ജമ്മു കാശ്മീര്‍ (www.mediavisionnews.in):വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമായി ജമ്മു കാശ്മീര്‍ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ വിനോദ സഞ്ചാര മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും പിന്തള്ളിയാണ് ജമ്മു കാശ്മീര്‍ സുരക്ഷയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അമര്‍നാഥ് യാത്രികര്‍ക്ക് നേരെ നടന്ന അക്രമം...
ന്യൂദല്‍ഹി (www.mediavisionnews.in):ഗള്‍ഫ് അടക്കം 18 വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവര്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. അഫ്ഗാനിസ്താന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ഡന്‍, കുവൈത്ത്, ലബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ല ന്‍ഡ്, യു.എ.ഇ, യമന്‍ എന്നീ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍...
ന്യൂദല്‍ഹി(www.mediavisionnews.in): വരുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി.
ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള...
അഹമ്മദാബാദ്(www.mediavisionnews.in):: സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യ ഗൂഢാലോചന നടത്തിയത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍.
പ്രത്യേക കോടതിക്കു മുമ്പാകെ സി.ഐ.ഒ സന്ദീപ് തംഗെയ്‌ഡെയാണ് ഇതുസംബന്ധിച്ച മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകളൊന്നും താന്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലില്ലെന്നും അദ്ദേഹം പറയുന്നു.
‘ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നു വ്യക്തമായത്...
ദുബായ്(www.mediavisionnews.in): ദുബായിലെ ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്യനിയര്‍ നറുക്കെടുപ്പില്‍ മലയാളികളെ വീണ്ടും ഭാഗ്യദേവത കടാക്ഷിച്ചു. കൊല്ലം മേക്കോണ്‍ കുഴിവിള വീട്ടില്‍ നൗഷാദ് സുബൈറി (46)നെയും ഒന്‍പതു ചങ്ങാതിമാരെയുമാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്. നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (7 കോടിയിലേറെ രൂപ)ആണ് സമ്മാനമായി ലഭിച്ചത്.
ദുബായില്‍ കെമിക്കല്‍ കമ്പനി ജീവനക്കാരനായ നൗഷാദിന്റെ പേരില്‍ കൂട്ടുകാര്‍ തുല്യമായി പണമിട്ടാണ്...
യുപി (www.mediavisionnews.in): ഇരമ്പിയാര്‍ത്തു പോകുന്ന ട്രെയിനിനടിയില്‍ നിന്ന് ഒരു വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. റെയില്‍വേ പാളത്തിലേക്ക് തെറിച്ച് വീണ കുഞ്ഞിന് മുകളിലൂടെ ട്രെയിന്‍ ചീറിപാഞ്ഞ് പോകുമ്പോള്‍ രക്ഷിതാക്കളും യാത്രക്കാരും പ്ലാറ്റ് ഫോമില്‍ ഒന്നും ചെയ്യാനാകാതെ തേങ്ങി കരയുകയായിരുന്നു. ട്രെയിന്‍ പോയി കഴിഞ്ഞ ഉടനെ ഒരു ചെറുപ്പക്കാരന്‍ പാളത്തിലേക്ക്...
ചെന്നൈ(www.mediavisionnews.in): ഹോട്ടലുകളില്‍ വിതരണം ചെയ്യാന്‍ എത്തിച്ച 1100 കിലോഗ്രാം പട്ടിയിറച്ചി റെയില്‍വെ സുരക്ഷാ സേന പിടിച്ചെടുത്തു. ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. തെര്‍മോക്കോള്‍ ഐസ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന മാംസം റെയില്‍വെ സ്റ്റേഷനില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു റെയില്‍വെ സുരക്ഷാ സേന പിടികൂടിയത്.
ജോധ്പുർ എക്സ്പ്രസില്‍ ചെന്നൈയില്‍ എത്തിച്ച പട്ടിയിറച്ചി തെര്‍മോകോള്‍ ഐസ് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പെട്ടികളില്‍...
അംബികാപൂര്‍(www.mediavisionnews.in): റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്ന അവസ്ഥയിലല്ല പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.
‘ ഞാനുമായി റാഫേല്‍ കരാറില്‍ 15 മിനിറ്റ് സംവാദം നടത്താന്‍ മോദിയെ ഞാന്‍ വെല്ലുവിളിക്കുന്നു. മോദിജി പറയുന്ന...
കര്‍ണ്ണാടക (www.mediavisionnews.in): കര്‍ണ്ണാടകയില്‍ 125 അടി ഉയരത്തില്‍ 1200 കോടി ചിലവില്‍ ‘കാവേരി’ പ്രതിമ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത് കര്‍ണ്ണാടക സര്‍ക്കാര്‍. നര്‍മ്മദാ തീരത്തെ പട്ടേല്‍ പ്രതിമയുടെ മാതൃകയിലാണ് കര്‍ണ്ണാടകയിലും പ്രതിമ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
കര്‍ണ്ണാടകയിലെ മാണ്ട്യ ജില്ലയില്‍ കാവേരി നദീ തീരത്തെ കെ.ആര്‍.എസ് അണക്കെട്ടിന് സമീപമായാണ് പ്രതിമ നിര്‍മ്മിക്കുന്നത്. കാവേരി നദിയെ അമ്മയായി സങ്കല്‍പ്പിച്ചാണ് പ്രതിമയുടെ നിര്‍മ്മാണമെന്നും,...
ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...