Thursday, September 19, 2024

National

താജ് മഹല്‍ പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെ നമസ്‌കാരം നിരോധിച്ചു

ദില്ലി (www.mediavisionnews.in) : താജ് മഹലിനോട് ചേര്‍ന്ന പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നമസ്‌കാരം നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിലക്ക്. നമസ്‌കാരത്തിന് ദേഹശുദ്ധി നടത്തുന്നതിനുള്ള ഹൗള്‍ (ജലസംഭരണി) ഇന്നലെ ആര്‍ക്കിയോളജി അധികൃതര്‍ അടച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജുലൈയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നല്‍കുന്ന വിശദീകരണം. ഇതിനെതിരെ...

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന് ബാബാ രാംദേവ്

ദില്ലി(www.mediavisionnews.in): തന്നെ പോലെ അവിവാഹിതരായവര്‍ക്ക് പ്രത്യേക അംഗീകാരം നല്‍കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. കൂടാതെ, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതഞ്ജലി യോഗപീഠത്തില്‍ നടന്ന ഒരു ചടങ്ങിലാണ് രാംദേവിന്‍റെ വിവാദ പ്രസ്താവന. ഒരാള്‍ക്ക് 10 കുട്ടികള്‍ വരെയാകാമെന്ന് വേദങ്ങള്‍  പറയുന്നുണ്ട്. പക്ഷേ, ജനസംഖ്യ വര്‍ധിക്കുന്നതിനാല്‍ ഇനി അത് ചെയ്യുന്നത്...

സീറ്റ് നല്‍കിയില്ല; തെലങ്കാനയിലെ ബിജെപി ഓഫീസ് നേതാക്കള്‍ അടിച്ചു തകര്‍ത്തു

ഹൈദരാബാദ്(www.mediavisionnews.in): നേതാവിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തെലങ്കാനയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി ജില്ലാ ഓഫീസ് അടിച്ചു തകര്‍ത്തു. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ധന്‍പാല്‍ സൂര്യ നാരായണ ഗുപ്തയുടെ അനുയായികളാണ് ആക്രണത്തിന് പിന്നില്‍. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. ഇതില്‍ ധന്‍പാലിന് നിസാമാബാദില്‍ നിന്നും...

സര്‍ദാര്‍ പട്ടേലിന് പിന്നാലെ മറ്റൊരു കൂറ്റന്‍ പ്രതിമയുമായി ഉത്തര്‍പ്രദേശ്; സരയു നദീതിരത്ത് ഉയരുന്നത് സാക്ഷാല്‍ രാമന്‍

ഉത്തര്‍പ്രദേശ്(www.mediavisionnews.in): സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ലോകോത്തര നിര്‍മ്മിതിയ്ക്ക് പിന്നാലെ മറ്റൊരു കൂറ്റന്‍ പ്രതിമ കൂടി വരുന്നു.ഇക്കുറി അയോധ്യയാണ് വേദി.അയോധ്യയില്‍ സരയൂ നദീ തീരത്താണ് 151 മീറ്ററില്‍ രാമന്‍ ഉയര്‍ത്തഴുന്നേല്‍ക്കുന്നത്. ദീപാവലി സമ്മാനമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ ഋഷികേശ് ഉപാധ്യായ പി ടി ഐ യോട്...

മുത്തലാഖ്: സമസ്ത കേരള ജം ഇയത്തുൽ ഉലമ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി(www.mediavisionnews.in): മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ ഓർഡിനൻസ് ചോദ്യം ചെയ്ത് സമസ്ത കേരള ജം ഇയത്തുൽ ഉലമ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുത്തലാഖിന്റെ പേരിൽ ഭർത്താവിനെ ജയിലിൽ അടച്ചാൽ വിവാഹബന്ധം കൂടുതൽ വഷളാകുമെന്നാണ് ഹർജിക്കാരുടെ വാദം. വിവാഹമോചനത്തിന്റെ പേരിൽ മുസ്ലീം മതത്തിൽപ്പെട്ടവരെ മാത്രം...

