Friday, January 24, 2025

Sports

ഓവര്‍ ത്രോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ഐ.സി.സി

ലണ്ടന്‍ (www.mediavisionnews.in) :ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഓവര്‍ ത്രോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ഐ.സി.സി. ഐ.സി.സിയുടെ നിയമപുസ്തകവും നിയമങ്ങളും അടിസ്ഥാനമാക്കി അമ്പയര്‍മാരാണ് കളിക്കളത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്, അതില്‍ എന്തെങ്കിലും അഭിപ്രായം പറയാന്‍ ഐ.സി.സി നയമനുസരിച്ച് സാധിക്കില്ലെന്ന് ഐ.സി.സി വക്താവ് വ്യക്തമാക്കി. ഫൈനലിലെ അവസാന ഓവറിലായിരുന്നു ഓവര്‍ ത്രോ വിവാദം. ഗുപ്റ്റില്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്നെറിഞ്ഞ പന്ത് ബെന്‍...

ഫൈനലില്‍ ആരും തോറ്റിട്ടില്ലെന്ന് ന്യൂസിലന്‍ഡ് നായകന്‍

ലോര്‍ഡ്‌സ് (www.mediavisionnews.in) :ലോകകപ്പ് ഫൈനലില്‍ നാടകാന്ത്യം ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ പ്രഖ്യാപിച്ച ക്രിക്കറ്റ് നിയമത്തിനെതിരെ മുന്‍താരങ്ങളടക്കം രംഗത്തുവന്നപ്പോള്‍, ഫൈനലില്‍ ആരും തോറ്റിട്ടില്ലെന്ന പരാമര്‍ശവുമായി ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍. കളത്തിനകത്തേയും പുറത്തേയും താരങ്ങള്‍, ഫൈനലില്‍ സാങ്കേതികമായി പരാജയപ്പെട്ട ന്യൂസിന്‍ഡിന്റെ വേദന പങ്കുവെക്കുമ്പോഴാണ് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി വില്യംസണ്‍ രംഗത്തുവന്നത്. ''ദിനാന്ത്യം ഞങ്ങളെ വേര്‍തിരിക്കാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല. ഫൈനലില്‍...

‘ആ ഓവര്‍ ത്രോയില്‍ ഇംഗ്ലണ്ടിന് അനുവദിക്കേണ്ടിയിരുന്നത് അഞ്ചു റണ്‍സ്’; വീണ്ടും വിവാദം

(www.mediavisionnews.in) :ന്യൂസിലാന്‍ഡിനെ തോല്‍പിച്ച് ഇംഗ്ലണ്ട് ജേതാക്കളായ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ വിജയികളെ കണ്ടെത്താന്‍ ഉപയോഗിച്ച ബൗണ്ടറി നിയമത്തിനെതിരേ വ്യാപക വിമര്‍ശനം. വിചിത്രമായ നിയമമെന്നാണ് മുന്‍ താരങ്ങളും ആരാധകരും പ്രതികരിച്ചത്. നിശ്ചിത 50 ഓവറില്‍ ഇരുടീമും സമനില പാലിച്ചതോടെയാണ് സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. എന്നാല്‍, സൂപ്പര്‍ ഓവറിലും ഇരു ടീമും തുല്യ റണ്‍സെടുത്തു. ഇതോടെ, മത്സരത്തില്‍ കൂടുതല്‍...

അളളാഹു ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു;വിജയത്തിന്റെ ക്രൈഡിറ്റ് പങ്കുവെച്ച് ഒയിന്‍ മോര്‍ഗന്‍

ലോര്‍ഡ്‌സ് (www.mediavisionnews.in) :ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്റിനെ തകര്‍ത്ത് ഇംഗ്ലണ്ട് ആണ് ക്രിക്കറ്റിലെ ലോകചാമ്പ്യന്മാരായത്. ന്യൂസിലാന്‍റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു. ‘അളളാഹു തങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു’ എന്നാണ്...

അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയില്‍

മുംബൈ (www.mediavisionnews.in) : അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഇന്ത്യ 2023ലാകും ലോകകപ്പിന് വേദിയാവുക. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കും എന്ന പ്രത്യേകതയുമുണ്ട്. 1987ൽ ഇന്ത്യയും പാകിസ്ഥാനും 1996ൽ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011ൽ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പ് ആതിഥേയരായത്. 10 ടീമുകളാകും ലോകകപ്പില്‍ മത്സരിക്കുക. അതേസമയം ട്വന്‍റി 20...

