ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആവേശപ്പോരാട്ടത്തിനിറങ്ങും മുമ്പ് ഔദ്യോഗികമായി പേര് മാറ്റം പ്രഖ്യാപിച്ച് രാജസ്ഥാന് റോയല്‍സ് താരം ജോസ് ബട്ലർ. ജോസ് ബട്ലർക്ക് പകരം ഇനി മുതല്‍ താൻ ജോഷ് ബട്ലർ എന്നായിരിക്കും അറിയപ്പെടുകയെന്ന് ബട്ലർ അറിയിച്ചു.
30 വർഷമായി തന്റെ ജീവിത്തില്‍ തുടർന്നു വരുന്നൊരു തെറ്റിന് ഒടുവില്‍ താന്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയാണെന്ന് പ്രഖ്യാപിച്ചാണ്...
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - രാജസ്ഥാന് റോയല്‍സ് മത്സരം മാറ്റിവച്ചേക്കും. ഏപ്രില്‍ 17ന് കൊല്‍ക്കത്ത, ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം നടക്കേണ്ടത്. ശ്രീ രാമ നവമിയെ തുടര്‍ന്നാണ് മത്സരം മാറ്റി വെക്കേണ്ടി വരുന്നത്. നവമി ആഘോഷങ്ങള്‍ രാജ്യവ്യാപകമായി ആഘോഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അന്ന് ഐപിഎല്‍ ഗെയിമിന് മതിയായ സുരക്ഷ നല്കാനാകുമോ എന്ന് അധികൃതര്‍ക്ക് ഉറപ്പില്ല....
ഐപിഎല്‍ 17ാം സീസണ് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് തിരിച്ചടികളുടെ കാലമാണ്. കളിച്ച മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ട അവര്‍ സ്വന്തം ആരാധകരുടെ തന്നെ അവമതിപ്പ് ഇരട്ടിപ്പിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ്മയില്‍നിന്നും നായകസ്ഥാനം എടുത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയെ ഏല്‍പ്പിച്ചത് മുതല്‍ ടീമിന് മൊത്തത്തില്‍ കഷ്ടകാലമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രോഹിത്തിനെ നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ മുംബൈ ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍...
കൊൽക്കത്ത: മുൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ യൂസഫ് പത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പ്രചാരണത്തിനായി പത്താൻ ഇന്ത്യ 2011ൽ ലോകകപ്പ് ക്രിക്കറ്റിൽ വിജയം നേടിയതിന്റെ പോസ്റ്ററുകൾ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നത്.
ബംഗാളിലെ ബെർഹാംപൂർ മണ്ഡലത്തിലാണ് യൂസഫ് പത്താൻ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. പത്താൻ...
ചെന്നൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍കിങ്സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്. നാല് വിക്കറ്റ് നേട്ടത്തോടെ കളിയിലെ താരമായും 28 കാരന് തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിലേക്ക് ചുവടുമാറിയ ശേഷമുള്ള ആദ്യ കളിയില്‍തന്നെ താരം ഫോം കണ്ടെത്തിയത് ഫ്രാഞ്ചൈസിക്കും പ്രതീക്ഷ നല്‍കുന്നതായി. ഉദ്ഘാടന മാച്ചില്‍ തിളങ്ങിയ...
ഐപിഎല്‍ 2024 ലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് (GT) നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ (CSK) ചെപ്പോക്കില്‍ നേരിട്ടു. എന്നാല്‍ യുവനായകന് ശുഭ്മാന്‍ ഗില്ലിന് സീസണിലെ തുടര്‍ച്ചയായ രണ്ടാം വിജയം നേടുന്നതില്‍ നിന്ന് സിഎസ്കെയെ തടയാന്‍ കഴിഞ്ഞില്ല. തോല്‍വിയ്ക്ക് പുറമേ മത്സരത്തില്‍ മറ്റൊരു തിരിച്ചടിയും ഗില്ലിന് നേരിടേണ്ടിവന്നു. മത്സരത്തിലെ ടീമിന്റെ...
അഹമ്മദാബാദ്: ഐപിഎൽ 17ാം പതിപ്പിൽ മത്സര ഫിക്ചർ പുറത്ത് വിട്ടതു മുതൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു മുംബൈ-ഗുജറാത്ത് പോരാട്ടം. മുൻ ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലെത്തിയ ശേഷമുള്ള ആദ്യ അങ്കം. അതും ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ. അപ്രതീക്ഷിത സംഭവങ്ങൾക്കാണ് നരേന്ദ്രമോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മുംബൈ ആരാധകർ തന്നെ...
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ന്റെ സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ ബാര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ഒടുവില്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ആദ്യ 21 മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഐപിഎല്‍ ചെയര്മാന് അരുണ്‍ ധുമാല്‍ പറഞ്ഞതുപോലെ, ഐപിഎല്‍ രാജ്യത്തിന്...
ഇത്തവണത്തെ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റാൻസും തമ്മിലുള്ള ആദ്യ മത്സരം ഒരുപാട് കാരണങ്ങൾകൊണ്ട് ഏവരും ഉറ്റുനോക്കിയ മത്സരമായിരുന്നു. ഗുജറാത്ത് ടൈറ്റാൻസ് നായകനായിരുന്ന ഹർദിക് പാണ്ഡ്യയെ സീസണു മുന്നോടിയായി റെക്കോഡ് തുകക്ക് ടീമിലെത്തിച്ചതും നായകസ്ഥാനം നൽകിയതും അതോടെ മുൻ നായകനായ രോഹിത് ശർമയും ഹാർദികുമായുള്ള ബന്ധം വഷളായതുമൊക്കെ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമാണ്.
മുംബൈക്ക് അഞ്ച് കിരീടങ്ങൾ...
അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ലതായിരുന്നില്ല മുംബൈ ഇന്ത്യന്‍സ് ജേഴ്സിയില്‍ നായകനായുള്ള അരങ്ങേറ്റം. ബൗളിംഗില്‍ ഹാര്‍ദിക്കിന്റെ പ്രകടനം അത്ര മോശമൊന്നും ആയിരുന്നില്ല. വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും മൂന്ന് ഓവറില്‍ 30 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തുത്. ഇന്നിംഗ്സില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തതും ഹാര്‍ദിക് ആയിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന് ആരാധകരുടെ കടുത്ത പരിഹാസത്തിന് ഇരയാവേണ്ടിവന്നു.
അത്...
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...