മുബൈ (www.mediavisionnews.in): കാര്‍ഷിക വിളകള്‍ക്ക് വളരെ കുറഞ്ഞ വില ലഭിച്ചതില്‍ പ്രതിഷേധിച്ച് പണം നരേന്ദ്ര മോദിക്ക് മണിയോര്‍ഡറായി തിരിച്ചയച്ചിരിക്കുകയാണ് കര്‍ഷകന്‍. 750 കിലോഗ്രാം ഉള്ളി വിറ്റ കര്‍ഷകന് ആകെ ലഭിച്ചത് 1064 രൂപ മാത്രമാണ്. ഇതില്‍ പ്രകോപിതനായ മഹാരാഷ്ട്രയില്‍ നിന്നുള്ള സജ്ഞയ് സത്തേ എന്ന കര്‍ഷകനാണ് ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്തത്.
കാര്‍ഷിക...
ദില്ലി(www.mediavisionnews.in): സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറച്ചു. ഈ വര്‍ഷം ജൂണിനുശേഷം ഇത് ആദ്യമായിട്ടാണ് സിലിണ്ടറിന് വില കുറയ്ക്കുന്നത്. പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.
ഡിസംബറിൽ 308.60 രൂപ ഉപഭോക്താവിന് സബ്‍സിഡിയായി കിട്ടും.
ജൂണിനുശേഷം ആറ് തവണയാണ് സബ്സിഡി സിലിണ്ടറിന് വില കൂട്ടിയത്. പല...
ന്യൂദല്‍ഹി(www.mediavisionnews.in): അനര്‍ഹമായി രാജ്യത്തെ വ്യവസായികള്‍ക്ക് ചെയ്തുകൊടുത്ത സഹായം കര്‍ഷകര്‍ക്കും നല്‍കണമെന്ന് ഡല്‍ഹിയിലെ കര്‍ഷക റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.കര്‍ഷകര്‍എന്തെങ്കിലും സമ്മാനത്തിന് വേണ്ടിയല്ല വന്നിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമര വേദിയിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു.
രാജ്യം നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളാണ് കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമെന്ന് രാഹുല്‍ ഗാന്ധി...
ന്യൂദല്‍ഹി(www.mediavisionnews.in): ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാറിനെ വെല്ലുവിളിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുസ്‌ലിം പള്ളികളില്‍ മൈക്രോഫോണ്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കൂ എന്നിട്ടു മതി ശബരിമലയില്‍ യുവതീ പ്രവേശനം എന്നാണ് അമിത് ഷായുടെ വെല്ലുവിളി.
ജയ്പൂരില്‍ നടന്ന പഞ്ചായത്ത് ആജ് തക് രാജസ്ഥാന്‍...
ഹൈദരാബാദ്(www.mediavisionnews.in):: നടുറോഡില്‍ വച്ച് ഡ്രെെവറെ ഓട്ടോറിക്ഷ ഉടമ വെട്ടിക്കൊന്നു. ഹൈദരാബാദിലെ മിര്‍ ചൗക്കിലെ നയാപൂളിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വാടക ആവശ്യപ്പെട്ട് ഉണ്ടായ തർക്കത്തിനൊടുവിൽ ഓട്ടോയുടെ ഉടമയായ അബ്ദുള്‍ ഹാജ ഡ്രെെവറായ ഷക്കീര്‍ ഖുറേഷി (30)യെ കശാപ്പ് ചെയ്യുന്ന കത്തി കൊണ്ട് പല തവണ വെട്ടി കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നടുറോഡില്‍...
ന്യൂദല്‍ഹി(www.mediavisionnews.in): 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള നടപടികളുണ്ടാകുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല സഖ്യം ഉണ്ടാകുമെന്ന സൂചന നല്‍കി ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യാ കേസില്‍ സുപ്രീംകോടതി ഉത്തരവ് എന്തായാലും നടപ്പിലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്ക് ലഭിച്ചത്...
ദില്ലി (www.mediavisionnews.in): ഇന്ത്യയില്‍ പോണ്‍ സെെറ്റുകള്‍ നിരോധിച്ചത് രാജ്യത്തെ ജനങ്ങളോട് ചെയ്ത ദ്രോഹമാണെന്ന് ലോകത്തെ ഏറ്റവും വലിയ പോണ്‍ വീഡിയോ സൈറ്റ് എന്ന് വിശേഷണമുള്ള പോണ്‍ഹബ്. ഈ നിരോധനം മൂലം നിയമവിരുദ്ധമായ ഉള്ളടക്കമുള്ള അപകടകരമായ പോണ്‍ സെെറ്റുകളിലേക്ക് ആളുകള്‍ എത്തുമെന്നും പോണ്‍ഹബ് വെെസ് പ്രസിഡന്‍റ് കൊറി പ്രെെസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഉത്തരാഖണ്ഡ് ഹെെക്കോടതിയുടെ ഉത്തരവ് പ്രകാരം...
ന്യൂദല്‍ഹിർ(www.mediavisionnews.in): നോട്ടുനിരോധനത്തിനു പിന്നാലെ ഒട്ടേറെ സുരക്ഷാ ക്രമീകരണങ്ങളുണ്ടെന്ന അവകാശവാദത്തോടെ പുറത്തിറക്കിയ കറന്‍സികള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന നോട്ടുകളുടെയത്ര ഗുണമുള്ള പേപ്പറുകളില്ല പുതിയ നോട്ടുകള്‍ അച്ചടിച്ചതെന്നും ഇതാണ് നോട്ടുകള്‍ ഉപയോഗ ശൂന്യമാകാന്‍ കാരണമെന്നും ഹിന്ദി പത്രമായ അമര്‍ ഉജാല റിപ്പോര്‍ട്ടു ചെയ്യുന്നു.
കറന്‍സികള്‍ കേടുവന്നാല്‍ അത് എ.ടി.എമ്മുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ക്വാളിറ്റി കുറഞ്ഞ നോട്ടുകള്‍ എ.ടി.എമ്മുകളിലെ...
ദില്ലി(www.mediavisionnews.in): പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പദ്ധതി തുടരുന്നതിനെക്കുറിച്ച് പുനരാലോചന നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
https://twitter.com/IndembAbuDhabi/status/1067751209774272512
ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ എങ്ങനെ?
ഗൾഫ് ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി പോകുന്നവർക്കാണ് കേന്ദ്രസർക്കാർ ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിരുന്നത്. ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, മലേഷ്യ, ഇറാഖ്, ജോർദാൻ,...
കൊച്ചി: ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന...