Sunday, April 6, 2025

Tech & Auto

വാട്‌സ്‌ആപ്പ് സ്റ്റിക്കര്‍ നമുക്കും ഉണ്ടാക്കാം; എങ്ങനെയെന്ന് നോക്കാം

(www.mediavisionnews.in): വാട്സ്‌ആപ്പില്‍ സ്റ്റിക്കറുകള്‍ ഇനി നമുക്ക് തന്നെ നിര്‍മ്മിക്കാം. വാട്സ്‌ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് (2.18) ആണ് നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ഉള്ളതെന്ന് ഉറപ്പാക്കുക. വിവിധ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന നിങ്ങളുടെ കുറച്ച്‌ ഫോട്ടോകള്‍ എടുക്കുക. അതിനുശേഷം അതിന്റെ പശ്ചാത്തലം മായ്ച്ച്‌ കളഞ്ഞ് PNG ഫോര്‍മാറ്റിലേക്ക് മാറ്റണം. സ്മാര്‍ട്ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച്‌ ആവശ്യത്തിന് ഫോട്ടോകള്‍ എടുക്കകയാണ് ആദ്യം ചെയ്യേണ്ടത്....

പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 ന് വിപണിയിലെത്തും ; ബുക്കിംങ് തുടങ്ങി

ന്യൂഡൽഹി (www.mediavisionnews.in): പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 ന് ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി 2018 എര്‍ട്ടിഗ പ്രീബുക്കിംഗ് മാരുതി ആരംഭിച്ചു. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും 11,000 രൂപ മുന്‍കൂര്‍ പണമടച്ച് പുതിയ എര്‍ട്ടിഗ ബുക്ക് ചെയ്യാം. എര്‍ട്ടിഗയുടെ അഞ്ചാം തലമുറയാണ് വില്‍പനയ്ക്കു വരുന്നത്. പേള്‍ മെറ്റാലിക് ഓബം റെഡ്, മെറ്റാലിക് മാഗ്മ...

സിം സ്വാപ് തട്ടിപ്പ്; സിം വഴി ലക്ഷങ്ങള്‍ പോകുന്ന വഴി അറിയില്ല; കരുതലോടെ അറിയണം ഈ 11 കാര്യങ്ങള്‍

പുണെ(www.mediavisionnews.in): സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ എല്ലാം കമ്പ്യുട്ടറും മൊബൈലുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇന്‍റര്‍നെറ്റിന്‍റെ ലോകത്തെ ചതിക്കുഴിക്കള്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോളം തന്നെയുണ്ട്.  തട്ടിപ്പിന്‍റെ പുതിയ വഴികളെല്ലാം ഹൈടെക്കാണ്. എടിഎമ്മുകളില്‍ നിന്നും ഇന്‍റര്‍നെറ്റ് ബാങ്കിംഗുകളില്‍ നിന്നെല്ലാം പണം തട്ടുന്ന വാര്‍ത്തകള്‍ സുപരിചിതമാണ്. ഇപ്പോഴിതാ സിം വഴിയുള്ള തട്ടിപ്പും ഹൈടെക് മോഷണങ്ങളില്‍ തുടര്‍ക്കഥയാകുകയാണ്. ദില്ലി, കൊല്‍ക്കത്ത, ബംഗലുരു...

കേരളത്തിലെ എല്ലാ ബാങ്കുകളിലും ഓഹരിയുമായി എം.എ.യൂസഫലി

എറണാകുളം (www.mediavisionnews.in): കേരളം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളിലും ഓഹരിയുള്ള മലയാളി വ്യവസായിയായി എം.എ.യൂസഫലി. ഇസാഫ് ബാങ്കിലാണ് ലുലു ഗ്രുപ്പ് ചെയര്‍മാനായി യൂസഫലി ഇപ്പോള്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. 85.54 കോടി രൂപ മുടക്കി 4.99 ശതമാനം ഓഹരിയാണ് യൂസഫലി സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ കാത്തലിക്ക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളില്‍...

സന്ദേശം അയക്കും മുമ്പ് ഒന്നുകൂടി പരിശോധിക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സാപ്പ്

(www.mediavisionnews.in):പുതിയ ഫീച്ചറുകള്‍ നിരന്തരം കൊണ്ടുവന്ന് കൂടുതല്‍ ജനപ്രിയമാകുകയാണ് ചാറ്റിങ് ആപ്ലിക്കേഷനായ വാട്ട്‌സാപ്പ്. കഴിഞ്ഞ മാസം വാട്ട്‌സാപ്പ്് പുറത്തിറക്കിയ സ്റ്റിക്കര്‍ ഫീച്ചര്‍ ഹിറ്റായിരുന്നു. ഇതിന് പിന്നാലെ പ്രിവ്യൂ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്ട്‌സാപ്പ്. അതായത് ഒരാള്‍ക്ക് സന്ദേശം അയക്കുന്നതിന് മുമ്പ് ഒരുവട്ടം കൂടി ആലോചിക്കാം. ശരിയായ സന്ദേശമാണോ അയക്കുന്നത്, അല്ലെങ്കില്‍ മാറ്റം വരുത്തണോ എന്നൊക്കെ സന്ദേശകന് മുന്നറിയിപ്പ് നല്‍കുന്നതാണ്...