‘യെദ്യൂരപ്പയും ബി.ജെ.പിയും ചതിച്ചു’; തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ പത്രിക പിന്‍വലിച്ച് പാര്‍ട്ടി വിട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥി

ബെംഗളൂരു (www.mediavisionnews.in): തെരഞ്ഞടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ ആണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി. ഒരുമാസം മുമ്പാണ് ചന്ദ്രശേഖര്‍ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നത്. ബി.ജെ.പി നേതാക്കള്‍ പ്രചാരണത്തിന്...

ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കിലിടിച്ചു; വന്‍ അപകടം ഒഴിവായി

കൊല്‍ക്കത്ത (www.mediavisionnews.in): കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. നൂറോളം യാത്രക്കാരുമായി പറന്നിറങ്ങിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കറില്‍ ഇടിക്കുകയായിരുന്നു. ദോഹ-കൊല്‍ക്കത്ത വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്റെ അടിഭാഗത്തിന് കേടുപാട് സംഭവച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന...

ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല, കക്ഷത്തിലുളളത് പോവുകയും ചെയ്തു; കര്‍ണാടകയില്‍ ബി.ജെ.പിക്ക് മൂന്ന് നഗരസഭകളില്‍ ഭരണം നഷ്ടമായി

കുടക്(www.mediavisionnews.in): കര്‍ണാടകയില്‍ ഓപ്പറേഷന്‍ കമല 2.0-യിലൂടെ ഭരണം പിടിയ്ക്കാന്‍ നടക്കുന്ന ബി.ജെ.പിയ്ക്ക് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ കനത്ത തിരിച്ചടി. കുടക് ജില്ലയിലെ മൂന്ന് നഗരസഭകളില്‍ ഭരണം നഷ്ടമായി. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും ചെയ്ത കുടക് ജില്ലയിലെ വിരാജ്‌പേട്ട, കുശാൽനഗർ, സോമവാർപേട്ട നഗരസഭകളിലാണ് ബി.ജെ.പി.ക്ക് തിരിച്ചടി നേരിട്ടത്. മൂന്നിടങ്ങളിലും ബി.ജെ.പി.യായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. വിരാജ്...

പാചക വാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി(www.mediavisionnews.in): സബ്സിഡിയുള്ള പാചകവാതകത്തിന്റെ (എൽപിജി) വില സിലിണ്ടറിന് 2.94 രൂപ വർധിപ്പിച്ചു. 14.2 കിലോയുള്ള സബ്സിഡിയുള്ള എൽപിജി സിലിണ്ടറിന് 505.34 രൂപയായതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ഇതുവരെ 502.40 രൂപയായിരുന്നു. മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമുണ്ടായത്. ജൂൺ മുതൽ തുടർച്ചയായ ആറാം തവണയാണ് പാചക വാതക വില കൂടുന്നത്. ജൂൺ മുതൽ ഇതുവരെ...

42 മുസ്ലിംകളെ വെടിവച്ച് കൊന്ന സംഭവം; 16 മുന്‍ പോലീസുകാര്‍ക്ക് ജീവപര്യന്തം

ന്യൂഡൽഹി (www.mediavisionnews.in): രാജ്യത്തെ നടുക്കിയ ഹാഷിംപുര കൂട്ടക്കൊല കേസിൽ കുറ്റക്കാരെന്ന്​ കണ്ടെത്തിയ 16 പ്രൊവിൻഷൽ ആംഡ്​ കോൺസ്​റ്റബുലറി (പി.എ.സി) അംഗങ്ങൾക്ക്​ ജീവപര്യന്തം ശിക്ഷ. 1987 ൽ നടന്ന ഹാഷിംപുര കൂട്ടക്കൊലയിൽ 31 വർഷത്തിനുശേഷമാണ്​ വിധി പറഞ്ഞത്​​. ജസ്​റ്റിസുമാരായ എസ്​. മുരളീധർ, വിനോദ്​ ഗോയൽ എന്നിവരാണ്​ വിധി പറഞ്ഞത്​. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള നിരായുധരായ 42 ചെറുപ്പക്കാരെയാണ്​...
- Advertisement -spot_img

Latest News

എന്താണ് എംപോക്‌സ്?, രോ​ഗലക്ഷണങ്ങൾ എന്തൊക്കെ?; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത...
- Advertisement -spot_img