Tuesday, November 26, 2024

Tech & Auto

സന്ദേശം അയക്കും മുമ്പ് ഒന്നുകൂടി പരിശോധിക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സാപ്പ്

(www.mediavisionnews.in):പുതിയ ഫീച്ചറുകള്‍ നിരന്തരം കൊണ്ടുവന്ന് കൂടുതല്‍ ജനപ്രിയമാകുകയാണ് ചാറ്റിങ് ആപ്ലിക്കേഷനായ വാട്ട്‌സാപ്പ്. കഴിഞ്ഞ മാസം വാട്ട്‌സാപ്പ്് പുറത്തിറക്കിയ സ്റ്റിക്കര്‍ ഫീച്ചര്‍ ഹിറ്റായിരുന്നു. ഇതിന് പിന്നാലെ പ്രിവ്യൂ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്ട്‌സാപ്പ്. അതായത് ഒരാള്‍ക്ക് സന്ദേശം അയക്കുന്നതിന് മുമ്പ് ഒരുവട്ടം കൂടി ആലോചിക്കാം. ശരിയായ സന്ദേശമാണോ അയക്കുന്നത്, അല്ലെങ്കില്‍ മാറ്റം വരുത്തണോ എന്നൊക്കെ സന്ദേശകന് മുന്നറിയിപ്പ് നല്‍കുന്നതാണ്...

ഇന്റർനെറ്റിൽ ഇല്യാനയുടെയും പ്രീതി സിന്റയുടെയും ചിത്രം തെരയുന്നവരുടെ ശ്രദ്ധയ്ക്ക്

ന്യൂഡൽഹി (www.mediavisionnews.in): ഇന്റർനെറ്റിൽ സെലിബ്രിറ്രികളുടെ ചിത്രം തെരയുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനിമുതൽ ഇല്യാന ഡിക്രൂസിന്റെയും പ്രീതി സിന്റയുടെയും ചിത്രങ്ങൾ തെരഞ്ഞുചെന്നാൽ മുട്ടൻപണി കിട്ടുമെന്ന് മുന്നറിയിപ്പ് തന്നിരിക്കുകയാണ് ആന്റി വൈറസ് സോഫ്ട്‌വെയർ കമ്പനിയായ മെക്കാഫി. എല്ലാവർഷവും ഇന്റർനെറ്റിലെ ഏറ്റവും അപകടംപിടിച്ച സെലിബ്രിറ്റീസിന്റെ പേരുകൾ മെക്കാഫി പുറത്തുവിടാറുണ്ട്. വൈറസുകൾ ഉൾപ്പെടയുള്ളവ കടന്നുകയറി ഉപകരണങ്ങൾ കേടാകുമെന്നാണ് മെക്കാഫിയുടെ മുന്നറിയിപ്പിന്റെ ഉദ്ദേശ്യം. ബോളിവുഡ് താരം ഇല്യാന...

പുതിയ സിം കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

(www.mediavisionnews.in) പുതിയ സിം കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ച്‌ കേന്ദ്ര ടെലികോം വകുപ്പ്. ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടെലികോം വകുപ്പ് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. 1. തിരിച്ചറിയല്‍ രേഖയും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖയുമായി മൊബൈല്‍ സേവനദാതാവിന്റെ സ്റ്റോര്‍ സന്ദര്‍ശിക്കുക. 2. അവിടെ വച്ച്‌ ഉപഭോക്താവിന്റെ ഫോട്ടോ എടുക്കുകയും അത് കസ്റ്റമര്‍ അക്വിസിഷന്‍ ഫോമുമായി (സിഎഎഫ്)...

വാട്‌സ്ആപ്, സ്‌കൈപ് ഫോണ്‍ വിളികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ തീരുമാനം ഡിസംബറില്‍

ന്യൂഡല്‍ഹി (www.mediavisionnews.in): വാട്‌സ്ആപ്, സ്‌കൈപ് ഗൂഗിള്‍ ഡ്യുവോ തുടങ്ങിയ ആപ്പുകളുപയോഗിച്ചുള്ള ഫോണ്‍ വിളികള്‍ നിയന്ത്രിക്കുന്നതില്‍ അടുത്തമാസം ചേരുന്ന യോഗത്തില്‍ തീരുമാനമാകും. രാജ്യത്തെ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) വിളിച്ചു ചേര്‍ക്കുന്ന രാജ്യത്തെ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ യോഗത്തിലാകും ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നത്. ഡിസംബറില്‍ നടക്കുന്ന യോഗത്തില്‍ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ഐഡിയ തലവന്മാര്‍ പങ്കെടുക്കും. ഓവര്‍ ദ ടോപ്...

പൊതുജനത്തിന് മോദി സര്‍ക്കാര്‍ വക വീണ്ടും ഇരുട്ടടി: ഗ്യാസിന് ഇന്നും വില കൂട്ടി

ന്യൂഡല്‍ഹി (www.mediavisionnews.in): പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. രണ്ട് രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഇതോടെ സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. ഡീലര്‍മാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. നവംബര്‍ ആദ്യം സബ്‌സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയാണ്...

