Tuesday, November 26, 2024

National

കണക്കുകള്‍ പറയുന്നു; മോദി പ്രചരണം നടത്തിയ 70 ശതമാനത്തിലേറെ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് തോല്‍വി

ന്യൂദല്‍ഹി (www.mediavisionnews.in): മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയ 70 ശതമാനത്തിലധികം വരുന്ന നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് നേരിടേണ്ടി വന്നത് കനത്ത തോല്‍വി. ഇന്ത്യാ സ്‌പെന്‍ഡ് നടത്തിയ തെരഞ്ഞെടുപ്പ് വിശകലനത്തിലാണ് ബി.ജെ.പിയുടെ കനത്ത തോല്‍വി വ്യക്തമാകുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ മോദി നേരിട്ട് പ്രചരണം നടത്തിയ 80 മണ്ഡലങ്ങളില്‍ വെറും...

പണക്കാരുടെ വായ്പ എഴുതി തള്ളാനാണ് മോദിക്ക് താല്‍പര്യം; കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാതെ ഉറങ്ങാന്‍‌ സമ്മതിക്കില്ല: രാഹുല്‍ ഗാന്ധി

ഡല്‍ഹി (www.mediavisionnews.in): കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഉത്തരവിറങ്ങി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തീരുമാനം ഉയര്‍ത്തി കേന്ദ്രത്തെ പ്രതിരോധത്തിലാക്കുകയാണ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും...

ജി.എസ്.ടി കുറയ്ക്കുമെന്ന് മോദി, 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി 18 ശതമാനത്തിൽ താഴെയാക്കും

ദില്ലി(www.mediavisionnews.in):ജി എസ് ടി നികുതി ഘടന കൂടുതൽ ഉദാരമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിൽ താഴെയാക്കും. പരമാവധി നികുതിയായി 28 ശതമാനം ഏതാനും ചില ആഡംബര ഉത്പന്നങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് സമ്മിറ്റിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം...

വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്: മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഢും കാര്‍ഷികവായ്പ എഴുതി തള്ളുന്നു;ഛത്തീസ്ഗഢില്‍ 16.65 ലക്ഷം കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ തള്ളുന്നത് 6100 കോടി രൂപ

(www.mediavisionnews.in):മധ്യപ്രദേശിന് പുറമേ ഛത്തീസ്ഗഢിലും വാഗ്ദാനം പാലിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ 16.65 ലക്ഷം കര്‍ഷകരുടെ 6100 കോടി രുപയുടെ വായപ്പകള്‍ എഴുതി തള്ളി. ചത്തീസഗഢ് ഗ്രാമീണ ബാങ്കില്‍ നിന്നും സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുളള ഹ്രസ്വകാല വായ്പകളാണ് എഴുതി തള്ളുന്നതെന്ന് അധികാരമേറ്റെടുത്തതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭഗേല്‍ പറഞ്ഞു. അധികാരത്തിലേറി പത്ത് ദിവസത്തിനുള്ളില്‍...

ഇന്ത്യയില്‍ പോണ്‍ കണ്ടാല്‍ എന്ത് ശിക്ഷ കിട്ടും; ഇതാണ് ഉത്തരം

ദില്ലി(www.mediavisionnews.in):: 2018 ല്‍ ഇന്ത്യന്‍ ഇന്‍റര്‍നെറ്റ് ലോകത്ത് നടന്ന ഏറ്റവും വലിയ സംഗതികളില്‍ ഒന്നാണ് പോണ്‍ സൈറ്റുകളുടെ നിരോധനം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് 827 പോണ്‍സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം ടെലികോം സേവനദാതക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ ഓണ്‍ലൈന്‍ പോണിന് ഏതാണ്ട് വിലങ്ങ് വീണ അവസ്ഥയിലാണ്. എന്നാല്‍ ഈ നിരോധിത...

എക്സറേ പരിശോധനയില്‍ കള്ളി പൊളി‌ഞ്ഞു; യുവതിയുടെ വയറ്റിൽനിന്ന് കിട്ടിയത് 4 കോടി രൂപയുടെ കൊക്കെയിന്‍

ദില്ലി (www.mediavisionnews.in):ദില്ലി വിമാനത്താവളത്തിൽനിന്ന് വയറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊളംബിയന്‍ കൊക്കെയിന്‍ പിടിച്ചെടുത്തു. 74 ക്യാപ്സൂളുകളിലായി 900 ഗ്രാം കൊളംബിയന്‍ കൊക്കെയിനാണ് സാവോ പോളോയില്‍ നിന്നും ദില്ലി വിമാനത്താവളത്തിലെത്തിയ യുവതിയുടെ പക്കൽനിന്ന് നാര്‍ക്കോട്ടിക് നിയന്ത്രണ ബ്യൂറോ പിടിച്ചെടുത്തത്. വയറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ക്യാപ്സൂളുകള്‍ കണ്ടെത്തിയത്. വിപണിയില്‍ ലഭിക്കുന്നതിൽവച്ച് ഏറ്റവും വിലയേറിയ ലഹരിമരുന്നില്‍ ഉള്‍പ്പെടുന്നതാണ് പിടിച്ചെടുത്തവ.  നാല് കോടി...

