Wednesday, April 2, 2025

Sports

ഡുപ്ലെസിസിനെ സസ്‌പെന്റ് ചെയ്ത് ഐസിസി

ദുബൈ (www.mediavisionnews.in): പാകിസ്ഥാനെതിരെ പരമ്പര വിജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെ തേടി ഐസിസിയുടെ വിലക്ക്. പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കാണ് ദക്ഷിണാഫ്രിക്കന്‍ നായകന് വിനയായത്. ഒരു മത്സരത്തില്‍ നിന്ന് വിലക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴയുമാണ് ഐസിസി ഡുപ്ലെസിസിന് വിധിച്ചിരിക്കുന്നത്. മാച്ച് റഫറി ഡേവിഡ് ബൂണാണ് ഡുപ്ലെസിസിന് ശിക്ഷ വിധിച്ചിരിക്കുന്നത്....

ഓസ്‌ട്രേലിയയില്‍ ചരിത്രം പിറന്നു; ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

സിഡ്‌നി(www.mediavisionnews.com): ഓസ്‌ട്രേലിയയില്‍ ചരിത്രനേട്ടം കുറിച്ച് കോലിപ്പട. സിഡ്‌നിയില്‍ അഞ്ചാം ദിനവും മഴയെടുത്തതോടെ ടെസ്റ്റ് സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തിന് വിലങ്ങുതടിയായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ്...

പോരാളിയായി അസ്ഹറുദ്ദീന്‍, ഇത് കേരള സ്റ്റെെല്‍ തിരിച്ചുവരവ്

പഞ്ചാബ് (www.mediavisionnews.in): രഞ്ജി ട്രോഫിയില്‍ കേരളം മത്സരത്തിലേക്ക് തിരിച്ചെത്തി. ആദ്യ ഇന്നിംഗ്‌സില്‍ 97 റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റിന് 127 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ കേരളത്തില്‍ 31 റണ്‍സിന്റെ ലീഡായി. പുറത്താകാതെ അര്‍ധ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കിയത്. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍...

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ പിതാവ് അന്തരിച്ചു

കാബൂള്‍: (www.mediavisionnews.in): അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ പിതാവ് അന്തരിച്ചു. അഫ്ഗാന്റെ മുതിര്‍ന്ന താരമായ മുഹമ്മദ് നബിയാണ് വാര്‍ത്ത അറിയിച്ചത്. ബിഗ് ബാഷ് ലീഗ് കളിക്കാനായി ഓസ്‌ട്രേലിയിലാണ് റാഷിദ് ഇപ്പോഴുള്ളത്. മരണാനന്തര ചടങ്ങുകള്‍ക്കായി റാഷിദ് ഉടനെ തന്നെ നാട്ടിലേക്ക് മടങ്ങും. ചുരുങ്ങിയ കാലം കൊണ്ട് ക്രിക്കറ്റ് ലോകത്ത് ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് 20...

ഐപിഎല്‍: നിര്‍ണായക തീരുമാനം ഉടനുണ്ടാകുമെന്ന് ബിസിസിഐ

മുംബൈ (www.mediavisionnews.in): ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം പൂര്‍ത്തിയായപ്പോള്‍ ഇനി ആരാധകര്‍ കളി തുടങ്ങാനുള്ള ആവേശത്തിലാണ്. കഴിഞ്ഞ വര്‍ഷം സ്വന്തം ടീമിലുണ്ടായിരുന്നവര്‍ ഈ സീസണില്‍ തങ്ങളുടെ ചിര വൈരികള്‍ക്കായി ബാറ്റ് വീശുമ്പോള്‍ ആരാധകര്‍ ഊറ്റത്തിലാണ്. എന്നാല്‍, എല്ലാമായിട്ടും കളി എന്ന് തുടങ്ങുമെന്നോ എവിടേയാണെന്നോ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. മാര്‍ച്ചിലാകും ഐപിഎല്‍ തുടങ്ങുക എന്നാണ് സൂചന. എ്ന്നാല്‍,...

ഇന്ത്യയുടെ റാഷിദ് ഖാന്‍, അത്ഭുത സ്പിന്നറെ പരിചയപ്പെടുത്തി ചെന്നൈ താരം

ചെന്നൈ (www.mediavisionnews.in): അന്താരാഷ്ട്ര ക്രിക്കറ്റിലേ അത്ഭുതമാണ് റാഷിദ് ഖാന്‍ എന്ന അഫ്ഗാന്‍ സ്പിന്നര്‍. പരിമിധികളോടും പരാധീനതകളോടും പടവെട്ടി വളര്‍ന്ന റാഷിദ് ഖാന്‍ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ്. റാഷിദിനെ സ്വന്തമാക്കാന്‍ വിവിധ ലീഗുകളില്‍ ടീമുകളുടെ മത്സരം തന്നെ നടക്കാറുണ്ട്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ യുവപേസര്‍ ദീപക് ചഹര്‍ ഒരു അത്ഭുത സ്പിന്നറെ പരിചയപ്പെടുത്തുകയാണ്. ഇന്ത്യയുടെ റാഷിദ്...

