Wednesday, January 22, 2025

Sports

സ്ത്രീ വിരുദ്ധ പരാമര്‍ശം; ഹര്‍ദിക് പാണ്ഡ്യയെ സ്‌പോണ്‍സര്‍മാരും കൈവിട്ടു

സിഡ്‌നി (www.mediavisionnews.in): ടെലവിഷന്‍ പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യക്ക് കഷ്ടകാലം ഒഴിയുന്നില്ല. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ താരത്തിനെതിരെ ബിസിസിഐ നടപടി എടുത്തതിന് പിന്നാലെ താരവുമായി കരാറുണ്ടായിരുന്ന ഷേവിംഗ് ഉല്‍പന്ന കമ്പനിയായ ജില്ലെറ്റ് മാച്ച് 3 പാണ്ഡ്യയുമായുള്ള കരാര്‍ മരവിപ്പിച്ചു. ഹര്‍ദികിന്റെ പരാമര്‍ശങ്ങള്‍ കമ്പനിയുടെ മൂല്യങ്ങള്‍ക്ക് എതിരാണ് എന്നാണ് ജില്ലെറ്റിന്റെ നിലപാട്....

സൂപ്പര്‍ താരങ്ങളെ പുറത്താക്കും, കടുത്ത നടപടിയുമായി ബിസിസിഐ

മുംബൈ (www.mediavisionnews.in):സ്വകാര്യ ടിവി ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലിനും ഹാര്‍ദ്ദിക് പാണ്ഡ്യക്കുമെതിരെ കടുത്ത നടപടിയ്‌ക്കൊരുങ്ങി ബിസിസിഐ. ഇരു താരങ്ങളെയും രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് വിനോദ് റായ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ശിക്ഷാ നടപടി. ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച...

ഐപിഎല്‍: ഇക്കുറി തിരുവനന്തപുരവും‍ വേദിയാകാന്‍ സാധ്യത

തിരുവനന്തപുരം(www.mediavisionnews.in): ഈ സീസണലെ ഐപിഎല്‍ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യുഎഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ...

അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഐപിഎല്ലിന് വേദി ഇന്ത്യ തന്നെ

മുബൈ (www.mediavisionnews.in): ഐപിഎല്‍ 2019 മാര്‍ച്ച് 23നു ആരംഭിക്കും. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് വരുന്ന കാലമാണെങ്കിലും ഇന്ത്യയില്‍ തന്നെ ടൂര്‍ണ്ണമെന്റ് നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഐപിഎലിന്റെ 12ാമത്തെ പതിപ്പാണ് ഈ വര്‍ഷം അരങ്ങേറുന്നത്. ഇലക്ഷന്‍ തീയ്യതികള്‍ പ്രഖ്യാപിച്ച ശേഷം മാത്രമേ ഐപിഎല്‍ മത്സരങ്ങളുടെ വേദിയും തീയ്യതിയും പ്രഖ്യാപിക്കുകയുള്ളു. പതിവു ശൈലിയായ ഹോംഎവേ രീതിയില്‍ നിന്ന് മാറി ഇലക്ഷന്‍...

ഡുപ്ലെസിസിനെ സസ്‌പെന്റ് ചെയ്ത് ഐസിസി

ദുബൈ (www.mediavisionnews.in): പാകിസ്ഥാനെതിരെ പരമ്പര വിജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെ തേടി ഐസിസിയുടെ വിലക്ക്. പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കാണ് ദക്ഷിണാഫ്രിക്കന്‍ നായകന് വിനയായത്. ഒരു മത്സരത്തില്‍ നിന്ന് വിലക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴയുമാണ് ഐസിസി ഡുപ്ലെസിസിന് വിധിച്ചിരിക്കുന്നത്. മാച്ച് റഫറി ഡേവിഡ് ബൂണാണ് ഡുപ്ലെസിസിന് ശിക്ഷ വിധിച്ചിരിക്കുന്നത്....