ഇന്റർനെറ്റിൽ ഇല്യാനയുടെയും പ്രീതി സിന്റയുടെയും ചിത്രം തെരയുന്നവരുടെ ശ്രദ്ധയ്ക്ക്

ന്യൂഡൽഹി (www.mediavisionnews.in): ഇന്റർനെറ്റിൽ സെലിബ്രിറ്രികളുടെ ചിത്രം തെരയുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനിമുതൽ ഇല്യാന ഡിക്രൂസിന്റെയും പ്രീതി സിന്റയുടെയും ചിത്രങ്ങൾ തെരഞ്ഞുചെന്നാൽ മുട്ടൻപണി കിട്ടുമെന്ന് മുന്നറിയിപ്പ് തന്നിരിക്കുകയാണ് ആന്റി വൈറസ് സോഫ്ട്‌വെയർ കമ്പനിയായ മെക്കാഫി. എല്ലാവർഷവും ഇന്റർനെറ്റിലെ ഏറ്റവും അപകടംപിടിച്ച സെലിബ്രിറ്റീസിന്റെ പേരുകൾ മെക്കാഫി പുറത്തുവിടാറുണ്ട്. വൈറസുകൾ ഉൾപ്പെടയുള്ളവ കടന്നുകയറി ഉപകരണങ്ങൾ കേടാകുമെന്നാണ് മെക്കാഫിയുടെ മുന്നറിയിപ്പിന്റെ ഉദ്ദേശ്യം. ബോളിവുഡ് താരം ഇല്യാന...

പുതിയ സിം കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

(www.mediavisionnews.in) പുതിയ സിം കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ച്‌ കേന്ദ്ര ടെലികോം വകുപ്പ്. ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടെലികോം വകുപ്പ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. 1. തിരിച്ചറിയല്‍ രേഖയും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖയുമായി മൊബൈല്‍ സേവനദാതാവിന്റെ സ്റ്റോര്‍ സന്ദര്‍ശിക്കുക. 2. അവിടെ വച്ച്‌ ഉപഭോക്താവിന്റെ ഫോട്ടോ എടുക്കുകയും അത് കസ്റ്റമര്‍ അക്വിസിഷന്‍ ഫോമുമായി (സിഎഎഫ്)...

വാട്‌സ്ആപ്, സ്‌കൈപ് ഫോണ്‍ വിളികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ തീരുമാനം ഡിസംബറില്‍

ന്യൂഡല്‍ഹി (www.mediavisionnews.in): വാട്‌സ്ആപ്, സ്‌കൈപ് ഗൂഗിള്‍ ഡ്യുവോ തുടങ്ങിയ ആപ്പുകളുപയോഗിച്ചുള്ള ഫോണ്‍ വിളികള്‍ നിയന്ത്രിക്കുന്നതില്‍ അടുത്തമാസം ചേരുന്ന യോഗത്തില്‍ തീരുമാനമാകും. രാജ്യത്തെ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) വിളിച്ചു ചേര്‍ക്കുന്ന രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ യോഗത്തിലാകും ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നത്. ഡിസംബറില്‍ നടക്കുന്ന യോഗത്തില്‍ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ഐഡിയ തലവന്മാര്‍ പങ്കെടുക്കും. ഓവര്‍ ദ ടോപ്...

പൊതുജനത്തിന് മോദി സര്‍ക്കാര്‍ വക വീണ്ടും ഇരുട്ടടി: ഗ്യാസിന് ഇന്നും വില കൂട്ടി

ന്യൂഡല്‍ഹി (www.mediavisionnews.in): പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. രണ്ട് രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഇതോടെ സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. ഡീലര്‍മാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. നവംബര്‍ ആദ്യം സബ്‌സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയാണ്...

വാട്സാപ്പിലെ പുതിയ ഫീച്ചർ ഇതാ, സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

(www.mediavisionnews.in): രാവിലെ എഴുന്നേറ്റാലുടൻ വാട്സാപ്പിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാണ് പലരും ദിനചര്യ ആരംഭിക്കുന്നത്. അവിടെ തീരുന്നില്ല. ദിവസം മുഴുവൻ കൃത്യമായ ഇടവേളകളിൽ ഈ പച്ച ഐക്കണിന്റെ കൂടെത്തന്നെയായിരിക്കും ചിലരെങ്കിലും. അവസാനം രാത്രി ഉറങ്ങും വരെ കക്ഷി നമ്മുടെ കൂടെയുണ്ടാകും. അതെ, വാട്സാപ്പ് നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. തർക്കമില്ല വാട്സാപ്പിൽ വരാൻ പോകുന്ന ഒരു നിർണായക മാറ്റമാണ് ഇപ്പോൾ...
- Advertisement -spot_img

Latest News

‘ആർഎസ്എസിന് ക്രിസ്ത്യാനികളിലേക്ക് തിരിയാൻ അധികം സമയം വേണ്ടി വന്നില്ല’; ഓർഗനൈസർ ലേഖനത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിലെ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ലേഖനത്തില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ലെന്ന്...
- Advertisement -spot_img