വാട്സാപ്പിലെ പുതിയ ഫീച്ചർ ഇതാ, സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

(www.mediavisionnews.in): രാവിലെ എഴുന്നേറ്റാലുടൻ വാട്സാപ്പിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാണ് പലരും ദിനചര്യ ആരംഭിക്കുന്നത്. അവിടെ തീരുന്നില്ല. ദിവസം മുഴുവൻ കൃത്യമായ ഇടവേളകളിൽ ഈ പച്ച ഐക്കണിന്റെ കൂടെത്തന്നെയായിരിക്കും ചിലരെങ്കിലും. അവസാനം രാത്രി ഉറങ്ങും വരെ കക്ഷി നമ്മുടെ കൂടെയുണ്ടാകും. അതെ, വാട്സാപ്പ് നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്. തർക്കമില്ല വാട്സാപ്പിൽ വരാൻ പോകുന്ന ഒരു നിർണായക മാറ്റമാണ് ഇപ്പോൾ...

നിരോധിച്ച നോട്ടുകൾ നശിപ്പിച്ചതിന് എത്ര തുക ചെലവായി ? ചോദ്യത്തിന് മറുപടി നൽകാതെ റിസർവ് ബാങ്ക്

ദില്ലി (www.mediavisionnews.in) :നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം എത്തിയപ്പോൾ, ബാങ്കുകളിൽ തിരിച്ചെത്തിയ നോട്ടുകൾ നശിപ്പിച്ചതിന് ചെലവായ തുക എത്രയെന്ന് വെളിപ്പെടുത്താനാകില്ലെന്ന് റിസർവ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിന്മേലുള്ള മറുപടിയിലാണ് ആർ ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്. 15.32 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് ബാങ്കുകളിൽ തിരിച്ചെത്തിയത്. ഇത് പൂർണ്ണമായും 2018 മാർച്ച് 31നു മുൻപായി നശിപ്പിച്ചതായി...

ഐഫോൺ വാങ്ങാനാളില്ല, ഇന്ത്യയിൽ ആപ്പിളിന് വൻ തിരിച്ചടി

ദില്ലി(www.mediavisionnews.in): ഏറ്റവും മികച്ച സ്മാർട് ഫോൺ വിതരണക്കാരനായ ആപ്പിളിന് വൻ തിരിച്ചടി. ആപ്പിളിന്റെ ജനപ്രിയ ഉൽപ്പന്നമായ ഐഫോൺ വിൽപ്പന നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്ന് വിപണി ഗവേഷണ കമ്പനിയായ കൗണ്ടര്‍പോയിന്റ് റിപ്പോർട്ട്. ഇന്ത്യയിലെ ഹോളിഡേ സീസൺ വിൽപ്പനയിൽ ഐഫോൺ ഏറെ താഴോട്ടു പോയി. നേരത്തെ ഐഫോണിന് പിന്നാലെ പോയിരുന്നവരെല്ലാം ഇപ്പോൾ മികച്ച ഫീച്ചറുകളുള്ള ആൻഡ്രോയിഡ്...

പഴയവാഹനങ്ങളുടെ വിൽപന: ഇനി രജിസ്ട്രേഷന്‍ ചുമതല വില്‍ക്കുന്നയാള്‍ക്ക്

തിരുവനന്തപുരം(www.mediavisionnews.in): ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോൾ അതിന്റെ രജിസ്ട്രേഷന്‍ മാറ്റേണ്ട ചുമതല വില്‍ക്കുന്നയാള്‍ക്ക്. ഇതുവരെ വാങ്ങുന്നയാള്‍ക്കായിരുന്നു ഇതിന്റെ ചുമതല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 'വാഹന്‍' എന്ന സോഫ്റ്റ്‌വേറിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ മാറുന്നതോടെയാണ് പുതിയ രീതി നിലവില്‍ വരുന്നത്. വാഹനം വാങ്ങുന്നവര്‍ ഉടമസ്ഥാവകാശം മാറ്റാന്‍ തയ്യാറാകാത്തതുകാരണമുള്ള ബുദ്ധിമുട്ടുകള്‍ ഇതിലൂടെ ഒഴിവാക്കാം. വാങ്ങുന്നയാള്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍...

വാട്സ് ആപ്പില്‍ ഇനിമുതല്‍ പരസ്യവും പ്രത്യക്ഷപ്പെടും

ദില്ലി(www.mediavisionnews.in): വാട്സ് ആപ്പിലൂടെ പരസ്യം നല്‍കി പണം സമ്പാദിക്കാന്‍ ഫെയ്സ് ബുക്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വാട്സ് ആപ്പ് വൈസ് പ്രസിഡന്‍റ് ക്രിസ് ഡാനിയേല്‍സ് നടത്തി. ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും ക്ലൈന്‍റുകളില്‍ നിന്നും വാട്സ് ആപ്പിന് പണം സമ്പാദിക്കാനാകും. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍, എന്നുമുതലാകും...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img