ഓസ്‌ട്രേലിയയില്‍ ചരിത്രം പിറന്നു; ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

സിഡ്‌നി(www.mediavisionnews.com): ഓസ്‌ട്രേലിയയില്‍ ചരിത്രനേട്ടം കുറിച്ച് കോലിപ്പട. സിഡ്‌നിയില്‍ അഞ്ചാം ദിനവും മഴയെടുത്തതോടെ ടെസ്റ്റ് സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തിന് വിലങ്ങുതടിയായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ്...

പോരാളിയായി അസ്ഹറുദ്ദീന്‍, ഇത് കേരള സ്റ്റെെല്‍ തിരിച്ചുവരവ്

പഞ്ചാബ് (www.mediavisionnews.in): രഞ്ജി ട്രോഫിയില്‍ കേരളം മത്സരത്തിലേക്ക് തിരിച്ചെത്തി. ആദ്യ ഇന്നിംഗ്‌സില്‍ 97 റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റിന് 127 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ കേരളത്തില്‍ 31 റണ്‍സിന്റെ ലീഡായി. പുറത്താകാതെ അര്‍ധ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ മികവിലാണ് കേരളം ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കിയത്. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍...

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ പിതാവ് അന്തരിച്ചു

കാബൂള്‍: (www.mediavisionnews.in): അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ പിതാവ് അന്തരിച്ചു. അഫ്ഗാന്റെ മുതിര്‍ന്ന താരമായ മുഹമ്മദ് നബിയാണ് വാര്‍ത്ത അറിയിച്ചത്. ബിഗ് ബാഷ് ലീഗ് കളിക്കാനായി ഓസ്‌ട്രേലിയിലാണ് റാഷിദ് ഇപ്പോഴുള്ളത്. മരണാനന്തര ചടങ്ങുകള്‍ക്കായി റാഷിദ് ഉടനെ തന്നെ നാട്ടിലേക്ക് മടങ്ങും. ചുരുങ്ങിയ കാലം കൊണ്ട് ക്രിക്കറ്റ് ലോകത്ത് ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് 20...

ഐപിഎല്‍: നിര്‍ണായക തീരുമാനം ഉടനുണ്ടാകുമെന്ന് ബിസിസിഐ

മുംബൈ (www.mediavisionnews.in): ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം പൂര്‍ത്തിയായപ്പോള്‍ ഇനി ആരാധകര്‍ കളി തുടങ്ങാനുള്ള ആവേശത്തിലാണ്. കഴിഞ്ഞ വര്‍ഷം സ്വന്തം ടീമിലുണ്ടായിരുന്നവര്‍ ഈ സീസണില്‍ തങ്ങളുടെ ചിര വൈരികള്‍ക്കായി ബാറ്റ് വീശുമ്പോള്‍ ആരാധകര്‍ ഊറ്റത്തിലാണ്. എന്നാല്‍, എല്ലാമായിട്ടും കളി എന്ന് തുടങ്ങുമെന്നോ എവിടേയാണെന്നോ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. മാര്‍ച്ചിലാകും ഐപിഎല്‍ തുടങ്ങുക എന്നാണ് സൂചന. എ്ന്നാല്‍,...

ഇന്ത്യയുടെ റാഷിദ് ഖാന്‍, അത്ഭുത സ്പിന്നറെ പരിചയപ്പെടുത്തി ചെന്നൈ താരം

ചെന്നൈ (www.mediavisionnews.in): അന്താരാഷ്ട്ര ക്രിക്കറ്റിലേ അത്ഭുതമാണ് റാഷിദ് ഖാന്‍ എന്ന അഫ്ഗാന്‍ സ്പിന്നര്‍. പരിമിധികളോടും പരാധീനതകളോടും പടവെട്ടി വളര്‍ന്ന റാഷിദ് ഖാന്‍ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ്. റാഷിദിനെ സ്വന്തമാക്കാന്‍ വിവിധ ലീഗുകളില്‍ ടീമുകളുടെ മത്സരം തന്നെ നടക്കാറുണ്ട്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ യുവപേസര്‍ ദീപക് ചഹര്‍ ഒരു അത്ഭുത സ്പിന്നറെ പരിചയപ്പെടുത്തുകയാണ്. ഇന്ത്യയുടെ റാഷിദ്...
- Advertisement -spot_img

Latest News

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...
- Advertisement -spot_img