എന്താണ് ബോക്‌സിംഗ് ഡേ ടെസ്റ്റ്? എങ്ങനെ ഈ പേര് വന്നു

മെല്‍ബണ്‍ (www.mediavisionnews.in): മെല്‍ബണില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ ഉദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ഈ ടെസ്റ്റ് മത്സരത്തെ ബോക്‌സിംഗ് ഡേ ടെസ്റ്റ് എന്ന് വിഷേഷിപ്പിക്കുന്നത്. ഇതിന് പിന്നില്‍ വലിയൊരു ചരിത്രമുണ്ട്. ക്രിസ്മസിന് പിറ്റേദിവസത്തെ ഇംഗ്ലീഷുകാര്‍ വിശേഷിപ്പിക്കുന്നത് ബോക്‌സിംഗ് ഡേ. ഈ ദിവസം ബ്രിട്ടീഷുകാര്‍ പ്രത്യേക ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. ബ്രിട്ടന്റെ കോളനിഭരണം നിലവിലുണ്ടായിരുന്ന പല...

അടിസ്ഥാന വില 20 ലക്ഷം, 8.4 കോടിയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയ വരുണ്‍ ആരാണ്?

തമിഴ്‌നാട് (www.mediavisionnews.in): ഐപിഎല്‍ താരലേലത്തില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച പേരുകളിലൊന്നാണ് വരുണ്‍ ചക്രവര്‍ത്തിയുടേത്. കേവലം 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായ താരത്തിനായി പഞ്ചാബ് മുടക്കിയത് 8.4 കോടി രൂപയാണ്. അതായത് ഏകദേശം 42 ഇരട്ടിയിലധികം തുക. എന്തുകൊണ്ടാണ് ഇതുവരെ ഇന്ത്യന്‍ കുപ്പായം പോലും അണിയാത്ത 26കാരനായ വരുണിനെ സ്വന്തമാക്കാന്‍ ഐപിഎല്‍ ടീമുകള്‍ മത്സരിച്ചത്. അതിനുളള...

യുവിയെ ടീമിലെടുത്ത മുംബൈക്ക് നന്ദി അറിയിച്ച് ആരാധകര്‍

ജയ്പൂര്‍(www.mediavisionnews.in): ഐപിഎല്‍ താരലേലത്തില്‍ ആദ്യഘട്ടത്തില്‍ ആരും വിളിക്കാതിരുന്ന യുവരാജ് സിംഗിനെ അവസാനഘട്ടത്തില്‍ ടീമിലെടുത്ത മുംബൈ ഇന്ത്യന്‍സിന് നന്ദി അറിയിച്ച് ആരാധകര്‍. ഫേസ്ബുക്കില്‍ യുവിയെ ടീമിലെത്തിച്ച മുംബൈയുടെ പോസ്റ്റിന് താഴെ മലയാളികളടക്കം നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. അടിസ്ഥാന വിലയായ ഒരു കോടി രൂപക്കാണ് യുവിയെ മുംബൈ അവസാന നിമിഷം ടീമിലെടുത്തത്. എല്ലാവരും തഴഞ്ഞപ്പോഴും ഒരു കൈ കൊടുക്കാന്‍...

ഐപിഎല്‍ താരലേലം: ലോട്ടറിയടിച്ച ഇന്ത്യന്‍ താരങ്ങള്‍ ഇവര്‍

ജയ്പൂര്‍ (www.mediavisionnews.in):: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും വലിയ ലോട്ടറി അടിച്ചത് ഇന്ത്യന്‍ താരങ്ങള്‍ക്ക്. കഴിഞ്ഞ താരലേലത്തില്‍ 11.5 കോടി രൂപക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ ജയദേവ് ഉനദ്ഘട്ടിനെ 8.4 കോടി നല്‍കി രാജസ്ഥാന്‍ തന്നെ സ്വന്തമാക്കി. 1.5 കോടി രൂപയായിരുന്നു ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്നാടിന്റെ മിസറ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ...
- Advertisement -spot_img

Latest News

ഭാരതീയ കിസാന്‍ സംഘ് ‘കാര്‍ഷിക നവോത്ഥാന യാത്ര’ നാളെ മഞ്ചേശ്വരത്ത് നിന്നാരംഭിക്കും

കാസര്‍കോട്: സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും, കേരള കാര്‍ഷിക ബദല്‍ നിര്‍ദേശിച്ചും ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക നവോത്ഥാന യാത്രക്ക്...
- Advertisement -spot_img