ന്യൂദല്‍ഹി(www.mediavisionnews.in):നോട്ട് നിരോധനം കൊണ്ടുവന്ന 2016 -17 സാമ്പത്തിക വർഷത്തിൽ കറൻസി അച്ചടിക്കുന്നതിന്റെ ചെലവ് ഇരട്ടിയിലേറെയായി വർദ്ധിച്ചു. ആ വർഷം 7965 കോടി രൂപ, നോട്ട് അച്ചടിക്കുന്നതിന് വേണ്ടി ചെലവായതായി രാജ്യസഭയിൽ നൽകിയ മറുപടിയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. 500 , 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് പുതിയ നോട്ടുകൾ അച്ചടിക്കേണ്ടി വന്നതിനാലാണ്...
ന്യൂഡൽഹി(www.mediavisionnews.in): മധ്യപ്രദേശിലെ കോൺഗ്രസ് വിജയത്തിന് പിന്നാലെ നാല് ബിജെപി എം.എൽ.എമാർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്ന ആശങ്കയിൽ ബിജെപി. കോൺഗ്രസില്‍ നിന്ന് ഇടക്കാലത്ത് പാർട്ടി മാറിയെത്തിയ നാല് ബി.ജെ.പി എം.എൽ.എമാരെ പഴയപാളയത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി ബി.ജെ.പി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
230 അംഗ സഭയിൽ കോൺഗ്രസിന് 114 അംഗങ്ങളും...
ന്യൂദല്‍ഹി(www.mediavisionnews.in): തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എമ്മുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കില്ലെന്ന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ സുനില്‍ അറോറ. സുപ്രീംകോടതിയും ഇ.വി.എമ്മിന്റെ ഉപയോഗം സ്ഥിരീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
‘വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായാണ് ഇ.വി.എമ്മുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യത്തെ ഇന്നലെയും തെരഞ്ഞെടുപ്പ് കമ്മീഷന് നിരസിച്ചിരുന്നു, ഇന്നും നിരസിക്കുന്നു, ഭാവിയിലും നിരസിക്കും.’- സുനില്‍ അറോറ പറഞ്ഞു.
അഞ്ച്...
ന്യൂദല്‍ഹി (www.mediavisionnews.in): മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയ 70 ശതമാനത്തിലധികം വരുന്ന നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് നേരിടേണ്ടി വന്നത് കനത്ത തോല്‍വി. ഇന്ത്യാ സ്പെന്‍ഡ് നടത്തിയ തെരഞ്ഞെടുപ്പ് വിശകലനത്തിലാണ് ബി.ജെ.പിയുടെ കനത്ത തോല്‍വി വ്യക്തമാകുന്നത്.
അഞ്ച് സംസ്ഥാനങ്ങളില്‍ മോദി നേരിട്ട് പ്രചരണം നടത്തിയ 80 മണ്ഡലങ്ങളില്‍ വെറും...
ദില്ലി(www.mediavisionnews.in):ജി എസ് ടി നികുതി ഘടന കൂടുതൽ ഉദാരമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിൽ താഴെയാക്കും. പരമാവധി നികുതിയായി 28 ശതമാനം ഏതാനും ചില ആഡംബര ഉത്പന്നങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് സമ്മിറ്റിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം...
(www.mediavisionnews.in):മധ്യപ്രദേശിന് പുറമേ ഛത്തീസ്ഗഢിലും വാഗ്ദാനം പാലിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ 16.65 ലക്ഷം കര്‍ഷകരുടെ 6100 കോടി രുപയുടെ വായപ്പകള്‍ എഴുതി തള്ളി. ചത്തീസഗഢ് ഗ്രാമീണ ബാങ്കില്‍ നിന്നും സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുളള ഹ്രസ്വകാല വായ്പകളാണ് എഴുതി തള്ളുന്നതെന്ന് അധികാരമേറ്റെടുത്തതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭഗേല്‍ പറഞ്ഞു.
അധികാരത്തിലേറി പത്ത് ദിവസത്തിനുള്ളില്‍...
ദില്ലി(www.mediavisionnews.in):: 2018 ല്‍ ഇന്ത്യന്‍ ഇന്റര്‍നെറ്റ് ലോകത്ത് നടന്ന ഏറ്റവും വലിയ സംഗതികളില്‍ ഒന്നാണ് പോണ് സൈറ്റുകളുടെ നിരോധനം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് 827 പോണ്‍സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം ടെലികോം സേവനദാതക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ ഓണ്‍ലൈന്‍ പോണിന് ഏതാണ്ട് വിലങ്ങ് വീണ അവസ്ഥയിലാണ്. എന്നാല്‍ ഈ നിരോധിത...
ദില്ലി (www.mediavisionnews.in):ദില്ലി വിമാനത്താവളത്തിൽനിന്ന് വയറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊളംബിയന്‍ കൊക്കെയിന്‍ പിടിച്ചെടുത്തു. 74 ക്യാപ്സൂളുകളിലായി 900 ഗ്രാം കൊളംബിയന്‍ കൊക്കെയിനാണ് സാവോ പോളോയില്‍ നിന്നും ദില്ലി വിമാനത്താവളത്തിലെത്തിയ യുവതിയുടെ പക്കൽനിന്ന് നാര്‍ക്കോട്ടിക് നിയന്ത്രണ ബ്യൂറോ പിടിച്ചെടുത്തത്. വയറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ക്യാപ്സൂളുകള് കണ്ടെത്തിയത്.
വിപണിയില്‍ ലഭിക്കുന്നതിൽവച്ച് ഏറ്റവും വിലയേറിയ ലഹരിമരുന്നില്‍ ഉള്‍പ്പെടുന്നതാണ് പിടിച്ചെടുത്തവ. നാല് കോടി...
ഹൈദരാബാദ് (www.mediavisionnews.in): തെലങ്കാനയില്‍ ചില മണ്ഡലങ്ങളില്‍ എണ്ണിയ വോട്ടുകളുടെ കണക്കും ആകെ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ വ്യത്യാസം കണ്ടെത്തിയത് തെരഞ്ഞെടുപ്പു കമ്മീഷനെ പ്രതിരോധത്തിലാക്കുന്നു. കുറഞ്ഞ വോട്ടുകളുടെ മാര്‍ജിനില്‍ ജയം തീരുമാനിച്ച മണ്ഡലങ്ങളില്‍ ഇത്തരം വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത് തെരഞ്ഞെടുപ്പു കമ്മീഷനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വോട്ടെടുപ്പിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷന് മാധ്യമങ്ങള്‍ക്കു നല്കിയ കണക്കുപ്രകാരം ധര്‍മ്മപുരി നിയമസഭാ മണ്ഡലത്തില്‍ 1,65,209 വോട്ടുകളാണ്...
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍...