പട്‌ന: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 12-ാം വയസില്‍ അരങ്ങേറി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ബിഹാര്‍ താരം വൈഭവ് സൂര്യവന്‍ശി. വെള്ളിയാഴ്ച മുംബൈക്കെതിരായ മത്സരത്തിലാണ് 12കാരായ വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതോടെ ഇന്ത്യക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലായി....
ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അതേസമയം, വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ക്ലാസെന്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്നത് തുടരും. 2019 നും 2023 നും ഇടയില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ ഭാഗമായിരുന്നു ക്ലാസന്‍. ഈ നാല് ടെസ്റ്റ് മത്സരങ്ങളില്‍നിന്നും 104 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ഇന്ത്യക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിന് ശേഷം...
ന്യൂഡൽഹി: ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ജൂൺ ഒമ്പതിനെന്ന് റിപ്പോർട്ട്. ജൂൺ അഞ്ചിന് അയർലൻഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. മൂന്നാം മത്സരം ജൂൺ 12ന് യു.എസ്.എയുമായും അവസാന മത്സരം 15ന് കനഡക്കെതിരെയുമാണ് നടക്കുക. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ യു.എസ്.എയിൽ അരങ്ങേറുമ്പോൾ സൂപ്പർ 8...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാാജ് വീഴ്ത്തിയത്. ഒമ്പത് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് ആറ് പേരെ പുറത്താക്കിയത്. സിറാജിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കയെ കേവലം 55 റണ്‍സിന് പുറത്താക്കാനും ഇന്ത്യക്കായി. എയ്ഡന്‍ മാര്‍ക്രം, ഡീന്‍ എല്‍ഗാര്‍, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡിംഗ്ഹാം,...
കേപ്ടൗണ്‍: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. കേപ്ടൗണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 15 റണ്‍സെടുത്ത കെയ്ല്‍ വെറെയ്‌നെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 12 റണ്‍സെടുത്ത ഡേവിഡ് ബെഡിംഗ്ഹാമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സിറാജിന്...
സെവൻസ് ഫുട്ബോൾ കളിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പ്രാദേശിക ഫുട്ബാൾ ടൂർണമെന്റിലാണ് ചുവപ്പും കറുപ്പും കലർന്ന ജഴ്സിയണിഞ്ഞ് സഞ്ജു കളത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ എന്നു പകർത്തിയ വിഡിയോയാണ് ഇതെന്നു വ്യക്തമല്ല.
പ്രതിരോധ താരങ്ങളെ മറികടന്നു പന്തുമായി മുന്നേറുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ടീമിന്റെ...
ക്രിക്കറ്റില്‍ ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും പ്രകടനങ്ങളാണ് പ്രധാനമായും ജയപരാജയങ്ങള്‍ നിര്‍ണയിക്കാറ്. ചിലപ്പോൾ ഫീല്‍ഡിങ്ങും കളിയിൽ നിർണായകമാകാറുണ്ട്. ഫീല്‍ഡിങ്ങിലെ പാളിച്ചകൊണ്ട് കളി തോറ്റ അനുഭവങ്ങള്‍ എത്രയോ നമുക്കു മുന്‍പിലുണ്ട്. മികച്ച ഫീല്‍ഡിങ് കൊണ്ടുമാത്രം കളി ജയിച്ച സന്ദർഭങ്ങളും ക്രിക്കറ്റ് ചരിത്രത്തിലുണ്ടായിട്ടുണ്ട്.
ഫീല്‍ഡിങ്ങില്‍ സംഭവിച്ച ഒരു അബദ്ധത്തെത്തുടര്‍ന്ന് വിക്കറ്റുകള്‍ക്കിടയില്‍ അഞ്ച് റണ്‍സ് ഓടിയെടുക്കുന്ന ബാറ്റർമാരുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍...
കാഠ്മണ്ഡു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ നായകൻ സന്ദീപ് ലാമിച്ചനെ കുറ്റക്കാരൻ. കാഠ്മണ്ഡു ജില്ല കോടതിയാണ് സന്ദീപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജനുവരി 10ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ താരത്തിന് ശിക്ഷ വിധിക്കും. നിലവിൽ ജാമ്യത്തിലായിരുന്ന താരത്തിനെ കോടതി വിധിക്ക് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബറിൽ ശ്രീലങ്കയിലും പാകിസ്താനിലുമായി നടന്ന...
സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എങ്കിലും വിരാട് കോഹ്‌ലിയുടെ പ്രകടനം വേറിട്ടു നിന്നു. ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോറിലേക്ക് നീങ്ങവെ കോഹ്‌ലി പുറത്തായി. 38 റൺസിലാണ് കോഹ്‌ലി വിക്കറ്റ് നഷ്ടമാക്കിയത്.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ വെറും 131 റൺസിൽ പുറത്തായി. അതിൽ കോഹ്‌ലിയുടെ പോരാട്ടം മാത്രമാണ് എടുത്ത് പറയാനുള്ളത്. 76...
മെല്‍ബണ്‍: ഓസ്ട്രേലിയ-പാകിസ്ഥാന്‍ ബോക്സിംഗ് ഡേ ടെസ്റ്റിനിടെ ഗ്യാലറിയിൽ കമിതാക്കള്‍ പ്രണായതുരരാവുന്നത് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ തത്സമയം കാണിച്ച് ഞെട്ടിച്ച് ക്യാമറാമാന്‍. ഒരു ലക്ഷത്തോളം കാണികളെ ഉള്‍ക്കൊള്ളാവുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഒഴിഞ്ഞ മൂലയില്‍ ആരും ശ്രദ്ധിക്കാതെ ഒരുമിച്ചിരിക്കുകയായിരുന്നു കമിതാക്കള്‍.
കാമുകി കാമുകന്‍റെ മടിയില്‍ തലവെച്ചു കിടക്കുമ്പോഴാണ് ക്യാമറാമാന്‍ ഇരുവരെയും സൂം ചെയ്ത് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍...
കാസർകോട് ∙ കാസർകോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ഉൾപ്പെടെയുള്ള ടിക്കറ്റ് കൗണ്ടറുകൾ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നേരത്തെ സ്റ്റേഷനു സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു കൗണ്ടർ...