Friday, January 24, 2025

National

പാചക വാതകത്തിന് വില കുറഞ്ഞു; സബ്‌സിഡിയുള്ള സിലിണ്ടറിന് കുറച്ചത് 5.91 രൂപ

ന്യൂഡല്‍ഹി (www.mediavisionnews.in):: രാജ്യത്ത് പാചക വാതകത്തിന് വില കുറച്ചു. സബ്‌സിഡിയുള്ള സിലിണ്ടറിന് 5.91 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 120.50 രൂപയുമാണ് കുറഞ്ഞത്.പുതിയ നിരക്ക് പ്രകാരം സബ്‌സിഡിയുള്ള സിലിണ്ടറിന് 494.99 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 689 രൂപയുമാണ് ഡല്‍ഹിയിലെ വില. ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില കുറയ്ക്കുന്നത്. നേരത്തെ ഡിസംബര്‍ ഒന്നിന് സബ്‌സിഡിയുള്ള സിലിണ്ടറിന്...

മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; ബുധനാഴ്ച്ച വരെ രാജ്യസഭ പിരിഞ്ഞു

ന്യൂഡല്‍ഹി(www.mediavisionnews.in): മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. പ്രതിപക്ഷ ബഹളം കാരണം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബുധനാഴ്ച്ച വീണ്ടും ചേരും. ബില്‍ തകര്‍ക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. കാലത്ത് കാവേരി വിഷയം ഉന്നയിച്ച് അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ...

പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

കൊച്ചി(www.mediavisionnews.in): അന്താരാഷ്ട്ര എണ്ണവിലയില്‍ ഇടിവ് നേരിട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പെട്രോള്‍ വില വലിയ തോതില്‍ ഇടിയുന്നു. പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എണ്ണക്കമ്പനികള്‍ വില കുറച്ചതോടെ പെട്രോള്‍ നിരക്ക് ഇന്ന് 70 ന് അടുത്തേക്ക് എത്തി. ഒക്ടോബര്‍ 18 മുതല്‍ ഇന്ധന വിലയില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുകയാണ്. ഇതിനിടയില്‍ രണ്ട് ദിവസം...

ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സഖ്യത്തിന് സി.പി.എം; ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് പ്രധാനമെന്ന് പാര്‍ട്ടി

ന്യൂ​ഡ​ല്‍​ഹി:(www.mediavisionnews.in) ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഹകരണത്തിന് സിപിഎം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനാണ് സിപിഎം ആലോചിക്കുന്നത്. തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, യുപി സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുക. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി അടവ് നയത്തിനും ശ്രമിക്കും. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അതേസമയം പ്രാദേശിക സഖ്യങ്ങളുടെ ഭാഗമായി സിപിഎമ്മിന്റെയും ഇടതു...

വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി

ദില്ലി(www.mediavisionnews.in): വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയാന്‍ 2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍.പി.) ഉറപ്പാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ലമെന്‍റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇ​തു​ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര റോ​ഡ്​ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അടുത്തിടെ പുതിയ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കിയിരുന്നു. ​ കേ​ന്ദ്ര മോട്ടോർ വാ​ഹ​ന ച​ട്ടം...

മുത്തലാഖ് ബില്‍ ലോകസഭയില്‍ പാസായി; പ്രതിപക്ഷം ബഹിഷ്കരിച്ചു

ന്യൂഡല്‍ഹി (www.mediavisionnews.in):മുത്തലാഖ് നിരോധന ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ വോട്ടിനിട്ടു. ബില്ലിനെ അനുകൂലിച്ച് 245 പേര്‍ വോട്ട് ചെയ്തപ്പോള്‍ 11 വോട്ടുകള്‍ ബില്ലിനെ എതിര്‍ത്തു. അതേസമയം, ബില്ലിനെചൊല്ലി കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അണ്ണാ ഡിഎംകെയും സഭ ബഹിഷ്‌കരിച്ചു. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ സഭ ബഹിഷ്‌കരിച്ചത്. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള ലോകസഭയില്‍ ബില്‍ പാസാക്കാന്‍...

