Friday, January 24, 2025

National

അയോധ്യ വിഷയം വീണ്ടും സജീവം; കൈവിട്ട കളിക്ക് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി (www.mediavisionnews.in) : രാമക്ഷേത്ര തര്‍ക്കകേസില്‍ വിവാദ ഭൂമിയില്‍ ഉള്‍പ്പെടാത്ത സ്ഥലം രാം ജന്മഭൂമി ട്രസ്റ്റിന് കൈമാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. തര്‍ക്ക ഭൂമിയില്‍ ഉള്‍പ്പെടാത്ത അധികഭൂമി പൂര്‍ണമായും രാം ജന്മഭൂമി ന്യാസിന് തിരിച്ചു നല്‍കണം.അധിക ഭൂമിയെ നിലവിലുള്ള കേസുമായി ബന്ധിപ്പിക്കാതെ യഥാര്‍ഥ അവകാശികള്‍ക്ക് തിരിച്ചു നല്‍കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍...

മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂദല്‍ഹി (www.mediavisionnews.in) : മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസായിരുന്നു. നീണ്ട നാളുകളായി മറവി രോഗത്തിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 14ാം ലോക്‌സഭയില്‍ അംഗമായിരുന്ന അദ്ദേഹം എന്‍.ഡി.എ സര്‍ക്കാരിന്റെ പ്രതിരോധമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സമത പാര്‍ട്ടിയുടെ  സ്ഥാപക  നേതാക്കളില്‍  ഒരാളാണ് ജോര്‍ജ്...

കര്‍ണാടകയില്‍ ഭരണപക്ഷ തര്‍ക്കം രൂക്ഷം; രാജിവയ്ക്കാന്‍ തയ്യാറെന്ന് എച്ച്.ഡി കുമാരസ്വാമി

ബംഗളുരു(www.mediavisionnews.in): കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ വീണ്ടും പ്രതിസന്ധി. രാജി ഭീഷണിയുയര്‍ത്തി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തി. എംഎല്‍എമാരെ കോണ്‍ഗ്രസ് പാര്‍ട്ടി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ രാജി വെയ്ക്കുമെന്ന് കുമാരസ്വാമി മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസാണ് ഈ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യേണ്ടത്. എനിക്കല്ല ഇതില്‍ ഉത്തരവാദിത്വമുള്ളത്. അവര്‍ക്ക് ഇങ്ങിനെ തുടരാനാണ് ഭാവമെങ്കില്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണ്...

ഉറങ്ങരുത്, നമ്മുടെ വീടുകള്‍ പലതും മസ്ജിദുകളാകും; വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ

കുടക് (www.mediavisionnews.in): ‘ഹിന്ദു പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്ന കൈ പിന്നീട് ഉണ്ടാകരുത്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. സമൂഹത്തിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതില്‍ പുനര്‍ചിന്ത വേണം.’- കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയാണ് പ്രകോപനപരമായ ഈ പ്രസ്താവന നടത്തിയത്. കര്‍ണാടകയിലെ കുടകില്‍ നടന്ന ബി ജെ പി റാലിയില്‍ പ്രസംഗിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഇവിടം കൊണ്ടും മന്ത്രി നിര്‍ത്തിയില്ല....

14 മണിക്കൂര്‍നീളുന്ന ദൗത്യം; രാജ്യംവിട്ട കുറ്റവാളിയെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനമൊരുക്കുന്നു

ന്യൂഡല്‍ഹി(www.mediavisionnews.in): രാജ്യംവിട്ട കുപ്രസിദ്ധ കുറ്റവാളിയെ തിരികെയെത്തിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര യാത്രയ്ക്കു ശേഷിയുള്ള പ്രത്യേക ബോയിങ് വിമാനം തയ്യാറാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. എന്നാല്‍ ആരെ ലക്ഷ്യംവെച്ചാണ് വിമാനം വിദേശത്തേയ്ക്ക് പുറപ്പെടുന്നതെന്ന കാര്യം വ്യക്തമല്ല. വിമാന ജോലിക്കാരെ കൂടാതെ 15-20 പേരെ വഹിച്ചാണ് വിമാനം യാത്രതിരിക്കുന്നത്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് യാത്രയ്ക്ക് തയ്യാറെടുക്കുന്നതെന്നാണ്...

യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 3026 ഏറ്റുമുട്ടലുകളില്‍ 78 പേര്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശ്(www.mediavisionnews.in): യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലുകളില്‍ 78 പേര്‍ കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. വധിച്ചത് കുറ്റവാളികളെയാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. റിപബ്ലിക് ദിനത്തില്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലൊന്നായി ഏറ്റുമുട്ടല്‍ പട്ടിക ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.2017 മാര്‍ച്ച് 19നാണ് യോദി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 2017 മാര്‍ച്ച് മുതല്‍ 2018 ജൂലൈ വരെയുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഏറ്റുമുട്ടലുകളില്‍ 78...

