മഥുര (www.mediavisionnews.in):ഉത്തര്പ്രദേശില് വീണ്ടും പശുവിന്റെ പേരില് കലാപം. ഉത്തര്പ്രദേശിലെ മഥുരയിലെ കോസി കലന് എന്ന ഗ്രാമത്തില് പശുവിന്റെ ജഡാവശിഷ്ടം കണ്ടെത്തിയതിനെ തുടര്ന്ന് രണ്ടു ഗ്രാമങ്ങളില് സംഘര്ഷാവസ്ഥ തുടരുകയാണ്. മേഖലയില് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിന്റെ ഉത്തരവാദികളെ എത്രയും വേഗം കണ്ടെത്തുമെന്ന് ജില്ലാ മജിസ്ട്രേറ്റ് സാര്വഗ്യ റാം മിശ്ര അറിയിച്ചു. അവശിഷ്ടങ്ങള് പരിശോധനയ്ക്കായി മൃഗാശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, വാഹനത്തില് പശുക്കളെ...
ഹൈദരാബാദ്(www.mediavisionnews.in): തെലങ്കാനയില് ടി.ആര്.എസ് ലീഡ് തിരിച്ചുപിടിച്ചു. കോണ്ഗ്രസ് ആദ്യമണിക്കൂറില് മുന്നോട്ടുവന്നിരുന്നെങ്കിലും ടി.ആര്.എസ് തിരിച്ചുവന്നു. നിലവില് 60 സീറ്റില് ടി.ആര്.എസ് മുന്നിട്ടുനില്ക്കുന്നു. കോണ്ഗ്രസ് 32 സീറ്റില് ലീഡ് ചെയ്യുന്നു.
119 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
നേരത്തെ തെലങ്കാനയില് പ്രതിപക്ഷസഖ്യം ഗവര്ണറെ കണ്ടിരുന്നു. തെരഞ്ഞെടുപ്പില് ആര്ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല് കോണ്ഗ്രസ് നേതൃത്വം നല്കുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ...
രാജസ്ഥാന് (www.mediavisionnews.in): നിയമസഭ തിരഞ്ഞെടുപ്പില് ശക്തമായ ഭരണവിരുദ്ധ പ്രകടമാകുന്നതായി ഫല സൂചനകള്. വ്യക്തമായ ആധിപത്യത്തോടെ കോണ്ഗ്രസ് ലീഡ് ഉയര്ത്തിയത് ബിജെപി ക്യാമ്പില് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സീറ്റുകളിലാണ് കോണ്ഗ്രസ് ലീഡ് ചെയുന്നത്. ഭരണകക്ഷിയായ ബിജെപി കേവലം ഒമ്പതു സീറ്റില് മാത്രമാണ് ലീഡ് ചെയുന്നത്.
കോണ്ഗ്രസ് ജയിച്ചാല് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണക്കപ്പെടുന്ന കരുതപ്പെടുന്ന സച്ചിന് പൈലറ്റ്, അശോക് ഗെലോട്ട് എന്നിവരും...
ന്യൂദല്ഹി (www.mediavisionnews.in): അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന് ഇനി മണിക്കൂറുകള് മാത്രം. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്പുള്ള സെമിഫൈനല് എന്ന നിലയില് ബി.ജെ.പിക്കും കോണ്ഗ്രസിനും ഒരു പോലെ നിര്ണായകമാണ് തിരഞ്ഞെടുപ്പുഫലം. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നിവിടങ്ങളില് വോട്ടെണ്ണല് എട്ടുമണിക്ക് ആരംഭിക്കും.
ലോക്സഭ തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം അവശേഷിക്കേ അഞ്ചുസംസ്ഥാനങ്ങളിലെയും വിധിയെഴുത്ത് എന്ത് തന്നെയായലും...
ദില്ലി (www.mediavisionnews.in):ആര്ബിഐ ഗവര്ണര് ഊര്ജിത് പട്ടേല് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ഊര്ജിത് പട്ടേല് അറിയിച്ചു.
