Tuesday, November 26, 2024

Sports

ടി20 ലോകകപ്പ് 2024: കോഹ്ലിയാണെങ്കില്‍ കാര്യങ്ങള്‍ മാറിമറിയും; രോഹിത്തിനൊപ്പം ഓപ്പണറായി അവന്‍ വരണം,വിലയിരുത്തലുമായി ഇര്‍ഫാന്‍ പത്താന്‍

2024ലെ ടി20 ലോകകപ്പില്‍ ടീം ഇന്ത്യയ്ക്കായി ഓപ്പണിംഗ് ജോഡിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടീമിന്റെ ഡിഫോള്‍ട്ട് ഓപ്പണറായി രോഹിത് ശര്‍മ്മ തുടരുമെങ്കിലും, അദ്ദേഹത്തിന്റെ പങ്കാളിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഏറെയാണ്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ യശസ്വി ജയ്സ്വാളും ഇഷാന്‍ കിഷനും ഫോമിലായതോടെ ചര്‍ച്ച കൂടുതല്‍ ഊഹാപോഹങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ഓപ്പണിംഗ് റോളിലേക്ക് നിരവധി ക്രിക്കറ്റ് പണ്ഡിതന്മാരും...

അന്ന് ഞാനവനോട് യാചിച്ചു, അരുത് അത് ചെയ്യരുതെന്ന്; ആര്‍സിബിക്ക് ഐപിഎല്‍ കിരീടം നഷ്ടമായതിനെക്കുറിച്ച് കുംബ്ലെ

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെത്തി നില്‍ക്കുമ്പോഴും റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന് കിരീടം കിട്ടാക്കനിയാണ്. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും ഒരിക്കല്‍ പോലും കിരീടം കൈയെത്തിപ്പിടിക്കാനായില്ല. ഇത്തവണ തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്കുശേഷം ഇന്നലെ ഹൈദരാബാദിനെതിരെ ജയിച്ച ആര്‍സിബി ഒമ്പത് കളികളില്‍ രണ്ട് ജയം മാത്രമായി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഈ സീസണിലും നേരിയ പ്ലേ ഓഫ് പ്രതീക്ഷ...

‘സഞ്ജുവിന് നീതി വേണം’; പിന്തുണയുമായി വീണ്ടും ശശി തരൂർ

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പ്രതീക്ഷിക്കുന്ന മലയാളി താരവും ഐ.പി.എല്ലി​ൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് പിന്തുണയുമായി വീണ്ടും കോൺഗ്രസ് എം.പി ശശി തരൂർ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ തകർപ്പൻ ഫോമിലുള്ള സഞ്ജുവിന്റെ പ്രകടനം വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് തരൂർ വാദിച്ചു. ഐ.സി.സി ടൂർണമെന്റുകളിൽ താരത്തെ...

ഐപിഎല്ലിലെ ഈ നിയമം പിന്‍വലിക്കണം; മുഹമ്മദ് സിറാജ്

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ഇംപാക്ട് പ്ലെയർ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സിറാജ്. ഇപ്പോൾ തന്നെ ബാറ്റർമാർക്ക് അനുകൂലമായ പിച്ചിലാണ് പന്തെറിയുന്നത്. ബൗളർമാർക്ക് അനുകൂലമായി ഒന്നും സംഭവിക്കുന്നില്ല. ഒരു ടീം 20 ഓവറിൽ 250ലധികം റൺസ് അടിക്കുന്നത് വല്ലപ്പോഴുമാണ്. എന്നാൽ ഈ ഐപിഎല്ലിൽ അത് സാധാരണ സംഭവമായെന്നും സിറാജ് പ്രതികരിച്ചു. മുമ്പ് രോഹിത് ശർമ്മ,...

ഐപിഎലില്‍ ലയിച്ച് ക്രിക്കറ്റ് ലോകം, ഇതിനിടയില്‍ തകര്‍പ്പന്‍ നീക്കവുമായി പാകിസ്ഥാന്‍

ഈ മാസം അവസാനത്തോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ദേശീയ റെഡ്, വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീമുകളുടെ മുഖ്യ പരിശീലകരെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തിന് ശേഷം ഗ്രാന്റ് ബ്രാഡ്‌ബേണ്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം പാകിസ്ഥാന് ഒരു പ്രധാന പരിശീലകനില്ല. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനത്തിനിടെ മുന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസായിരുന്നു ഇടക്കാല...

ഐപിഎല്‍ 2024: വരുന്ന സീസണില്‍ പഞ്ചാബിന്റെ നായകന്‍ രോഹിത് ശര്‍മ്മ’; റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പ്രീതി സിന്‍റ

ഐപിഎല്‍ 2024ലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് രോഹിത് ശര്‍മ്മയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതുമുതല്‍, ഫ്രാഞ്ചൈസിയിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ഐപിഎല്‍ 2025 ലേലത്തിന് മുമ്പ് അദ്ദേഹം അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരെ ഉപേക്ഷിച്ചേക്കുമെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഇതിനിടയില്‍ രോഹിത് അടുത്ത സീസിണില്‍ പഞ്ചാബ് കിംഗ്സിലേക്കു ചേക്കേറുമെന്നും...

