Sunday, April 20, 2025

Tech & Auto

രാജ്യത്ത് 71 ലക്ഷം വാട്സ്ആപ് അക്കൗണ്ടുകള്‍ റദ്ദാക്കി; നടപടി പുതിയ ഐടി നിയമപ്രകാരം

ന്യൂഡല്‍ഹി: ഈ വര്‍ഷം നവംബറില്‍ രാജ്യത്ത് 71 ലക്ഷത്തിലധികം വാട്സ്ആപ് ആക്കൗണ്ടുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. 2021ലെ പുതിയ വിവര സാങ്കേതിക നിയമം അനുസരിച്ചാണ് നടപടിയെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വാട്സ്ആപിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ 30 വരെയുള്ള കാലയളവില്‍ ആകെ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. വാട്സ്ആപിന്റെ പ്രതിമാസ കണക്കുകളിലാണ് വിലക്കേര്‍പ്പെടുത്തിയ...

ക്രിപ്റ്റോ സ്ഥാപനങ്ങളുടെ തകർച്ച തടയാൻ കർശന നയങ്ങൾ പുറത്തിറക്കാൻ ഒരുങ്ങി യൂറോപ്പ്

2024 ൽ ക്രിപ്റ്റോ കറൻസികൾക്കായുള്ള കർശന നയങ്ങൾ യൂറോപ്പ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ വർഷങ്ങളിൽ ഉണ്ടായത് പോലെ ക്രിപ്റ്റോ സ്ഥാപനങ്ങളുടെ തകർച്ച തടയാൻ കർശനമായ നിയമങ്ങൾ ഇതിലുണ്ടാകും. പ്രത്യേക ചട്ടക്കൂട് നടപ്പിലാക്കുന്നത് രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും. സ്റ്റേബിൾകോയിൻ നിയമങ്ങൾ 2024 ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും, ബാക്കിയുള്ളവ 2024 ഡിസംബർ 30 ന് നടപ്പിലാക്കും...

ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള യുപിഐ പ്ലാറ്റ്ഫോമുകളില്‍ പുതിയ മാറ്റങ്ങൾ ഇന്ന് മുതല്‍ പ്രാബല്യത്തിൽ

മുംബൈ: മൊബൈല്‍ ഉപകരണങ്ങള്‍ വഴി അതിവേഗം പണം കൈമാറാന്‍ സാധിക്കുന്ന യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായി മാറിക്കഴിഞ്ഞു. പ്രാബല്യത്തില്‍ വന്ന സമയം മുതല്‍ യുപിഐ ഇടപാടുകളുടെ എണ്ണവും വലിയ തോതില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കൂടുതല്‍ സുരക്ഷയും സൗകര്യവും ലക്ഷ്യമിട്ട് റിസര്‍വ് ബാങ്കും, യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍...

ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന 13 ആൻഡ്രോയിഡ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി വിദഗ്‌ധർ

13 ആൻഡ്രോയിഡ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കമ്പ്യൂട്ടർ സുരക്ഷാ കമ്പനിയായ മക്കഫേ. സ്മാർട്ട്ഫോണുകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലുള്ള അപകടമാണ് ഈ ആപ്പുകളിൽ ഒളിഞ്ഞിരിക്കുന്നതെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകൾ വഴി ഏകദേശം 3,38,300 ഉപകരണങ്ങളെ ബാധിക്കുന്ന 'Xamalicious' എന്ന പുതിയ ആൻഡ്രോയിഡ് മാൽവെയറിനെയാണ് മക്കേഫേ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്....

കണ്ണടച്ച് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ട; ക്യൂ ആര്‍ കോഡ് തട്ടിപ്പുകള്‍ പെരുകുന്നു

രാജ്യത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളെന്ന് കണക്കുകള്‍. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് കാരണം യഥാര്‍ത്ഥ ക്യൂ ആര്‍ കോഡും തട്ടിപ്പുകാരുടെ ക്യൂ ആര്‍ കോഡും തിരിച്ചറിയാനാകാത്തതാണ് പലരും വഞ്ചിതരാകാനുള്ള കാരണം. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി ക്യൂആര്‍...

