Wednesday, January 22, 2025

Sports

ഐപിഎല്‍ 2025: രണ്ട് താരങ്ങളെ നിലനിര്‍ത്താന്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ആര്‍സിബിയെ ചുറ്റിപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ സത്യമാകുമോ!

ഐപിഎല്‍ 2025-ല്‍ മായങ്ക് യാദവിനെയും നിക്കോളാസ് പൂരനെയും ലക്നൗ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്താന്‍ സാധ്യത. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് സീസണുകളിലും ഫ്രാഞ്ചൈസിയെ നയിച്ച കെഎല്‍ രാഹുലിനെ നിലനിര്‍ത്താന്‍ ടീമിന് അത്ര താല്‍പ്പര്യമില്ല. സ്പോര്‍ട്സ് ജേണലിസ്റ്റായ അഭിഷേക് ത്രിപാഠിയുടെ അഭിപ്രായത്തില്‍, രാഹുലിനെ നിലനിര്‍ത്തുന്നതിന് മുന്‍ഗണന നല്‍കാന്‍ മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ല. സാഹചര്യം മാറുകയാണെങ്കില്‍ വലംകൈയ്യന്‍ ബാറ്റര്‍ക്കായി അവര്‍ക്ക് റൈറ്റ്...

രാജസ്ഥാന് വേണ്ടത് സഞ്ജുവിനെ തന്നെ! കോടികൾ കൊടുത്ത് നിലനിർത്താൻ മാനേജ്മെന്‍റ്

ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം സീസണിന് മുന്നോടിയായുള്ള മേഗാ ലേലത്തിൽ രാജസ്ഥാന്‍റെ പ്രഥമ പരിഗണന നായകൻ സഞ്ജു സാംസണ് തന്നെയാകുമെന്ന് റിപ്പോർട്ട്. താരത്തിന് 18 കോടി നൽകി നിലനിർത്താനാണ് മാനേജ്മെന്‍റ് നീക്കമെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നാല് സീസണുകളിലും രാജസ്ഥാന്‍റെ ക്യാപ്റ്റനായ സഞ്ജു 2022-2024 എന്നീ സീസണുകളിൽ ടീമിനെ പ്ലേ ഓഫിൽ...

അഞ്ച് ഓവറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് നവംബറിൽ; ഇന്ത്യയും കളിക്കും

ഏഴ് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഹോങ്കോങ് ക്രിക്കറ്റ് സി​ക്സസ് തിരിച്ചുവരുന്നു. അഞ്ച് ഓവറാണ് ഈ ടൂർണമെന്റിന്റെ പ്രത്യേകത. ഇന്ത്യയും ടൂർണമെന്റിന്റെ ഭാ​ഗമാകുമെന്ന് ഹോങ്കോങ് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളിൽ ഔദ്യോ​ഗികമായി അറിയിച്ചു. നവംബർ ഒന്ന് മുതൽ മൂന്ന് വരെയാണ് ടൂർണമെന്റ് നടക്കുക. അന്താരാഷ്ട്ര തലത്തിൽ ട്വന്റി 20യ്ക്കും ടി10 നും മുമ്പേ അഞ്ച് ഓവറിന്റെ ക്രിക്കറ്റ് ടൂർണമെന്റുകൾ ഉണ്ടായിരുന്നു....

അരങ്ങേറ്റ മത്സരത്തില്‍ അപൂര്‍വ നേട്ടവുമായി മായങ്ക് യാദവ്

അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവര്‍ മെയ്ഡന്‍ എറിഞ്ഞ് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മായങ്ക് യാദവ്. ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20 യില്‍ മായങ്ക് എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍സ് പോലും സ്‌കോര്‍ ചെയ്യാന്‍ എതിരാളികള്‍ക്ക് സാധിച്ചില്ല. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ആറാം ഓവറാണ് മായങ്ക് എറിഞ്ഞ ആദ്യ ഓവര്‍. ബംഗ്ലാദേശ് ബാറ്റര്‍...

റാഷിദ് ഖാൻ വിവാഹിതനായി, കൂടെ സഹോദരൻമാരും; കാബൂളിൽ കല്യാണാഘോഷവുമായി അഫ്ഗാൻ നായകൻ

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ട്വന്‍റി-20 ക്യാപ്റ്റൻ റാഷിദ് ഖാൻ വിവാഹിതനായി. ഒക്ടോബർ മൂന്നിനാണ് താരം വിവാഹിതനായത്. 26 വയസ്സുള്ള റാഷിദിനൊപ്പം തന്‍റെ മൂന്ന് സഹോദരൻമാരും വിവാഹിതരായി. അമീർ ഖലീൽ, സകിയുള്ള, റാസ ഖാൻ എന്നിവരാണ് റാഷിദിനൊപ്പം വിവാഹിതരായ സഹോദരൻമാർ. കാബൂളിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അഫ്ഗാനിസ്ഥാനിലെ പരമ്പരാഗത പഷ്ത്തൂണ്‍ ആചാരപ്രകാരമാണ് 26കാരനായ റാഷിദിന്റെ വിവാഹം നടന്നത്....