അയോധ്യ കേസ്: 5 ജഡ്ജിമാരടങ്ങിയ പുതിയ ബെഞ്ച് പരിഗണിക്കും

ദില്ലി(www.mediavisionnews.in): അയോധ്യ കേസ് പുതിയ ബെഞ്ച് പരിഗണിക്കും. അഞ്ച് ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക.  ജനുവരി 29 മുതൽ സുപ്രീം കോടതി അയോധ്യ കേസിൽ വാദം കേൾക്കും. ജസ്റ്റിസ് യു യു ലളിതിനും എൻ വി രമണക്കും പകരമായി രണ്ട് ജഡ്ജിമാരെ പുതുതായി ഉൾപ്പെടുത്തിയാണ് ഭരണഘടന ബെഞ്ച് പുനസംഘടിപ്പിച്ചത്. നേരത്തെ മുസ്ലിം സംഘടനകളുടെ അഭിഭാഷകന്‍റെ...

ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തല കുത്തി താഴെ വീണ ഫോട്ടോഗ്രാഫര്‍ക്ക് കാരുണ്യത്തിന്റെ കരം നീട്ടി രാഹുല്‍ ഗാന്ധി; വീഡിയോ വൈറലാകുന്നു

ഒഡിഷ:(www.mediavisionnews.in) തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ തെറ്റി താഴെ വീണ ഫോട്ടോഗ്രാഫര്‍ക്ക് കരുണയുടെ കരം നീട്ടി രാഹുല്‍ ഗാന്ധി. തലയും കുത്തി താഴെ വീണ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. https://twitter.com/ANI/status/1088695810735439872 ഇന്ന് രാവിലെ രാഹുല്‍ ഭുവനേശ്വര്‍ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സര്‍വേ ഫലം; 16 സീറ്റ് യുഡിഎഫിന്; രാജ്യത്ത് തൂക്കുസഭയ്ക്ക് സാധ്യത

ന്യൂഡല്‍ഹി(www.mediavisionnews.in): 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സര്‍വേ ഫലം. ലോക്‌സഭയില്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് എബിപി-  സി വോട്ടര്‍ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ഇന്ത്യ ടുഡേ സര്‍വേയും ആര്‍ക്കും കേവലഭൂരിപക്ഷം പ്രവചിക്കുന്നില്ല. എന്‍ഡിഎ 237 സീറ്റുകളില്‍ ചുരുങ്ങുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ ഫലം. യുപിഎ 166 സീറ്റുകളും മറ്റുള്ളവര്‍ 140 സീറ്റുകളും...

സ്വത്തിനായി മരുമകള്‍ മരണ സര്‍ട്ടിഫിക്കേറ്റുണ്ടാക്കി; ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ കോടതി കയറി ഒരു അമ്മ

മഥുര (www.mediavisionnews.in): സ്വത്തിനായി മരുമകള്‍ കൃത്രിമമായി മരണസര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കിയപ്പോള്‍ ഒരമ്മയ്ക്ക് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ കയറേണ്ടി വന്നത് ഹെെക്കോടതി വരെ. അവസാനം സ്ഥലം കെെയ്ക്കലാക്കുന്നതിന് വേണ്ടി മകള്‍ മരണ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കിയതാണെന്ന് മദ്രാസ് ഹെെക്കോടതി കണ്ടെത്തി. തുടര്‍ന്ന് രാമനാഥപുരം ജില്ലയിലെ എ തോട്ടിയമ്മാളുടെ മരണ സര്‍ട്ടിഫിക്കേറ്റാണ് കോടതി റദ്ദ് ചെയ്തത്. കേസില്‍ മരുമകളെയും അവരുടെ മകനെയും കോടതി കക്ഷിചേര്‍ത്തിട്ടുണ്ട്. 2016...
- Advertisement -spot_img

Latest News

40 ലക്ഷം രൂപ, 193 മൊബൈല്‍, 89 ലാപ്‌ടോപ്പ്, 9 താലിമാല; മെട്രോയിൽ 2024-ൽ മാത്രം യാത്രക്കാര്‍ മറന്നുവച്ച സാമഗ്രികൾ

ഡല്‍ഹി മെട്രോയില്‍ കഴിഞ്ഞ വർഷം യാത്രക്കാര്‍ മറന്നുവച്ചത് 193 മൊബൈല്‍ ഫോണുകളും 40 ലക്ഷത്തോളം രൂപയും 89 ലാപ്‌ടോപ്പുകളും. മറന്നുവച്ച കൂട്ടത്തിൽ 9 താലിമാലകളും ഉണ്ട്....
- Advertisement -spot_img