ഐപിഎല്‍ 2024: പണം ഉണ്ടെങ്കില്‍ എന്തും നടക്കുമെന്നാണോ.., വാളെടുത്ത് ടോം മൂഡി, മുംബൈ-പഞ്ചാബ് മത്സരം വിവാദത്തില്‍

ഐപിഎലിലെ മുംബൈ-പഞ്ചാബ് മത്സരം വിവാദത്തില്‍. മുംബൈ ബാറ്റിംഗിനിടെയിലെ അംപയറുടെ പല തീരുമാനങ്ങളും സംശയമുയര്‍ത്തുന്നതിനെ ചൊല്ലിയാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. മത്സരത്തില്‍ പല വിചിത്ര തീരുമാനങ്ങള്‍ അംപയറുടെ ഭാഗത്തുനിന്ന് കാണാനായി. ഇപ്പോഴിതാ തേര്‍ഡ് അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് എക്സില്‍ പോസ്റ്റിട്ടിരിക്കുകയാണ് ഓസീസ് മുന്‍ താരം ടോം മൂഡി. കഗിസോ...

ടോസിൽ കൃത്രിമം? മുംബൈക്കെതിരെ ഗുരുതര ആരോപണവുമായി ആരാധകർ

കഴിഞ്ഞ ദിവസം വാംഖഡെയിൽ അരങ്ങേറിയ ആവേശപ്പോരിൽ മുംബൈ തകർപ്പൻ ജയമാണ് കുറിച്ചത്. സൂര്യ കുമാർ യാദവിന്റേയും ഇഷാൻ കിഷന്റേയും മിന്നും പ്രകടനങ്ങളാണ് ആതിഥേയരെ ആവേശ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ ടോസ് നേടിയ മുംബൈ ആർ.സി.ബി യെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇപ്പോഴിതാ ഈ മത്സരത്തിൽ ടോസിനിടെ കൃത്രിമം നടന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ആരാധകർ. മാച്ച് റഫറിക്കും...

ഹര്‍ദിക് പാണ്ഡ്യയുടേയും ക്രുനാല്‍ പാണ്ഡ്യയുടേയും കോടികള്‍ തട്ടിയ അര്‍ധ സഹോദരന്‍ അറസ്റ്റില്‍

ഡല്‍ഹി: സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ക്രിക്കറ്ററും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സഹോദരന്‍ വൈഭവ് പാണ്ഡ്യക്കെതിരെ കേസ്. ഹര്‍ദിക്കിന്റെയും സഹോദരനും ക്രിക്കറ്ററുമായ ക്രുനാല്‍ പാണ്ഡ്യയുടേയും പാര്‍ട്ണര്‍ഷിപ്പിലുള്ള സ്ഥാപനത്തില്‍ നിന്നും 4.3 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 37 കാരനായ വൈഭവിനെതിരെ ഫണ്ട് തിരിമറി, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുംബൈ പൊലീസിന്റെ...

എത്ര കൊണ്ടാലും പഠിക്കാത്ത ആർ.സി.ബി മാനേജ്മെന്റ്; നിരാശയിൽ ആരാധകർ

എന്തു​വന്നാലും സ്വന്തം ടീമിനെ കൈവിടാത്ത ആർ.സി.ബി ആരാധകർ ഇതിനേക്കാൾ മികച്ച ഒരുടീമിനെയും അതിലുപരി മാനേജ്മെന്റിനെയും അർഹിക്കുന്നുണ്ട്. സീസണിൽ 5 മത്സരങ്ങൾ പിന്നിട്ട റോയൽ ചാലഞ്ചേഴ്സ് ബംഗളുരു വെറും ഒരു മത്സരത്തിൽ മാത്രമാണ് ഇതുവരെ വിജയിച്ചത്. മറ്റുനാലെണ്ണത്തിലും ഏകപക്ഷീയമായി തോറ്റു. സീസണിൽ മത്സരങ്ങളേറെ ബാക്കിയുണ്ടെങ്കിലും ഇതേ പോക്കാണ് പോകുന്നതെങ്കിൽ പ്രതീക്ഷക്ക് ഒരു വകയുമില്ല. കടലാസിൽ ആർ.സി.ബി ബാറ്റിങ്...
- Advertisement -spot_img

Latest News

കെ.എം. ഷാജിയുടെ ഫോട്ടോ പങ്കുവെച്ച് ഇ.ഡിക്കും പൊലീസിനു​മെതിരെ സന്ദീപ് വാര്യർ; ‘സിജെപി പൊലീസും ഇ.ഡിയും ഒരുപോലെ തോറ്റ് പോയി’

പാലക്കാട്: മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലൻസ് കേസ് ഹൈകോടതി റദ്ദാക്കിയതിനെതിരെ സർക്കാറും ഇ.ഡിയും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ ഷാജിക്ക് അഭിനന്ദനവുമായി...
- Advertisement -spot_img