മുംബൈ: (www.mediavisionnews.in) ജിയോ ഫൈബര്‍ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ എന്ന് എല്ലാവര്‍ക്കും ജിയോ ഫൈബര്‍ എത്തും എന്നാണ് അറിയേണ്ടത്. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം ജിയോ ഫൈബറിന്‍റെ വാണിജ്യ പ്ലാനുകള്‍ ഉടന്‍ തന്നെ ജിയോ പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി റിലയന്‍സ് ജിയോ തങ്ങളുടെ പ്രധാന പ്രഖ്യാപനങ്ങള്‍...
ന്യൂദല്‍ഹി (www.mediavisionnews.in): പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വീതം കൂടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ധന ബജറ്റിനൊപ്പം അവതരിപ്പിച്ച ധന ബില്ലിലാണ് ഇക്കാര്യം പറയുന്നത്.
ബജറ്റില്‍ പ്രെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ സെസ് ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. പിന്നീട് ധന ബില്ലില്‍ ഇത് അഞ്ചുരൂപ വീതം വര്‍ധിപ്പിക്കാനും ശുപാര്‍ശ ചെയ്യുകയായിരുന്നു.
പെട്രോളിന്റെ പ്രത്യേക അധിക...
ദില്ലി (www.mediavisionnews.in) : രാജ്യത്ത് ഇന്ധനവില കൂടാൻ സാധ്യത. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കൂടും. രണ്ട് ഉത്പന്നങ്ങളുടെയും സെസ് രണ്ട് രൂപ കൂട്ടുന്ന സാഹചര്യത്തിൽ വില കൂടാനാണ് സാധ്യത. ഒരു ലിറ്ററിനുള്ള സെസ്സും തീരുവയും രണ്ട് രൂപ കൂട്ടുമെന്നാണ് കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.
അതേസമയം, ഇടത്തരക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദായനികുതി ഇളവുകൾ ഇത്തവണ ഉണ്ടായില്ല. നേരത്തേ...
ദില്ലി (www.mediavisionnews.in): സമൂഹ മാധ്യമ സൈറ്റുകളായ ഫെയ്‌സ്ബുക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കു നേരിട്ട സെര്‍വര്‍ തകരാറുകള്‍ പരിഹരിച്ചു. ഫെയ്‌സ്ബുക് അധികൃതര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചില സാങ്കേതിക തകരാറുകള്‍ കാരണമാണ് ഫയലുകള്‍ അപ്ലോഡ് ചെയ്യുന്നതിലും അയക്കുന്നതിലും പ്രശ്‌നം അനുഭവപ്പെട്ടതെന്നാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം. ഇപ്പോള്‍ നൂറു ശതമാനം പ്രവര്‍ത്തനയോഗ്യമാണെന്നും ട്വീറ്റിലുണ്ട്.
സെര്‍വര്‍ തകരാറിലായ സമയത്ത് ഉണ്ടായ...
ദില്ലി (www.mediavisionnews.in): ലോകമെമ്പാടും ഫേസ്ബുക്ക് സേവനങ്ങൾക്ക് തടസം നേരിടുന്നതായി റിപ്പോർട്ട്. ചിത്രങ്ങൾ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായാണ് ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നത്. ഇതേ പ്രശ്നം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്. എന്താണ് പ്രശ്നമെന്നതിനെ പറ്റി ഔദ്യോഗിക വിശദീകരണം ഇത് വരെ വന്നിട്ടില്ല.
അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും ആസ്ട്രേലിയയിലും, ബ്രസീലിലും...
കൊച്ചി (www.mediavisionnews.in): വാട്ട്‌സ് ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. സ്റ്റാറ്റസ് ഷെയര്‍ ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ അപ്ഡേറ്റിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക. ഈ സംവിധാനം ഉപയോഗിച്ച് വാട്സാപ്പ് സ്റ്റാറ്റസ് ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള മറ്റ് സോഷ്യല്‍ മീഡിയയിലേയ്ക്ക് നേരിട്ട് ഷെയര്‍ ചെയ്യാനാകും.
പങ്കുവെച്ച വാട്സാപ്പ് സ്റ്റാറ്റസിന് താഴെയാണ് ഷെയറിങ് ഓപ്ഷന്‍ കാണുക....
ദില്ലി (www.mediavisionnews.in): ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവി ഇന്ത്യന്‍ വിപണിയില്‍ എത്തി. 12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലെത്തുന്ന ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറിന്‍റെ വില.
ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ...
ന്യൂദല്‍ഹി (www.mediavisionnews.in) :നിങ്ങളുടെ മൊബൈല്‍ ഫോണ്‍ കളവോ മോഷണമോ പോയാലും അതിവേഗം കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനം കേന്ദ്ര ടെലികോം മന്ത്രാലയം ആവിഷ്കരിക്കുന്നു. ഫോണുകളുടെ ഐഎംഇഐ (ഇന്‍റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി റജിസ്റ്റര്‍) നമ്പറുകള്‍ ശേഖരിച്ചാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ പദ്ധതി ആദ്യമായി ആവിഷ്ക്കരിക്കപ്പെട്ടത്.
ഐഎംഇഐ നമ്പറുകള്‍ അടങ്ങിയ ഒരു സെന്‍ട്രല്‍ എക്യുപ്മെന്‍റ് ഐഡന്‍ററ്റി...
കൊച്ചി (www.mediavisionnews.in): ചിത്രങ്ങള്‍ അയക്കുമ്പോള്‍ ആളുമാറി അബദ്ധം പറ്റാതിരിക്കാന്‍ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ ക്യാപ്ഷന്‍ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം സ്വീകരിക്കുന്നയാളുടെ പേരും കൂടി ഇനി കാണാന്‍ സാധിക്കും. നിലവില്‍ ഉപയോക്താക്കള്‍ക്ക് ചിത്രങ്ങള്‍ അയക്കുമ്പോള്‍ സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാന്‍ സാധിക്കുകയുള്ളു.
വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനായ 2.19.173...
കൊച്ചി (www.mediavisionnews.in): സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജന്മാരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി വാട്‌സാപ്. ചട്ടലംഘനം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് കമ്പനി. വാട്‌സാപ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ചട്ടലംഘനത്തിന് കേസെടുക്കുകയും കോടതി കയറ്റുകയും ചെയ്യുമെന്നാണ് വാട്‌സാപ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. ഡിസംബര്‍ ഏഴ് മുതലാണ് വാട്‌സാപ് ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ നടപടി എടുക്കുന്നത്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി ബള്‍ക്ക്...
കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...