‘വിചിത്ര നിയമം ഇംഗ്ലണ്ടിനെ തുണച്ചു’; വിവാദം കത്തുന്നു; ആഞ്ഞടിച്ച് മുന്‍ താരങ്ങള്‍

ലോര്‍ഡ്‌സ്: (www.mediavisionnews.in) സൂപ്പർ ഓവറിലൂടെ ചാമ്പ്യന്മാരെ കണ്ടെത്തിയ മാനദണ്ഡത്തെ ചൊല്ലി വിവാദം കത്തുന്നു. സൂപ്പർ ഓവറും ടൈ ആയതോടെ കൂടുതൽ ബൗണ്ടറി നേടിയത് പരിഗണിച്ചാണ് ഇംഗ്ലണ്ട് കിരീടം നേടിയത്. ന്യൂസിലന്‍ഡിനേക്കാള്‍ ഒരു റൺ പോലും ഇംഗ്ലണ്ട് അധികം നേടിയില്ല. കൂടുതൽ വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. എന്നിട്ടും സൂപ്പര്‍ ഓവര്‍ നിയമത്തിൽ ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരാവുകയായിരുന്നു. 100...

ആദ്യ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇംഗ്ലണ്ട്,​ സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡിനെ കീഴടക്കി

ലോര്‍ഡ്‌സ് (www.mediavisionnews.in):ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം ക്രിക്കറ്റിന്‍റെ തറവാടുമുറ്റം വിട്ട് പുറത്തുപോയില്ല. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ക്ലാസിക് ഫൈനലിലാണ് ആതിഥേയരായ ഇംഗ്ലണ്ട് കിവികളെ തോല്‍പിച്ചത്. സൂപ്പര്‍ ഓവറും സമനിലയിലായപ്പോള്‍ ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ഹെന്റി നിക്കോള്‍സ്...

ഇന്ത്യ പുറത്തായതോടെ ലോക കപ്പിന് വന്‍ തിരിച്ചടി

മാ​ഞ്ച​സ്​​റ്റ​ർ (www.mediavisionnews.in) : ലോക കപ്പ് സെമിയില്‍ ഇന്ത്യ പുറത്തായതോടെ പ്രതിസന്ധിയിലായത് ലോക കപ്പ് സംഘാടകര്‍ തന്നെ. ഇന്ത്യ പുറത്തായതോടെ ലോക കപ്പ് ക്രിക്കറ്റ് ടെലിവിഷന്‍ സംപ്രേഷണത്തിന്റെ കാഴ്ചക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഞായറാഴ്ച ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനല്‍ കാണുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറയാനിടയുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യ പുറത്തായത് കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാക്കിയെന്ന് ലോക കപ്പ്...

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ധോണിയെ ബി.ജെ.പിയില്‍ എത്തിക്കും; അവകാശവാദവുമായി മുന്‍ കേന്ദ്രമന്ത്രി

ന്യൂദല്‍ഹി (www.mediavisionnews.in): ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി ബി.ജെ.പിയില്‍ ചേരുമെന്ന് അവകാശവാദവുമായി മുന്‍ കേന്ദ്രമന്ത്രി സഞ്ജയ് പാസ്വാന്‍. ധോണി തന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാനാണ് ശ്രമമെന്നും പാസ്വാന്‍ പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം നരേന്ദ്രമോദിയുടെ ടീമിനൊപ്പമായിരിക്കുമെന്നും പാസ്വാന്‍ പറഞ്ഞു. എന്നാല്‍ ഇതിനെ കുറിച്ച് ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ...

ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന മല്‍സരമോ? ധോണി പറഞ്ഞത്… വിരമിക്കലിനെക്കുറിച്ച്‌ കോലി

മാഞ്ചസ്റ്റര്‍: (www.mediavisionnews.in) ലോകകപ്പില്‍ നിന്നും ഇന്ത്യ വെറും കൈയോടെ മടങ്ങിയതോടെ അടുത്ത ചോദ്യം എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടാണ്. ലോകകപ്പില്‍ ഇന്ത്യയുടെ അവസാന മല്‍സരമായിരിക്കും ധോണിയുടെയും അവസാനത്തേതെന്നും അതിനു ശേഷം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തേ പരന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ ധോണിയോ ടീം മാനേജ്‌മെന്റോ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇന്ത്യ സെമിയില്‍ തോറ്റതോടെ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വീണ്ടും...
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img