Tuesday, November 26, 2024

Sports

ഇനി ക്രിക്കറ്റ് പൂരം; ഐ.പി.എല്ലിന് ഇന്ന് തുടക്കം, ആദ്യമത്സരം ചെന്നൈയും ബംഗളൂരുവും തമ്മില്‍

ചെന്നൈ(www.mediavisionnews.in): ഐ.പി.എല്ലിന്റെ പന്ത്രണ്ടാം സീസണിന് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടനമത്സരം. രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ മഹേന്ദ്ര സിംഗ് ധോണിയും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഉദ്ഘാടന മത്സരത്തിന്റെ പ്രത്യേകത. പരിചയസമ്പത്താണ് ധോണിപ്പടയുടെ കരുത്ത്....

സെക്യൂരിറ്റിക്ക് കൈ കൊടുത്തില്ല; ബുംറയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ശകാരം; പണി മേടിച്ച് മുംബൈ ഇന്ത്യന്‍സ്

മുംബൈ (www.mediavisionnews.in): ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ പരിശീലനത്തിനെത്തിയ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ ഒരു നടപടി വിവാദമായിരിക്കുകയാണ്. കാറില്‍ നിന്ന് പുറത്തിറങ്ങിയ ബുംറയെ ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി കൈ കൊടുത്ത് സ്വാഗതം ചെയ്തു. എന്നാല്‍ സെക്യൂരിറ്റിയെ ഗൗനിക്കാതെ ബുറ നടന്നുനീങ്ങി. ഇതേസമയം ക്യാമറയില്‍ നോക്കി ഹായ് പറയാന്‍ ബുംറയ്ക്ക് മടിയുണ്ടായിരുന്നില്ല. ബുംറയുടെ...

25 പന്തില്‍ സെഞ്ച്വറി, ഒരോവറില്‍ 6 സിക്‌സ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലീഷ് താരം

ലണ്ടന്‍ (www.mediavisionnews.in): ടി10 മത്സരത്തില്‍ 25 പന്തില്‍ സെഞ്ച്വറി നേടി ഇംഗ്ലീഷ് താരം വിക് ജാക്‌സ്. ലാങ്കഷെയറിനെതിരെ നടന്ന ടി10 മത്സരത്തിനിടെയാണ് ‘സറെ’ ടീമിനായി ഇരുപതുകാരന്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചത്. മത്സരത്തില്‍ 30 പന്തില്‍ 105 റണ്‍സാണ് വിക് ജാക്‌സ് സ്വന്തമാക്കിയത്. https://twitter.com/i/status/1108694550288072704 ഒരോവറിലെ ആറ് പന്തും സിക്‌സറിന് പറത്തിയ വില്‍ ജാക്‌സ് എട്ട് ഫോറും...

ഐപിഎല്‍ പന്ത്രണ്ടാം സീസണിന് നാളെ തുടക്കം; ഉദ്ഘാടന ചടങ്ങുകള്‍ക്ക് പകരം പുല്‍വാമയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം

ചെന്നൈ(www.mediavisionnews.in): ഐപിഎല്‍ പന്ത്രണ്ടാം സീസണിന് നാളെ തുടക്കം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ആദ്യ പോരിനിറങ്ങും. മൂന്ന് വട്ടം കിരീടം ചൂടി ഐപിഎല്ലില്‍ രാജാക്കന്മാരായി വാഴുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും, 2 വട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത...

ലോകകപ്പിലെ എല്ലാ മത്സരങ്ങളും കളിക്കാന്‍ ടീമുകള്‍ ബാധ്യസ്ഥരാണെന്ന് ഐസിസി

ദുബൈ(www.mediavisionnews.in): ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യപാക്ക് മത്സരങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് ഐ.സി.സി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളല്‍ വരികയും, മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്യുന്നതിനിടെയാണ് ഐ.സി.സി രംഗത്ത് വന്നത്. ലോകകപ്പിലെ മത്സരങ്ങള്‍ എല്ലാം കളിക്കാന്‍ ടീമുകള്‍ ബാധ്യസ്ഥരാണെന്നും രാജ്യന്തര ക്രിക്കറ്റ് സംഘടന പറഞ്ഞു. മാഞ്ചസ്റ്ററില്‍ ജൂണ്‍ 16നാണ് ഇന്ത്യപാകിസ്താന്‍ മത്സരം നടക്കുന്നത്. മത്സരങ്ങള്‍ കളിക്കുന്നത് സംബന്ധിച്ച ഐ.സി.സിയുടെ...

