവരിച്ച വളർച്ചയുടെ കണക്ക് പുറത്ത് വിട്ടരിക്കുകയാണ് കമ്പനി. 2024 സെപ്റ്റംബറോടെ 6.82% വളർച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. ഈ വളർച്ചക്ക് കാരണം റോയൽ എൻഫീൽഡ് മോഡലുകളോട് ആളുകൾക്ക് ഉള്ള ഇഷ്ടമാണ്. 2024 സെപ്റ്റംബറിൽ 33,065 യൂണിറ്റുകൾ വിറ്റഴിച്ച റോയൽ എൻഫീൽഡ് മോഡലുകളിൽ ബെസ്റ്റ് സെല്ലറായി ക്ലാസിക്...
തിരുവനന്തപുരം: തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനുള്ള സംവിധാനവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് കമ്പനി. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിക്കുക. ആൻഡ്രോയിഡ് ബീറ്റ...
ദില്ലി: വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്തതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതുമായ 2.17 കോടി മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഉന്നത മന്ത്രിതല സമിതിയെ അറിയിച്ചു. ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ 2.26 ലക്ഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്യാനും തീരുമാനമായിട്ടുണ്ട് എന്ന് ദി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സിം കാര്‍ഡ് എടുക്കാന്‍ കെവൈസി...
സാംസങിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ഗ്യാലക്‌സി എഐ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ഫോണായി സാംസങ് ഗ്യാലക്‌സി എസ്23 എഫ്ഇ. 29,999 രൂപയ്ക്കാണ് ഈ ഫോണ്‍ ഇപ്പോള്‍ വില്‍ക്കുന്നത്. 30,000 രൂപയില്‍ താഴെ വില വരുന്ന ഏറ്റവും മികച്ച സാംസങ് സ്‌മാര്‍ട്ട്ഫോണാണ് ഗ്യാലക്‌സി എസ്23 എഫ്ഇ എന്നാണ് വിലയിരുത്തലുകള്‍.
79,999 രൂപയ്ക്കായിരുന്നു സാംസങ് ഗ്യാലക്‌സി...
ലോകമെങ്ങും ഉള്ള ഐഫോൺ ഉപഭോക്താക്കളുടെ ഒരു പരാതി ആപ്പിൾ തീർപ്പാക്കിയിരിക്കുകയാണ്. മോഡലുകൾ ഒരുപാടിറങ്ങിയിട്ടും, മറ്റ് കമ്പനികൾ വർഷങ്ങളായി നടപ്പാക്കിയ ഒരു അടിസ്ഥാന ഫീച്ചറായിട്ടും, ഇതുവരെ ഐഫോണിൽ ഇല്ലാതിരുന്ന ആ ഫീച്ചർ ആപ്പിൾ നടപ്പിലാക്കിയിരിക്കുകയാണ്.
ഇനിമുതൽ ഐഫോണിൽ കോളുകൾ റെക്കോർഡ് ചെയ്യാം എന്നതാണ് ആ അപ്‌ഡേറ്റ്. വർഷങ്ങളായി ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതാണ് ഇത്. നിലവിൽ ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന 18.1...
ദില്ലി: ആപ്പിള്‍ കമ്പനിയുടെ ഐഫോണ്‍ അടക്കമുള്ള ഉല്‍പന്നങ്ങളിലെ പഴയ സോഫ്റ്റ്‌വെയറുകളില്‍ സുരക്ഷാ ഭീഷണിയുള്ളതായി മുന്നറിയിപ്പുമായി ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം. ഐഫോണ്‍, മാക്, ആപ്പിള്‍ വാച്ച് എന്നിവയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) അറിയിച്ചിരിക്കുന്നത്.
ആപ്പിള്‍ ഡിവൈസുകളില്‍ സുരക്ഷാ ഭീഷണികളുള്ളതായി അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍...
വിമർശനങ്ങൾക്ക് പിന്നാലെ പുതിയ അപ്ഡേഷനുമായി സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം. പുതിയ അപ്ഡേഷനനുസരിച്ച് പുതിയതായി സൈൻഇൻ ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോം അറിയിച്ചു. കൗമാരക്കാരെ നിയന്ത്രിക്കുന്നതിനുള്ള പുതിയ അപ്ഡേഷനാണ് ടീൻ അക്കൗണ്ട് ഫീച്ചർ. മാതാപിതാക്കളുടെ മാർഗനിർദേശത്തിൽ കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിലുള്ള അക്കൗണ്ടുകൾ അടുത്തയാഴ്ച മുതൽ...
കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച. വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടിലാണ്...