Monday, February 24, 2025

Sports

‘ഇത് നൂറ്റാണ്ടിന്റെ ക്യാച്ചോ ?’; ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി ലബുഷെയിനിന്റെ ക്യാച്ച് (വീഡിയോ)

ലണ്ടന്‍: ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബുഷെയിനിന്റെ ക്യാച്ച്. ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റിലാണ് ഏവരേയും അത്ഭുതപ്പെടുത്തിയ ലബുഷെയിനിന്റെ വൈറല്‍ ക്യാച്ച്. ഗ്ലാമോര്‍ഗന്‍ താരമായ ലംബുഷെയിന്‍ ഗ്ലൗസസ്റ്റര്‍ഷെയറിനെതിരായ മത്സരത്തിലാണ് ക്യാച്ചെടുത്തത്. 141-റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലൗസെസ്റ്റര്‍ഷെയറിന്റെ ഇന്നിങ്‌സില്‍ 10-ാം ഓവറിലാണ് സംഭവം. മേസണ്‍ ക്രെയിന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച...

ഞാനെന്താ ചെണ്ടയോ…; തന്നെ ലക്ഷ്യമിട്ടതിന് മുൻ താരങ്ങൾക്കെതിരെ ബാബർ അസം കോടതിയിലേക്ക്

ടി20 ലോകകപ്പിലെ പാകിസ്ഥാന്‍ ടീമിന്റെ മോശം പ്രകടത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ടീം ക്യാപ്റ്റന്‍ ബാബര്‍ അസം അസ്വസ്തനെന്ന് റിപ്പോര്‍ട്ടുകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ അദ്ദേഹം ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോകുന്നെന്നാണ് അറിയുന്നത്. മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും യൂട്യൂബേഴ്‌സിനുമെതിരെ അദ്ദേഹം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനം അവരുടെ ടി20...

‘ഞാന്‍ നിരവധി ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ ഇങ്ങനൊന്ന് ഇതുവരെ കണ്ടിട്ടില്ല’; പാകിസ്ഥാന്‍ ടീമിന്‍റെ കപടമുഖം വലിച്ചുകീറി ഗാരി കിര്‍സ്റ്റണ്‍

2024-ലെ ടി20 ലോകകപ്പിലെ പാക്കിസ്ഥാന്റെ പ്രചാരണം കടുത്ത നിരാശയില്‍ അവസാനിച്ചു. കിരീട ഫേവറിറ്റുകളായി എത്തിയ ടീം സൂപ്പര്‍ 8ല്‍ പോലും കടക്കാനാകാതെ പുറത്തായി. ടീമിന്റെ ഈ വീഴ്ചയില്‍, പുതുതായി നിയമിതനായ പാകിസ്ഥാന്‍ ഹെഡ് കോച്ച് ഗാരി കിര്‍സ്റ്റണ്‍, ടീമില്‍ അനൈക്യമുണ്ടെന്ന ആരോപണം ഉയര്‍ത്തിയത് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. 2011-ല്‍ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച കിര്‍സ്റ്റനെ...

19 പന്തില്‍ കളി തീര്‍ത്ത് ഇംഗ്ലണ്ട്! ട്വന്‍റി 20 ലോകകപ്പില്‍ പുതു റെക്കോര്‍ഡ്

ആന്‍റിഗ്വ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഒമാനെതിരെ ഇംഗ്ലണ്ട് 3.1 ഓവറില്‍ നേടിയ ജയം റെക്കോര്‍ഡ് ബുക്കില്‍. വെറും 19 പന്തുകള്‍ കൊണ്ട് ഒമാനെ തോല്‍പിച്ച ഇംഗ്ലണ്ട് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ജയത്തിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കി. മത്സരം ഒരു മണിക്കൂറും 42 മിനുറ്റും പിന്നിട്ടപ്പോഴേക്ക് ഒമാനെ ഇംഗ്ലണ്ട് തോല്‍പിച്ചു. ട്വന്‍റി 20...

ഹീറോ ആയി ശിവം ദുബൈ; മണ്ടത്തരം കാണിച്ച് കൈയടികൾ നേടി താരം; സംഭവം ഇങ്ങനെ

“ചിലപ്പോൾ നിങ്ങൾ ഒന്നും ചെയ്യാതിരിക്കുന്നത് ആകും നല്ലത്” പ്രശസ്ത ചോക്ലേറ്റ് ബ്രാൻഡ് ഫൈവ് സ്റ്റാറിന്റെ ഒരു പരസ്യമാണിത്. ഈ പരസ്യവും ഇതിലെ കാഴ്ചകളും അടങ്ങുന്ന വീഡിയോ ഇന്നും സോഷ്യൽ മെഡി ആഘോഷിക്കുന്ന ഒന്നാണ്. ആ പരസ്യത്തിലെ വാചകം പോലെ ഒന്നും ചെയ്യാതെ ഹീറോ ആയി മാറി സോഷ്യൽ മീഡിയ കൈയടികൾ നേടുകയാണ് ഇന്ത്യൻ താരം...

2026 ലോകകപ്പില്‍ മെസി കളിക്കുമോ? നിലപാട് വ്യക്തമാക്കി അര്‍ജന്റൈന്‍ നായകന്‍

മയാമി: 2026 ലോകകപ്പില്‍ ലിയോണല്‍ മെസി കളിക്കുമോയെന്നുള്ളത് പ്രധാന ചോദ്യമാണ്. കളിക്കില്ലെന്നും കളിക്കുമെന്നും പറയാറുണ്ട്. മെസി തന്നെ പറയുന്നത് ആരോഗ്യം സമ്മതിക്കുമെങ്കില്‍ കളിക്കുമെന്നാണ്. ഇപ്പോള്‍ 2026 ലോകകപ്പിനെ കുറിച്ച് സംസാരിക്കുകയാണ് മെസി. അടുത്ത ലോകകപ്പ് കളിക്കാനുള്ള സാധ്യത അര്‍ജന്റൈന്‍ നായകന്‍ തള്ളികളയുന്നില്ല. സഹതാരങ്ങളെ സഹായിക്കാനുള്ള മികവ് ഉണ്ടോയെന്നത് പ്രധാനമാന്നെും കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫേവറിറ്റുകളെന്നും...

ടി20 ലോകകപ്പിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പാക് പേസര്‍ക്കെതിരെ പന്ത് ചുരണ്ടല്‍ ആരോപണവുമായി യുഎസ് താരം

ഡാളസ്: ടി20 ലോകകപ്പില്‍ അമേരിക്കയോട് സൂപ്പര്‍ ഓവറില്‍ തോല്‍വി വഴങ്ങിയതിന്‍റെ നാണക്കേടിന് പിന്നാലെ പാക് പേസര്‍ ഹാരിസ് റൗഫിനെതിരെ പന്ത് ചുരണ്ടല്‍ ആരോപണവും. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും നിലവില്‍ അമേരിക്കന്‍ ടീം അംഗവുമായ റസ്റ്റി തെറോണാണ് ഹാരിസ് റൗഫിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ലോകകപ്പിലെ അമേരിക്കക്കെതിരായ മത്സരത്തില്‍ റൗഫ് പന്ത് ചുരണ്ടിയെന്നാണ് തെറോണിന്‍റെ പരാതി. ഐസിസിയെ ടാഗ്...

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരിടത്തും എത്താതെ വന്നപ്പോള്‍ രാജ്യം വിട്ടു, അമേരിക്കയിലെ പഠനകാലത്ത് അയാള്‍ വീണ്ടും പന്ത് കൈയിലെടുത്തു, ഇപ്പോള്‍ അവരുടെ സൂപ്പര്‍ ഹീറോ!

അമേരിക്കയുടെ ജഴ്‌സിയില്‍ കളിച്ച് പാകിസ്ഥാനെ പരാജയപ്പെടുത്തിയ സൗരഭ് നേത്രവാല്‍ക്കര്‍ എന്ന ഇന്ത്യക്കാരന്റെ കഥ! ഇങ്ങനെയൊരു വിജയഗാഥ നല്‍കുവാന്‍ സ്‌പോര്‍ട്‌സിന് മാത്രമേ സാധിക്കുകയുള്ളൂ ടി-20 ലോകകപ്പ് മാച്ചിന്റെ സൂപ്പര്‍ ഓവറില്‍ പാക്കിസ്ഥാനെ വരിഞ്ഞുകെട്ടിയ സൗരഭിന്റെ ജീവിതകഥ ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരുകാലത്ത് മുംബൈ ക്രിക്കറ്റിന്റെ അഭിമാന താരമായിരുന്നു സൗരഭ്. 2010-ലെ അണ്ടര്‍-19 ലോകകപ്പില്‍ കളിച്ച താരം. അന്ന് ഇന്ത്യ...

‘ടി20 ലോകകപ്പ് കാണാന്‍ താല്‍പര്യമില്ല, ഞെട്ടിച്ച് രാജസ്ഥാന്‍ താരം, കാരണം വിചിത്രം!

ഗുവാഹത്തി: ഇത്തവണ ടി20 ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. ടി20 ലോകകപ്പില്‍ ആരൊക്കെ സെമിയിലെത്തുമെന്ന ചോദ്യത്തോടാണ് പരാഗിന്‍റെ പ്രതികരണം. ഐപിഎല്‍ റണ്‍വേട്ടയില്‍ 573 റണ്‍സ് നേടി മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും പരാഗിന് ലോകകപ്പ് ടീമില്‍ ഇടം കിട്ടിയിരുന്നില്ല. പരാഗിന്‍റെ ടീം ക്യാപ്റ്റനായ സഞ്ജു സാംസണാണ് ലോകകപ്പിനുള്ള ഇന്ത്യൻ...

ഒടുവില്‍ പ്രതികരിച്ച് ഗൗതം ഗംഭീര്‍, ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാകുമോ?;

ഇന്ത്യന്‍ പുരുഷ ടീമിനെ പരിശീലിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. അങ്ങനൊരു അവസരം കിട്ടിയാല്‍ അത് തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായിരിക്കുമെന്ന് അബുദാബിയിലെ മെഡിയര്‍ ഹോസ്പിറ്റലില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു. പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ ഗംഭീറിനെ പരിഗണിക്കുന്നെന്ന ചര്‍ച്ചകള്‍ കൊഴുക്കവേയാണ് താരത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഇന്ത്യന്‍...
- Advertisement -spot_img

Latest News

ഇതുവരെ കണ്ടതൊന്നുമല്ല ഐഫോൺ; ഇനി കാണാൻ പോകുന്നതാണ്!; ഇതാ ‘ഫോൾഡബിൾ ഐഫോൺ’ വരുന്നു

ആപ്പിളിന്റെ ഐഫോൺ 17 മോഡലിനായുള്ള കാത്തിരിപ്പിലാണ് ലോകത്തെമ്പാടുമുളള ഐഫോൺ ആരാധകർ. മോഡലിനെപ്പറ്റിയും അതിന്റെ ഡിസൈൻ ഫീച്ചർ എന്നിവയെ പറ്റിയുമെല്ലാം നിരവധി ചർച്ചകളാണ് നടക്കുന്നത്. ചില ലീക്ക്ഡ്...
- Advertisement -spot_img