Wednesday, March 26, 2025

Tech & Auto

യുപിഐ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിക്കുക, ഏപ്രിൽ 1 മുതൽ ബാങ്കുകൾ ഈ മാറ്റങ്ങൾ നടപ്പിലാക്കും

യുപിഐയുമായി ബന്ധപ്പെട്ട ചില നിര്‍ണായക മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിച്ഛേദിക്കപ്പെട്ടതോ സറണ്ടര്‍ ചെയ്തതോ ആയ മൊബൈല്‍ നമ്പറുകള്‍ നീക്കം ചെയ്തുകൊണ്ട് ബാങ്കുകളും പേയ്മെന്‍റ് സേവന ദാതാക്കളും അവരുടെ പട്ടിക പുതുക്കണം എന്നതാണ് ഇതില്‍ പ്രധാന നിബന്ധന. ബാങ്കുകള്‍ പതിവായി കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ ഡാറ്റാബേസ് പുതുക്കണം . ഇത്...

ഇതുവരെ കണ്ടതൊന്നുമല്ല ഐഫോൺ; ഇനി കാണാൻ പോകുന്നതാണ്!; ഇതാ ‘ഫോൾഡബിൾ ഐഫോൺ’ വരുന്നു

ആപ്പിളിന്റെ ഐഫോൺ 17 മോഡലിനായുള്ള കാത്തിരിപ്പിലാണ് ലോകത്തെമ്പാടുമുളള ഐഫോൺ ആരാധകർ. മോഡലിനെപ്പറ്റിയും അതിന്റെ ഡിസൈൻ ഫീച്ചർ എന്നിവയെ പറ്റിയുമെല്ലാം നിരവധി ചർച്ചകളാണ് നടക്കുന്നത്. ചില ലീക്ക്ഡ് റിപ്പോർട്ടുകൾ വെച്ചുകൊണ്ടും നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ഇവയെല്ലാം ഒരു വശത്ത് നടന്നുകൊണ്ടിരിക്കെയാണ് ഐഫോണിൻ്റെ പുതിയൊരു മോഡലിനെ പറ്റിയുള്ള ഊഹാപോഹങ്ങൾ ശക്തമാകുന്നത്. ആപ്പിൾ തങ്ങളുടെ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാൻ പോകുന്നുവെന്നതാണ്...

നിയമവിരുദ്ധ പ്രവർത്തനങ്ങൾ; 80 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ച്‌ വാട്സ്ആപ്പ്

വാട്സ്ആപ്പിലൂടെയുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചതോടെ കടുത്ത നടപടികളുമായി മാതൃകമ്പനിയായ മെറ്റ രംഗത്തെത്തി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന 80 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചുകൊണ്ടാണ് മെറ്റ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഒരു മാസത്തിനിടെയാണ് ഇത്രയും അക്കൗണ്ടുകൾ നിരോധിച്ചത് എന്ന് മെറ്റ പറഞ്ഞു. 2024 ഓഗസ്റ്റിലായിരുന്നു ഇത്രയും അക്കൗണ്ടുകൾ നിരോധിക്കപ്പെട്ടത്. ഇപ്പോഴാണ് മെറ്റ ഈ കണക്കുകൾ പുറത്തുവിടുന്നത്. വാട്സ്ആപ്പിൽ സുരക്ഷ ഒരുക്കുന്നതിന്റെ...

നിങ്ങളുടെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്‌തോ? ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം

ന്യൂഡല്‍ഹി: സമീപകാലത്തായി വാടസ്ആപ്പ് ഹാക്ക് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുകയാണ്. ലോകത്ത് 200 കോടിയിലധികം ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പ് സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നുവെന്നാണ് കീപ്പ്‌നെറ്റ് റിപ്പോര്‍ട്ട്. ഫിഷിങ് സ്‌കാമുകള്‍, സോഷ്യല്‍ എഞ്ചിനീയറിങ് അറ്റാക്ക്, മീഡിയ-സാവി സ്‌പൈവെയര്‍ തുടങ്ങിയ തട്ടിപ്പുകളിലൂടെ ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ പ്രവേശിക്കുന്നു. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അടക്കം ഇത്തരക്കാര്‍ ചോര്‍ത്തുന്നു. ഒരു...

