Monday, April 21, 2025

Tech & Auto

വരുന്നൂ ഒരിക്കലും പഞ്ചറാവാത്ത ടയറുകള്‍!

ഫ്രാൻസ് (www.mediavisionnews.in) : വാഹനങ്ങളുടെ ടയര്‍ പഞ്ചറാകുന്നതു മൂലമുള്ള ദുരിതത്തിന് എപ്പോഴെങ്കിലുമൊക്കെ ഇരയാകാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഈ പ്രശ്‍നത്തിന് ശാശ്വത പരിഹാരവുമായെത്തിയിരിക്കുകയാണ് ഫ്രഞ്ച് ടയര്‍ നിര്‍മ്മാതാക്കളായ മിഷേലിന്‍.  ഇതിനായി വായു ആവശ്യമില്ലാത്ത ടയറുകളാണ് മിഷേലിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ടയര്‍ ഒരിക്കലും പ‍ഞ്ചറാകില്ലെന്നാണ് കമ്പനി പറയുന്നത്.  യൂപ്ടിസ് പ്രോട്ടോടൈപ്പ് (യൂണിക് പഞ്ചര്‍പ്രൂഫ് ടയര്‍ സിസ്റ്റം) എന്നാണ് മിഷേലിനൊപ്പം ജനറല്‍...

വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ജൂണ്‍ 16 മുതല്‍ കൂടും; വര്‍ധന 21 ശതമാനം വരെ

ന്യൂഡല്‍ഹി (www.mediavisionnews.in): കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കുമുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 21 ശതമാനംവരെ കൂടും. ഈ മാസം 16-ന് വര്‍ധന നടപ്പാവും. ഇതുസംബന്ധിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അന്‍ഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (ഐ.ആര്‍.ഡി.ഐ.) ഉത്തരവ് പുറപ്പെടുവിച്ചു. സാധാരണയായി ഏപ്രിലിലാണ് ഇന്‍ഷുറന്‍സ് നിരക്കുകളില്‍ മാറ്റം വരുത്താറ്. എന്നാല്‍, ഇത്തവണ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ തീരുമാനമെടുത്തിരുന്നില്ല. 1000 സിസിയില്‍ കുറവുള്ള കാറുകള്‍ക്ക്...

ടൊയോട്ട ഗ്ലാന്‍സ വിപണിയില്‍ പുറത്തിറങ്ങി ; വില 7.22 ലക്ഷം രൂപ മുതല്‍

ന്യൂഡല്‍ഹി(www.mediavisionnews.in): ടൊയോട്ട – മാരുതി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഗ്ലാന്‍സ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 7.22 ലക്ഷം രൂപയാണ് ടൊയോട്ട ഗ്ലാന്‍സയുടെ പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന ഗ്ലാന്‍സ മോഡല്‍ 8.90 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തും. ബലെനോയിലെ സീറ്റ, ആല്‍ഫ വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി G, V മോഡലുകള്‍ ടൊയോട്ട ഗ്ലാന്‍സയില്‍ അണിനിരക്കും. പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍...

കഴുകാതെ ആഴ്ചകളോളം ധരിക്കാൻ കഴിയുന്ന അടിവസ്ത്രങ്ങള്‍ വിപണിയില്‍

കോപ്പന്‍ഹെഗന്‍ (www.mediavisionnews.in): ഏറ്റവും ശുചിത്വം വേണ്ടുന്ന വസത്രമാണ് അടിവസ്ത്രങ്ങള്‍. എന്നാല്‍ അപൂര്‍വ്വം ചില മടിയന്മാര് എല്ലാ കൂട്ടത്തിലും കാണും. അടിവസ്ത്രം കഴുകാതെ ഉപയോഗിക്കുന്നവര്‍. ഇത്തരക്കാര്‍ക്ക് അതിവേഗം അസുഖം സംഭവിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറ്. എന്നാല്‍ ഇത്തരം മടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഡെന്‍മാര്‍ക്കിലെ ഓർഗാനിക് ബേസിക്സ് നല്‍കുന്നത്. കഴുകാതെ ആഴ്ചകളോളം ധരിക്കാൻ കഴിയുന്ന അടിവസ്ത്രവുമായി...

ഹ്യുണ്ടായി വെന്യു എന്ന കുഞ്ഞന്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി(www.mediavisionnews.in): ഹ്യുണ്ടായി വെന്യു എന്ന കുഞ്ഞന്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍ എത്തി ഇ, എസ്, എസ്എക്‌സ്, എസ്എക്‌സ് എന്നീ നാല് വകഭേദങ്ങളിലാണ് വെന്യു ലഭ്യമാവുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. 6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം...

തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടി

ന്യൂഡല്‍ഹി(www.mediavisionnews.in): മോട്ടോർ വാഹനങ്ങൾക്കുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം തുക വർദ്ധിപ്പിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി പുറത്തിറക്കി. സാധാരണ ഏപ്രിൽ ഒന്നിനാണ് പുതിയ നിരക്ക് നിലവിൽ വരാറുള്ളതെങ്കിലും ഇക്കുറി തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇത് നീട്ടി വയ്ക്കുകയായിരുന്നു. ഇന്നലെയാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്. ബൈക്ക്, കാർ, ബസ്, ട്രക്ക്, സ്കൂൾ ബസ്,...

പുതിയ ഫീച്ചര്‍ വരുന്നു;ഇനി വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ കൊണ്ട് ഫോണ്‍ ഹാങ് ആകില്ല

ന്യൂദല്‍ഹി(www.mediavisionnews.in): ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പില്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്‌നമാണ് സ്റ്റോറേജ്. നിരവധി ഗ്രൂപ്പുകളില്‍ നിന്നും അല്ലാതെ പേഴ്‌സണലായും വരുന്ന മെസേജുകള്‍ പലപ്പോഴും സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്. ഇതിന് പരിഹാരം എന്നവണ്ണം വാട്‌സ് ആപ്പ് തന്നെ ഒരു ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളില്‍ ലഭ്യമാണ്....

ഗൂഗിൾ പേ ക്യാഷ്ബാക്ക് ഓഫറുകൾ വർദ്ധിപ്പിക്കുന്നു

ന്യൂദല്‍ഹി(www.mediavisionnews.in): ആപ്പ് വഴിയുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന ക്യാഷ്ബാക്ക് ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ ഗൂഗിള്‍ പേ ഒരുങ്ങുന്നു. ‘പ്രോജക്ട് ക്രൂയ്‌സര്‍’ എന്നാണ് പുതിയ പദ്ധതിയുടെ പേര്. ക്യാഷ്ബാക്കുകള്‍ മുന്‍പും നല്‍കിയിരുന്നുവെങ്കിലും വളരെ വിരളമായി മാത്രമേ ഉപഭോക്താക്കൾക്ക് അത് ലഭിച്ചിരുന്നുള്ളൂ. വ്യക്തിഗത ഇടപാടുകള്‍ക്ക് പുറമേ ആപ്പ് വഴി വാണിജ്യ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഗൂഗിള്‍...

ഹൈവേ പൊലീസ് ഇനി ‘ന്യൂജന്‍’ പൊലീസ്, ചെലവ് 33 കോടി!

തിരുവനന്തപുരം (www.mediavisionnews.in) : അത്യാധുനികസുരക്ഷാ സംവിധാനങ്ങളടങ്ങിയ വാഹനങ്ങള്‍ നല്‍കി സംസ്ഥാനത്തെ ഹൈവേ പോലീസിന്‍റെ മുഖം മിനുക്കുന്നു. മൊബൈല്‍ ഡാറ്റാ ടെര്‍മിനലുകളുള്ള പട്രോളിംഗ് വാഹനങ്ങള്‍, ക്രെയിനുകള്‍, ലോറികള്‍, ആധുനിക ആംബുലന്‍സുകള്‍, മിനിബസുകള്‍, എ.ബി.എസ്. സംവിധാനമുള്ള മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങിയവയൊക്കെ ഉടന്‍ ഹൈവേ പൊലീസിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.   അമിതവേഗവും അശ്രദ്ധയും മൂലമുള്ള അപകടങ്ങളും  ദേശീയപാതകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്തുകളും...

എച്ചും എട്ടും കിട്ടിയാലും ഇനി ലൈസന്‍സ് കിട്ടില്ല!

തിരുവനന്തപുരം (www.mediavisionnews.in) : വണ്ടി കൊണ്ട് എച്ചും എട്ടും എടുത്താലുടന്‍ ഡ്രൈവിങ് ലൈസൻസ് കിട്ടുന്ന രീതിക്ക് അവസാനമാകുന്നു. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് മോട്ടോര്‍ വാഹനവകുപ്പ് പുത്തന്‍ പരിഷ്‍കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും രീതിയാണ് ഉപയോഗിക്കുന്നത്.  എന്നാല്‍ ഇനി ഇതു മാത്രം പോരാ ധാരണയും നിരീക്ഷണ പാടവവും...
- Advertisement -spot_img

Latest News

കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...
- Advertisement -spot_img