എണ്ണിയപ്പോള്‍ ലഭിച്ചത് പോള്‍ ചെയ്തവോട്ടുകളേക്കാള്‍ കൂടുതല്‍; തെലങ്കാനയില്‍ തെരഞ്ഞെടുപ്പു കമ്മീഷന് തലവേദനയായി വീണ്ടും വിവാദം

ഹൈദരാബാദ് (www.mediavisionnews.in): തെലങ്കാനയില്‍ ചില മണ്ഡലങ്ങളില്‍ എണ്ണിയ വോട്ടുകളുടെ കണക്കും ആകെ രേഖപ്പെടുത്തിയ വോട്ടുകളും തമ്മില്‍ വ്യത്യാസം കണ്ടെത്തിയത് തെരഞ്ഞെടുപ്പു കമ്മീഷനെ പ്രതിരോധത്തിലാക്കുന്നു. കുറഞ്ഞ വോട്ടുകളുടെ മാര്‍ജിനില്‍ ജയം തീരുമാനിച്ച മണ്ഡലങ്ങളില്‍ ഇത്തരം വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത് തെരഞ്ഞെടുപ്പു കമ്മീഷനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വോട്ടെടുപ്പിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ കണക്കുപ്രകാരം ധര്‍മ്മപുരി നിയമസഭാ മണ്ഡലത്തില്‍ 1,65,209 വോട്ടുകളാണ്...

കമല്‍നാഥിന്റെ സത്യപ്രതിജ്ഞയില്‍ പിണറായി പങ്കെടുക്കും; വിശാല ഐക്യവാതില്‍ തുറന്നിട്ട് വീണ്ടും കോണ്‍ഗ്രസ്

ഭോപ്പാല്‍(www.mediavisionnews.in): മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റേ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് കക്ഷികളെല്ലാം പങ്കെടുത്തിരുന്നു. സമാനമായ ചടങ്ങ് സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ടി.ഡി.പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും ചടങ്ങിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബി.എസ്.പിയേയും...

ആര്‍.എസ്.എസ് ഗുജറാത്തില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ മന്ത്രി ശൈലജയും; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് വിവാദത്തില്‍

ഗുജറാത്ത്(www.mediavisionnews.in): ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്നലെ ആരംഭിച്ച ആര്‍.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് വിവാദമായി. ആര്‍.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാന്‍ ഭാരതി നടത്തുന്ന വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍...

മൊബൈല്‍ നമ്പർ പോര്‍ട്ട്‌ ഇനി രണ്ടുദിവസത്തിനകം ; പുതിയ സംവിധാനവുമായി ട്രായ്

ന്യൂഡൽഹി (www.mediavisionnews.in): കൂടുതല്‍ മികച്ച സേവനം നല്‍കുന്ന മറ്റു ടെലികോം കമ്പനികളെ തേടി ഉപഭോക്തകള്‍ പോകുന്നത് പതിവാണ് . ഇതിനായി കമ്പനി ഒരുക്കി തരുന്ന സേവനമാണ് ' പോര്‍ട്ട്‌ ' . ഉപയോഗിക്കുന്ന നമ്പർ മാറാതെ തന്നെ മറ്റൊരു കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പോര്ട്ടിംഗ് വഴി സാധ്യമാകും . എന്നാല്‍ ഇത്തരമൊരു സേവനം തിരഞ്ഞെടുക്കുമ്പോൾ സേവനം ലഭ്യമാകാന്‍...
- Advertisement -spot_img

Latest News

ദിര്‍ഹത്തിന് 23 രൂപയ്ക്കടുത്ത് വിനിമയനിരക്ക്, വന്‍തോതില്‍ നാട്ടിലേക്ക് പണമയച്ച് പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഒരു യു.എ.ഇ. ദിര്‍ഹത്തിന് തിങ്കളാഴ്ച വൈകീട്ട് 23 രൂപവരെയായി. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക്...
- Advertisement -spot_img