Sunday, April 13, 2025

Tech & Auto

പുതിയ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് 12,000 രൂപ അധിക നികുതി നല്‍കണം!

ന്യൂഡല്‍ഹി (www.mediavisionnews.in):ഇനി മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ അധിക നികുതി നല്‍കേണ്ടിവരും. 12,000 രൂപയാണ് പുതിയ ഇത്തരം കാറുകള്‍ക്ക് തീരുവ നല്‍കേണ്ടി വരിക. ഇലക്ട്രിക് കാറുകള്‍, ബാറ്ററി നിര്‍മ്മാണം എന്നിവയെ പ്രോത്സാഹിപ്പിക്കാനായി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പണം സമാഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച പുതിയ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് അവസാനഘട്ടത്തിലാണ്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും...

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില ഇടിയുമ്പോള്‍ ഇന്ത്യയില്‍ കുതിക്കുന്നു

ദില്ലി(www.mediavisionnews.in):തുടര്‍ച്ചയായ 57 ദിവസത്തെ വിലയിടിവിന് ശേഷം ഇന്ധനവില വീണ്ടും ഉയരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴുമ്പോഴാണ് ഇന്ത്യന്‍ വിപണിയില്‍ വില വര്‍ദ്ധിക്കുന്നത്. ഇന്ന് പെട്രോളിന് 10 പൈസയും ഡീസലിന് ഏഴു പൈസയുടെയും വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ആറു ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ മാത്രം 46 പൈസയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ ഇന്ത്യ ആശ്രയിക്കുന്ന...

ഒരു വര്‍ഷം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ കഴിയുമോ?; 72 ലക്ഷം രൂപ സമ്മാനമായി നേടാം

(www.mediavisionnews.in):മൊബൈല്‍ ഫോണ്‍ ആളുകള്‍ക്ക് ഇപ്പോള്‍ ഒരു അവയവം പോലെയായിട്ടുണ്ട്. കയ്യില്‍ ഫോണ്‍ ഇല്ലാത്ത സമയം വളരെ കുറവ്. എല്ലാ കാര്യങ്ങളും നടക്കുന്നത് ഫോണിലൂടെ. വിരല്‍ത്തുമ്പിലേക്ക് ചുരുക്കി കെട്ടിയ ഈ ലോകം ഒരു ദിവസമോ രണ്ടു ദിവസമോ ഉപയോഗിക്കാതിരിക്കു എന്നൊരു വെല്ലുവിളി വന്നാല്‍ അതേറ്റെടുക്കാന്‍ ആധുനിക മനുഷ്യന്‍ രണ്ടാമതൊന്ന് ചിന്തിക്കമെന്നുറപ്പ്. ആ വെല്ലുവിളി ഒരു വര്‍ഷത്തേക്കായാലോ....

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി വെറും രണ്ട് ദിവസം മതി; പുതിയ ഉത്തരവുമായി ട്രായ്

ന്യൂഡല്‍ഹി (www.mediavisionnews.in): മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി രണ്ട് ദിവസം മാത്രം മതിയെന്ന പുതിയ ഉത്തരവുമായി ട്രായ്. അതിനായി യുണീക് പോര്‍ട്ടിങ് കോഡ് നിര്‍മ്മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും....

ജാവ പൊളിച്ചടുക്കും; ബുള്ളറ്റ് കണ്ടം വഴി ഓടും: ഇതാ തെളിവ്

(www.mediavisionnews.in):ഇന്ത്യന്‍ നിരത്തുകളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ അപ്രമാദിത്വം തകര്‍ക്കാന്‍ മുണ്ടും മടക്കി എത്തിയിരിക്കുകയാണ് ജാവ. എതിരാളികളില്ലാതെ വിപണിയില്‍ വിലസുന്ന ബുള്ളറ്റിനെ വെല്ലാന്‍ റെട്രോ ലുക്കിലുള്ള രണ്ട് സൂപ്പര്‍ താരങ്ങളെ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റസ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. നോട്ടത്തിലും ഭാവത്തിലും എന്‍ഫീല്‍ഡിനോട് കിടപിടിക്കുന്ന ജാവയുടെ ഈ രണ്ട് മോഡലുകള്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350ന് വമ്പന്‍ വെല്ലുവിളിയാണെന്നാണ്...

ജാവ ഇഫക്ട്; റോയല്‍ എന്‍ഫീല്‍ഡ് വില്‍പനയില്‍ നവംബറില്‍ 6% ഇടിവ്

ന്യൂദല്‍ഹി(www.mediavisionnews.in): റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പനയില്‍ 2018 നവംബറില്‍ 6 ശതമാനം ഇടിവ്. 70,126 ബൈക്കുകള്‍ വിറ്റിടത്ത് 65,744 ബൈക്കുകളാണ് നവംബറില്‍ ഐഷറിന്റെ കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വിറ്റു പോയത്. വിദേശത്തേക്കുള്ള കയറ്റുമതിയിലും വന്‍ ഇടിവാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നേരിടുന്നത്. 2017 നവംബറില്‍ 2,350 ബൈക്കുകള്‍ കയറ്റി അയച്ചിടത്ത് കഴിഞ്ഞ മാസം വെറും 718...

പുതിയ മാരുതി എര്‍ട്ടിഗയില്‍ കരുത്തുറ്റ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വരുന്നു

ന്യൂദല്‍ഹി (www.mediavisionnews.in): അടിമുടി പുതിയ രൂപത്തില്‍ രണ്ടാംതലമുറ എര്‍ട്ടിഗയെ അടുത്തിടെയാണ് മാരുതി വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ പെട്രോള്‍ എന്‍ജിന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഡീസല്‍ എന്‍ജിന്‍ പഴയ എര്‍ട്ടിഗയിലെ അതേ എന്‍ജിനായിരുന്നു. എന്നാല്‍ ഡീസല്‍ എന്‍ജിനും പുതിയതാക്കി കരുത്ത് കാണിക്കാനുള്ള ഒരുക്കത്തിലാണ് മാരുതിയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ എര്‍ട്ടിഗയിലുള്ള 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഭാരത് സ്റ്റേജ്...

സാംസങ് 512 ജി.ബി മെമ്മറി കാര്‍ഡ് വെറും 4,999 രൂപക്ക് സ്വന്തമാക്കാം; ഓഫര്‍ വിവരങ്ങള്‍ ഇതാ..

(www.mediavisionnews.in):സാംസങിന്റെ 22,900 രൂപ വില വരുന്ന 512 ജി.ബി മെമ്മറി കാര്‍ഡ് ഇപ്പോള്‍ വെറും 4,999 രൂപക്ക് സ്വന്തമാക്കാം. ഇതിനായി ഒരു സ്പെഷ്യല്‍ ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് സാംസങ്. Samsung Galaxy Note 9ന്റെ 512 ജിബി സ്റ്റോറേജുള്ള പതിപ്പ് വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. സാംസങ് ഗാലക്‌സി നോട്ട് 9ന് 128 ജി.ബി സ്‌റ്റോറേജുള്ളതും, 512 ജിബി...

തന്ത്രങ്ങള്‍ അടിക്കടി പാളുന്ന യമഹ പുതിയ തീരുമാനത്തില്‍; പഴയ പുലിക്കുട്ടി ‘ആര്‍എക്‌സ് 100’ തന്നെ രക്ഷ!

ന്യൂ​ഡ​ല്‍​ഹി(www.mediavisionnews.in): എണ്‍പത് തൊണ്ണൂറു കാലഘട്ടങ്ങളില്‍ ഏറെ ജനപ്രീതി നേടിയ മോഡലാണ് യമഹയുടെ ആര്‍എക്സ് 100. അന്നത്തെ യുവജനത്തിന്റെ ചങ്കായിരുന്നു ഈ കുഞ്ഞന്‍. എന്നാല്‍ മലിനീകരണ നിയമങ്ങള്‍ രാജ്യത്ത് കര്‍ശനമായതോടെ പ്രാതാപങ്ങള്‍ വിട്ടൊഴിഞ്ഞ് 1996 ല്‍ ആര്‍എക്സ് 100 പടയോട്ടം അവസാനിപ്പിച്ചു. പിന്നീട് ആര്‍എക്സ്135 പോലുള്ള മോഡലുകളുമായി യമഹ കളംനിറയാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. പുതിയ...

‘വികാരം’ ഫാന്‍സിന്റെ ചങ്കിടിപ്പ് കൂട്ടി ‘ജാവ’; പുതിയ മോഡലുകളുടെ ബുക്കിംഗ് വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി(www.mediavisionnews.in): മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപ സ്ഥാപനമായ ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജാവ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. പുതിയ മൂന്ന് മോഡലുകളുമായിട്ടാണ് ഇന്ത്യയിലേക്ക് ജാവ തിരിച്ചെത്തുന്നത്. ബൈക്കുകള്‍ ഈ മാസം 15 മുതല്‍ ഡീലര്‍ഷിപ്പുകള്‍ വഴി ബുക്ക് ചെയ്യാം. നിലവില്‍ 5000 രൂപ ടോക്കണ്‍ നല്‍കി ജാവ വെബ്സൈറ്റ് വഴി...
- Advertisement -spot_img

Latest News

ആധാര്‍ ഇനി മുതല്‍ വേറെ ലെവല്‍; ഫേസ് സ്‌കാനും ക്യുആര്‍ കോഡും ഉള്‍പ്പെടെ പുതിയ ആപ്പ്

ആധാര്‍ ഇനി മുതല്‍ വേറെ ലെവല്‍. വിവിധ ആവശ്യങ്ങള്‍ക്കായി ഇനി മുതല്‍ ഉപയോക്താക്കള്‍ വിരലടയാളവും സ്‌കാനിംഗും വേണ്ട. ഫേസ് ഐഡി ഓതന്റിക്കേഷനുള്ള പുതിയ ആധാര്‍ ആപ്പ്...
- Advertisement -spot_img