ആര്ബിഐയും കേന്ദ്രസര്ക്കാരും തമ്മില് രൂക്ഷമായ തര്ക്കം നിലനില്ക്കുന്നതിനിടെയാണ് ഗവര്ണറുടെ രാജി. ആര്ബിഐയുടെ കരുതല് ധനത്തില് നിന്നും 3.6 ലക്ഷം കോടി രൂപ സര്ക്കാര് ആവശ്യപ്പെട്ടിരുന്നു. എന്നാല് ഈ ആവശ്യം ആര്ബിഐ നിരസിച്ചിരുന്നു. ഇതേത്തുടര്ന്ന് കേന്ദ്രവുമായി തര്ക്കം തുടര്ന്നു. ഇതിനുപിന്നാലെയാണ്...
ഷാജഹാന്പുര് (www.mediavisionnews.in): പതിവുപോലെ അന്നും ആ മകന് അമ്മയ്ക്ക് കഴിക്കാനുള്ള കുറച്ച് സാധനങ്ങള് അടുത്തുവച്ചു കൊടുത്തു. തുടര്ന്ന് വീടു പൂട്ടി പോയി. എല്ലായ്പ്പോഴും സംഭവിക്കുന്നതുപോലെ മകന് തിരിച്ചെത്തുമെന്നു പ്രതീക്ഷിച്ച് കാര്യമായി നടക്കാനും സംസാരിക്കാനുമാകാത്ത 75കാരിയായ അമ്മ ലഭ്യമായ ഭക്ഷണം കഴിച്ചു. മകന് സലില് ചൗധരി വച്ചു കൊടുത്തത് എന്താണോ അതു മാത്രം ഒരു മാസത്തോളം ഭക്ഷിച്ചു....
ന്യൂദല്ഹി(www.mediavisionnews.in): ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട ലവ് ജിഹാദ് ആരോപണം സംബന്ധിച്ച എന്.ഐ.എ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്ട്ട് സുപ്രീം കോടതി തിരിച്ചുനല്കി. ഈ റിപ്പോര്ട്ടില് മൂന്നെണ്ണമെങ്കിലും തുറന്നുപോലും നോക്കാതെയാണ് കോടതി തിരിച്ചുനല്കിയിരിക്കുന്നത്.
‘ ഓഫീസ് റിപ്പോര്ട്ട് അനുസരിച്ച് വിഷയം കോടതി തള്ളിയതിനു പിന്നാലെ എന്.ഐ.എയില് നിന്നും സീല് ചെയ്ത റിപ്പോര്ട്ട് ലഭിച്ചിരുന്നു. ആ സീല് ചെയ്ത റിപ്പോര്ട്ട്...
ഡല്ഹി(www.mediavisionnews.in): ഹെലികോപ്ടര് ഇടപാടില് മുഖ്യ ഇടനിലക്കാരന് ക്രിസ്റ്റ്യന് മിഷേല് യു.എ.ഇ ഭരണകൂടത്തില് സമ്മര്ദ്ദം ചെലുത്തി അറസ്റ്റ് ചെയ്ത് ഇന്ത്യയില് എത്തിച്ച നരേന്ദ്ര മോദി സര്ക്കാര് മറ്റൊരു തന്ത്രപരമായ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോര്ട്ട്.
അന്താരാഷ്ട്ര കുറ്റവാളിയും മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനെ ലോകസഭ തിരഞ്ഞെടുപ്പിനു മുന്പ് ഇന്ത്യയില് എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഇതിനായി ഇന്ത്യന് രഹസ്യാന്വേഷണ ഏജന്സിയായ...
മുസാഫര്പൂര്: മുത്തലാഖ് ചൊല്ലിയ ഭര്ത്താവിനെ പഞ്ചായത്തിന്റെ മുന്നില് വെച്ച് ഭാര്യ കരണത്തടിച്ചു. ബീഹാറിലെ മുസാഫര്പൂര് ജില്ലയിലെ സരായിലാണ് സംഭവം. പ്രണയിച്ച് വിവാഹിതരായ മുഹമ്മദ് ദുലേറിന്റെ കരണത്ത് ഭാര്യ സോണി ഖാറ്റൂണാണ് രോഷം പൂണ്ട് അടിച്ചത്.
2014 ലിലാണ് മുഹമ്മദും സോണിയും തമ്മില് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്ക്ക് ശേഷം ഇരുവരുടെയും ദമ്പത്യ ജീവിതത്തില് വിള്ളലുകള്...
പ്രീപെയ്ഡ് ഉപയോക്താക്കള്ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് ഭാരതി എയര്ടെല്. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...