കാസര്‍ഗോഡ് ഐഎസ് കേസ്: അറസ്റ്റിലായ ഹബീബ് റഹ്മാന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ

കാസര്‍ഗോഡ് (www.mediavisionnews.in): ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ ഹബീബ് റഹ്മാന്‍ മറ്റ് പ്രതികളുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് എന്‍ഐഎ. ഐഎസില്‍ ചേരുക എന്ന ലക്ഷ്യവുമായാണ് ഹബീബ് ഇറാനിലേക്ക് പോയത്. മസ്‌കറ്റ്, ഒമാന്‍ വഴിയാണ് ഹബീബടങ്ങുന്ന സംഘം ഇറാനിലെത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഐഎ പറഞ്ഞു. കേസില്‍ പതിനേഴാം പ്രതിയാണ് ഹബീബ് റഹ്മാന്‍....

സുനാമി ഓര്‍മകള്‍ക്ക് ഇന്ന് പതിനാല് വയസ്; വീണ്ടുമൊരു സുനാമിക്കുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് മുന്നറിയിപ്പ്; ഇന്തൊനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 429 ആയി

ന്യൂഡല്‍ഹി (www.mediavisionnews.in): ആധുനിക ലോകം കണ്ട ഏറ്റവും വലിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പതിനാല് വയസ്. 2004 ഡിസംബര്‍ 26ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഞ്ഞടിച്ച രാക്ഷസത്തിരമാലകള്‍ വിഴുങ്ങിയത് രണ്ടര ലക്ഷം മനുഷ്യരെയാണ്. ക്രിസ്മസ് ആഘോഷ ലഹരി വിട്ട് മാറുന്നതിന് മുന്‍പാണ് തൊട്ടടുത്ത ദിവസം വടക്കന്‍ സുമാത്രയിലുണ്ടായ കടല്‍ ഭൂകമ്പമാണ് മരണത്തിരമാലകളായി ആഞ്ഞടിച്ചത്. 9.19.3 വരെ തീവ്രത രേഖപ്പെടുത്തിയ...

അവരെ വെടിവെച്ച് കൊന്നേക്ക്; എച്ച്.ഡി.കുമാരസ്വാമിയുടെ ഫോണ്‍സംഭാഷണം വിവാദത്തില്‍ (വീഡിയോ)

ബംഗളൂരു(www.mediavisionnews.in): മാണ്ഡ്യയിലെ ജനതാദള്‍ എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെ വെടിവച്ച്‌കൊല്ലാന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഉത്തരവിട്ടെന്ന റിപ്പോര്‍ട്ട് വിവാദത്തില്‍. കൊലപാതകം നടത്താന്‍ കുമാരസ്വാമി നിര്‍ദേശിക്കുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സ്വകാര്യചാനലാണ് പുറത്തുവിട്ടത്. https://twitter.com/ANI/status/1077399726478233601 പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയവരെ ദയാദാക്ഷിണ്യം കൂടാതെ വെടിവച്ചുകൊല്ലാനാണ് കുമാരസ്വാമി വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നത്. കൊലപാതക വിവരം ഇന്റലിജന്‍സ് വകുപ്പ് അറിയിച്ചതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക്...

ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് പ്രീ-പെയ്ഡ് വൈദ്യുത മീറ്ററുകൾ

കൊച്ചി(www.mediavisionnews.in): അടുത്തവർഷം ഏപ്രിൽ ഒന്നുമുതൽ രാജ്യമൊട്ടാകെ പ്രീ-പെയ്ഡ് വൈദ്യുതമീറ്ററുകൾ ഏർപ്പെടുത്താൻ നീക്കം. പ്രീ-പെയ്ഡ് സിം കാർഡിന്റെ മാതൃകയിൽ ആവശ്യാനുസരണം റീച്ചാർജ് ചെയ്ത് ഉപയോഗിക്കുന്ന സംവിധാനമാണിത്. ഔദ്യോഗിക നിർദേശം സംസ്ഥാനങ്ങൾക്ക് വൈകാതെ നൽകും. കേന്ദ്ര ഊർജ സഹമന്ത്രി ആർ.കെ. സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യമൊട്ടാകെ 2.26 കോടി പുതിയ മീറ്ററുകൾ സ്ഥാപിച്ചെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ബില്ലുകൾ കൃത്യമായി...
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img