ദില്ലി(www.mediavisionnews.in): പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പദ്ധതി തുടരുന്നതിനെക്കുറിച്ച് പുനരാലോചന നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
https://twitter.com/IndembAbuDhabi/status/1067751209774272512
ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ എങ്ങനെ?
ഗൾഫ് ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി പോകുന്നവർക്കാണ് കേന്ദ്രസർക്കാർ ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിരുന്നത്. ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, മലേഷ്യ, ഇറാഖ്, ജോർദാൻ,...
യുകെ(www.mediavisionnews.in): ലോകത്തിനു മുൻപിൽ അദ്ഭുത ശിശുവാണ് കൊച്ചു ബറോൺ. യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ കോർഡ്രൽ റിഗ്രഷൻ സിൻഡ്രം എന്ന പ്രത്യേക ശാരീരിക അവസ്ഥയോട് കൂടിയാണ് ബറോൺ ജനിച്ചത്. കാലുകൾ പിന്നോട്ട് തിരിഞ്ഞ് പിൻഭാഗം ഇല്ലാതെയായിരുന്നു ബറോണിന്റെ ജനനം. അപൂർവ്വങ്ങളിൽ അപൂർവ്വമായേ ഇത്തരം രോഗാവസ്ഥ കുഞ്ഞുങ്ങളിൽ പ്രകടമാകാറുളളു.
പിൻഭാഗത്തെ എല്ലുകൾ ഇല്ലാതെ ജനിക്കുന്ന...
തെലങ്കാന (www.mediavisionnews.in): തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല. സിപിഎം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണി സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വാലയെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി ഹിജ്ര സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
വീട്ടില്‍ നിന്നാണ് ചന്ദ്രമുഖിയെ കാണാതായിരിക്കുന്നത്. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം...
മുബൈ (www.mediavisionnews.in): ബാങ്ക് അക്കൗണ്ടുമായി തങ്ങളുടെ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി നെറ്റ് ബാങ്കിങ് സംവിധാനം ലഭിക്കില്ലെന്ന് എസ്ബിഐ. മൊബൈല്‍ നമ്പര്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതലാവും നെറ്റ് ബാങ്കിങ് സംവിധാനം തടയുക. നിലവില്‍ നെറ്റ് ബാങ്കിങ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ഉറപ്പുവരുത്താന്‍ സൗകര്യമുണ്ട്.
മൈ അക്കൗണ്ട്‌സ്...
ന്യൂഡല്‍ഹി(www.mediavisionnews.in): വിദ്യാര്‍ത്ഥികളുടെ സ്‌ക്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരത്തിന്റെ പരിധിയും കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
1, 2 ക്ലാസുകളില്‍ 1.5 കിലോയില്‍ കൂടാന്‍ പാടില്ല പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം 5 കിലോയില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ബാഗുകളുടെ പരമാവധി ഭാരം...
ഐസോള്‍(www.mediavisionnews.in): ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹെലികോപ്റ്ററില്‍ നിന്ന് അടിതെറ്റി വീഴുന്നതിന്റെ വീഡിയോ വൈറലാകുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമില്‍ എത്തിയപ്പോഴായിരുന്നു അപകടം.
ഹെലികോപ്റ്ററില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് തെന്നി അമിത് ഷാ വീഴുകയായിരുന്നു. വ്യാഴാഴ്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ വെച്ചായിരുന്നു സംഭവം.
അമിത് ഷാ വീഴുന്നത് കണ്ട് സ്വീകരിക്കാനായി എത്തിയവര്‍ ഓടിയെത്തുകയും...
മുബൈ(www.mediavisionnews.in):: ആജീവനാന്ത സൗജന്യ ഇന്‍കമിങ് കോള്‍ എന്ന ആനൂകൂല്യം പിന്‍വലിക്കാനൊരുങ്ങി എയെര്‍ടെലും വോഡഫോണ്‍-ഐഡിയയും. നമ്പറുകളുടെ ഉപയോഗം ഉറപ്പുവരുത്തുന്നതിന് ഇന്‍കമിങ് കോളുകള്‍ക്കും ഒരു നിശ്ചിത തുക ഈടാക്കും.
റിലയന്‍സ് ജിയോ നേതൃത്വം നല്‍കുന്ന ടെലികോം വിപണിയില്‍ കമ്പനികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. റിലയന്‍സ് ജിയോയുടെ വമ്പന്‍ ഓഫറുകള്‍ എയര്‍ടെല്‍ ഉള്‍പ്പടെയുള്ള മറ്റുകമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ ബാധിച്ചതിനോടൊപ്പം...
ന്യൂദല്‍ഹി(www.mediavisionnews.in):: രാജ്യതലസ്ഥാനത്തെ ജുമാ മസ്ജിദ് തകര്‍ക്കണമെന്ന് സാക്ഷി മഹാരാജ് എം.പി. മസ്ജിദിനുള്ളിലെ സ്റ്റെയര്‍കെയ്‌സിനടിയില്‍ വിഗ്രഹങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മധുരയില്‍ നിന്ന് ആദ്യം പുറത്തിറക്കിയ പ്രസ്താവന ഇതായിരുന്നു. അയോധ്യയും കാശിയും മധുരയും ഒഴിവാക്കി ജുമാമസ്ജിദിലേക്ക് നീങ്ങൂ. അതിനുള്ളില്‍ വിഗ്രഹങ്ങളിലില്ലെങ്കില്‍ എന്നെ തൂക്കിലേറ്റി കൊള്ളൂ.’
അന്ന് പറഞ്ഞ പ്രസ്താവനയില്‍ താനിപ്പോഴും ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. മുഗള്‍...
ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...