ലോകത്തിലെ മികച്ച 100 കായിക താരങ്ങളുടെ പട്ടിക; റാഫേല്‍ നദാലിനെയും പിന്‍തള്ളി കോഹ്‍ലി ആദ്യ പത്തില്‍

ദില്ലി(www.mediavisionnews.in): ഈ വര്‍ഷത്തെ ലോകത്തിലെ മികച്ച 100 കായിക താരങ്ങളുടെ പട്ടിക ഇ.എസ്.പി.എന്‍ പുറത്തിറക്കി. പോര്‍ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ബാസ്കറ്റ് ബോള്‍ താരം ലെബറോണ്‍ ജെയിംസ് രണ്ടാമതും അര്‍ജന്‍റീനിയന്‍ നായകന്‍ ലയണല്‍ മെസി മൂന്നാമതും സ്ഥാനത്തെത്തി.‌ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി, മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി എന്നിവര്‍...

ക്രിസ്റ്റ്യാനോയ്ക്ക് ഹാട്രിക്; ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന്റെ തിരിച്ചുവരവ്

ടൂറിന്‍(www.mediavisionnews.in): അത്‌ലറ്റികോ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തോളിലേറി യുവന്റസിന്റെ തിരിച്ചുവരവ്. റൊണാള്‍ഡോ നേടിയ ഹാട്രിക്കിലാണ് സ്പാനിഷ് ക്ലബ്ബിനെ യുവന്റ്‌സ് തിരിച്ചടിച്ചത്. ആദ്യ പാദത്തില്‍ രണ്ട് ഗോളുകള്‍ക്ക് യുവന്റസ് അത്‌ലറ്റിക്കോയോട് തോറ്റിരുന്നു. 27, 49, 86 മിനിട്ടുകളില്‍ ആയിരുന്നു റൊണോയുടെ ഗോളുകള്‍. അവസാന ഗോള്‍ പെനാല്‍റ്റിയായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ...

ഫുട്‌ബോള്‍ താരത്തെ അടിച്ചു വീഴ്ത്തി; യുവാവിന് വിധിച്ച ശിക്ഷ ഇങ്ങനെ

ബര്‍മിംങ്ഹാം (www.mediavisionnews.in) :ആസ്റ്റണ്‍ വില്ല എഫ്.സി ക്യാപ്റ്റന്‍ ജാക്ക് ഗ്രീലിഷിനെ മൈതാനത്ത് കയറി അടിച്ചു വീഴ്ത്തിയ ബര്‍മിംങ്ഹാം സിറ്റി ആരാധകന് തടവുശിക്ഷ. പോള്‍ മിച്ചല്‍ എന്ന 27കാരനാണ് ബര്‍മിംങ്ഹാം കോടതി 14 ആഴ്ച്ചത്തെ തടവിന് വിധിച്ചത്. കോടതിയില്‍ ഹാജരാക്കിയ പോള്‍ മിച്ചല്‍ കുറ്റം ഏറ്റുപറഞ്ഞു. തടവുശിക്ഷക്കൊപ്പം 350 പൗണ്ട് പിഴയും പത്ത് വര്‍ഷത്തേക്ക് ബ്രിട്ടനില്‍...

സമയക്രമത്തില്‍ മാറ്റമില്ല; ഐപിഎല്‍ മുന്‍നിശ്ചയ പ്രകാരം നടക്കും

മുംബൈ(www.mediavisionnews.in): ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സമയക്രമത്തില്‍ മാറ്റമില്ല. എല്ലാ സീസണിലേയും പോലും ആദ്യമത്സരം വൈകിട്ട് നാലിനും രണ്ടാം മത്സരം രാത്രി എട്ടിനും നടക്കും. നേരത്തെ, സമയത്തില്‍ മാറ്റം വരുത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.  രണ്ടാം മത്സരം വൈകിട്ട് ഏഴിനും ആദ്യ മത്സരം ഉച്ചയ്ക്ക് ശേഷം മൂന്നിനും ആരംഭിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തള്ളിക്കളഞ്ഞ് പഴയ സമയക്രമത്തില്‍ തന്നെ...

പന്തിനും ജാദവിനുമൊപ്പം ഹമ്മറില്‍ പറന്നു, പിന്നെ ഇന്ത്യന്‍ ടീമിന് വിരുന്നൊരുക്കി ധോണി

റാഞ്ചി (www.mediavisionnews.in): റാഞ്ചിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനം കളിക്കുവാന്‍ റാഞ്ചിയിലേക്കെത്തുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെയെല്ലാം കണ്ണ് ധോണിയിലേക്കാണ്. ലോക കപ്പിന് ശേഷം ധോനി വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ ഇത് സ്വന്തം മണ്ണിലെ ധോണിയുടെ അവസാന രാജ്യാന്തര മത്സരമാകും… റാഞ്ചി സ്‌റ്റേഡിയത്തില്‍ ധോണിയുടെ കളി കാണുവാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. കളിക്കളത്തിലെ...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img