സെക്കൻഡ് ഹാൻഡ് സ്മാര്‍ട്ട്ഫോൺ വാങ്ങുന്നതിലെ അപകടസാധ്യതകൾ, മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ തട്ടിപ്പുകളിൽനിന്ന് രക്ഷപെടാമെന്ന് പൊലീസ് അറിയിച്ചു. ഫോണിന്‍റെ ചരിത്രം പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കിൽ പുതുക്കിയിട്ടുണ്ടോ എന്ന് വിൽപ്പനക്കാരനോട് ചോദിക്കുക. ഉണ്ടെങ്കിൽ, അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള വിശദാംശങ്ങൾ...

ആമസോണിൽ ഐഫോൺ 15 സീരീസിന് വൻ വിലക്കുറവ്; മറ്റ് ഐഫോണുകള്‍ക്കും മികച്ച ഡീലുകള്‍

ദില്ലി: ഐഫോൺ 15 സീരീസിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ വൻ വിലക്കിഴിവ്. ഇതുവരെ ലഭ്യമാകാത്ത കുറഞ്ഞ വിലയ്ക്ക് ഐഫോൺ 15 പ്രോ മാക്സ് ഉൾപ്പെടെ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പലർക്കും ആകർഷകമായ ഡീലാക്കി മാറ്റുന്നു. ഏറ്റവും പുതിയ ഐഫോൺ ഡീലുകളെക്കുറിച്ച് കൂടുതൽ അറിയാം. ഐഫോൺ 15 പ്രോ മാക്സിന്‍റെ 256 ജിബി വേരിയന്‍റ് 1,28,900...

യുപിഐ ഇടപാടുകൾ ഫെബ്രുവരി ഒന്ന് മുതൽ തടസപ്പെട്ടേക്കാം; ഈ മാറ്റം വേഗം വരുത്തണമെന്ന് നിർദേശം

ദില്ലി: യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻനിർത്തിയാണ്...

നാളെ മുതൽ മാരുതി സുസുക്കി സ്വിഫ്റ്റ് വില കൂടും

2025 ഫെബ്രുവരി 1 മുതൽ മാരുതി സുസുക്കി കാറുകൾ വാങ്ങുന്നത് ചെലവേറിയതായിരിക്കും. കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ സ്വിഫ്റ്റ് വാങ്ങുന്നതും നാളെ മുതൽ ചെലവേറിയതാകും. നിലവിൽ ഈ കാറിൻ്റെ എക്‌സ് ഷോറൂം വില 6.49 ലക്ഷം രൂപയാണ്. മുൻനിര മോഡലിന് ഇത് 9.45 ലക്ഷം രൂപയായി ഉയരുന്നു. ഇതിൽ നാല് ശതമാനം വർധിച്ചാൽ വിലയിൽ...

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് വോയിസ് കോളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് റീച്ചാര്‍ജ് പ്ലാനുകള്‍ വോയിസ് കോള്‍, എസ്.എം.എസ്. എന്നിവയ്ക്ക് മാത്രമായി പുതിയ റീച്ചാര്‍ജ് പ്ലാനുകളൊന്നും കമ്പനി...

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ് ചെയ്തും തേര്‍ഡ് പാർട്ടി അപ്ലിക്കേഷനിലൂടെയും മറ്റുമാണ് പലരും വാട്സ്ആപ്പില്‍ ഈ ഫീച്ചർ പ്രയോജനപ്പെടുത്തിയിരുന്നത്. ഇൻസ്റ്റഗ്രാമിൽ എങ്ങനെ മ്യൂസിക് ചേർക്കാന്‍ കഴിയുമോ, അതുപോലത്തെ ഓപ്ഷനാകും വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ലഭിക്കുക. അതേസമയം...
- Advertisement -spot_img

Latest News

വയനാട്ടിൽ വൻ ലഹരി മരുന്ന് വേട്ട; കാസർകോട് സ്വദേശികളിൽ നിന്ന് പിടികൂടിയത് 285 ഗ്രാം എംഡിഎംഎ

മാനന്തവാടി : എംഡിഎംഎയുമായി പിടിയിലായി ജയിലിൽക്കഴിയുകയായിരുന്ന കാസർകോട് സ്വദേശികളുടെ കാറിൽനിന്ന് 285 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ചോദ്യംചെയ്യലിനിടെ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അളവിലുള്ള എംഡിഎംഎ...
- Advertisement -spot_img