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര: സൂപ്പര്‍ താരത്തിന്‍റെ ബോളിംഗില്‍ മോര്‍ക്കല്‍ നിരാശന്‍, നേരിട്ടറിയിച്ചു

ടെസ്റ്റ് പരമ്പര വൈറ്റ്‌വാഷിന് പിന്നാലെ ബംഗ്ലാദേശിനെ ടി20യിലും നിലംപരിശാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഗ്വാളിയോറിലെ ശ്രീമന്ത് മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ നെറ്റ് സെഷനില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് പരിശീലനം നടത്തി. എന്നാല്‍ പാണ്ഡ്യയുടെ ബൗളിംഗ് സാങ്കേതികതയില്‍, പ്രത്യേകിച്ച് സ്റ്റമ്പുകളോട് അടുത്ത് ബൗള്‍ ചെയ്യുന്നതില്‍, ടീമിന്റെ ബോളിംഗ്...

ഐപിഎല്ലില്‍ ഇനി വിദേശതാരങ്ങളുടെ വില നിശ്ചയിക്കുക ഇന്ത്യൻ താരങ്ങള്‍, പുതിയ നിബന്ധന 2026 മുതല്‍

മുംബൈ: കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമിന്‍സിനുമായി നടന്ന വാശിയേറിയ ലേലം ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ഒടുവില്‍ 20.50 കോടിക്ക് പാറ്റ് കമിന്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദും 24.75 കോടിയെന്ന റെക്കോർഡ് തുകക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്തയും സ്വന്തമാക്കിയപ്പോള്‍ ഇന്ത്യൻ താരങ്ങളുടെ പോലും കണ്ണു തള്ളി. ലേലത്തിനെത്തിയാല്‍ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രക്കും...

‘പ്രായമായതുകൊണ്ടല്ല ടി20യിൽ നിന്ന് വിരമിച്ചത്, ഇപ്പോഴും 3 ഫോർമാറ്റിലും കളിക്കാനാകും’; തുറന്നുപറഞ്ഞ് രോഹിത് ശർമ

മുംബൈ: ടി20 ലോകകപ്പ് നേട്ടത്തോടെ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത് പ്രായമയതുകൊണ്ടല്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തനിക്കിപ്പോഴും മൂന്ന് ഫോര്‍മാറ്റിലും അനായാസം കളിക്കാനാകുമെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് വ്യക്തമാക്കി. പ്രായമായതുകൊണ്ടാണോ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചത് എന്നായിരുന്നു രോഹിത്തിനോട് അവതാരകന്‍റെ ചോദ്യം. എന്നാല്‍ ഒരിക്കലുമല്ലെന്നായിരുന്നു രോഹിത്തിന്‍റെ...

പുതിയ ഐപിഎല്‍ സീസണ്‍, സഞ്ജുവിന്റെ പ്രതിഫലം എത്രയായിരിക്കും? രാജസ്ഥാന്‍ റോയല്‍സ് ആരൊക്കെ നിലനിര്‍ത്തും?

മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഓരോ ടീമിനും പരമാവധി എത്ര കളിക്കാരെ നിലനിര്‍ത്താനാവുമെന്ന കാര്യത്തില്‍ ബിസിസിഐ ഇന്ന് തീരുമാനമെടുത്തിരുന്നു. അഞ്ച് താരങ്ങളെ വരെ നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഒരു ആര്‍ടിഎം കാര്‍ഡും ഫ്രാഞ്ചൈസികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ആര്‍ടിഎം വഴി ഒരു താരത്തെ ലേലത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കും. ഒരു താരത്തെ മാത്രമാണ് നിലനിര്‍ത്തുന്നതെങ്കില്‍ അഞ്ച്...

യുവക്രിക്കറ്റ് താരം മുഷീർ ഖാന് അപകടം; ഇറാനി കപ്പ് നഷ്ടമാകും

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് താരം മുഷീർ ഖാന് അപകടം. ഇറാനി കപ്പ് ടൂർണമെന്റിനായി കാൺപൂരിൽ നിന്ന് ലഖ്നൗവിലേക്ക് സഞ്ചരിക്കവെയാണ് മുഷീറിന് അപകടമുണ്ടായത്. താരത്തിന്റെ പിതാവും കൂടെയുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം സർഫ്രാസ് ഖാന്റെ ഇളയ സഹോദരൻ കൂടിയാണ് മുഷീർ. കഴുത്തിന് പരിക്കേറ്റെന്നും മൂന്ന് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തെ തുടർന്ന് ഒക്ടോബർ...
- Advertisement -spot_img

Latest News

കുതിച്ച് സ്വർണവില, പുതിയ റെക്കോർഡ്; ആദ്യമായി 60000 രൂപ കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധനയുണ്ടായി ഇതോടെ സ്വർണവില ചരിത്രത്തിലാദ്യമായി അറുപതിനായിരം കടന്ന മുന്നേറി. 60,200 രൂപയാണ്...
- Advertisement -spot_img