ചന്ദ്രയാന്‍ മുതല്‍ സെക്സ് ഓൺ ദ ബീച്ച് റെസിപി വരെ; 2023-ലെ ഇന്ത്യയുടെ സെർച്ച് ഹിസ്റ്ററി ഇങ്ങനെ

2023-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ വാർത്ത ചന്ദ്രയാന്‍ 3-ന്റേത്. ഗൂഗിള്‍ ട്രെന്‍ഡ്‌സിന്റെ പട്ടികയിലാണ് ചന്ദ്രയാന്‍ 3 ഇടംനേടിയത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേർ തിരഞ്ഞ വാർത്തകളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തും ചന്ദ്രയാന്‍ 3 എത്തി. രാജ്യത്ത് ട്രെന്‍ഡിങ്ങായ വാർത്തകളുടെ പട്ടികയില്‍...

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്ത ആപ്പ് പട്ടികയില്‍ ജനപ്രിയ പ്ലാറ്റുഫോമുകള്‍

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിനംപ്രതി വര്‍ധിക്കുകയാണെങ്കിലും ചില പ്രശസ്ത പാറ്റ്ഫോമുകളുടെ ജനപ്രീതി ഇടിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ 4.8 ബില്യണ്‍ ഉപയോക്താക്കളാണ് സമൂഹ മാധ്യമങ്ങള്‍ക്കുള്ളത്. ഏഴ് പാറ്റ്ഫോമുകള്‍ വരെ ഉപയോഗിക്കുന്നവര്‍ ശരാശരി രണ്ടര മണിക്കൂര്‍ ഇതിനായി ചിലവഴിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ടെക് സ്ഥാപനമായ ടിആര്‍ജി ഡാറ്റാസെന്റേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗവേഷണപ്രകാരം 10.2 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനായി...

സാംസങ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായ് സര്‍ക്കാര്‍

സാംസങ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മുന്നറിയിപ്പ്. സിഐവിഎന്‍-2023-0360 വള്‍നറബിലിറ്റി നോട്ടില്‍ ആന്‍ഡ്രോയിഡ് 11 മുതല്‍ 14 വരെ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഫോണുകളുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ പ്രശ്നങ്ങളാണ് ഇവര്‍ പറയുന്നത്. സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും, സുപ്രധാന വിവരങ്ങളിലേക്ക് പ്രവേശനം ലഭിക്കാനും, ഉപകരണത്തിന്റെ...

മെസേജ് പിൻ ചെയ്ത് വെക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഈ വർഷം ഫീച്ചറുകളുടെ ആറാട്ട് ആയിരുന്നു കമ്പനി ലഭ്യമാക്കിയത്. ഈ വർഷം അവസാനിക്കാറാകുമ്പോഴും ഇനിയും അവസാനിക്കാത്ത ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഇപ്പോൾ മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ​ഗ്രൂപ്പുകളിലും വ്യക്തി​ഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പി‍ച്ചിരിക്കുന്നത്. പരമാവധി 30 ദിവസം...

2023ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഇവയാണ്

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആദ്യം ഓടുന്നത് ഗൂഗിലേക്കാണ് അല്ലേ! മനസ്സിൽ വന്ന പാട്ട് ഏതാണെന്ന് അറിയില്ലെങ്കിൽ ഒന്ന് മൂളിക്കൊടുത്താൽ മാത്രം മതി പാട്ടിന്റെ ചരിത്രമടക്കം മുന്നിലെത്തിക്കും ഗൂഗിൾ. ഈ വർഷം അവസാനിക്കാറാകുമ്പോൾ ഗൂഗിളെക്കൊന്ന് തിരിഞ്ഞുനോക്കിയാലോ? 2023ൽ ഇന്ത്യക്കാരുടെ ശ്രദ്ധ ആകർഷിച്ച കാര്യങ്ങളുടെ പട്ടിക പുറത്തിരിക്കുകയാണ് ഗൂഗിൾ. രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ആണ്...
- Advertisement -spot_img

Latest News

മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...
- Advertisement -spot_img