Saturday, January 25, 2025

National

മുസഫര്‍നഗര്‍ കലാപം; കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാര്‍

ലക്‌നൗ (www.mediavisionnews.in): മുസഫര്‍ നഗര്‍ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 100 ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. സ്‌പെഷ്യല്‍ സെക്രട്ടറി ജെ.പി സിംഗും അണ്ടര്‍ സെക്രട്ടറി അരുണ്‍ കുമാര്‍ റായിയും കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ടൈംസ്...

ഗാന്ധി വധം പുനസൃഷ്ടിച്ച് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി അറസ്റ്റില്‍

യുപി(www.mediavisionnews.in): മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്ത് രാജ്യത്തെ വെല്ലുവിളിച്ച ഹിന്ദുമഹാസഭ നേതാവ് അറസ്റ്റില്‍. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. അലിഗഡിലെ താപാലില്‍നിന്നാണ് സംഭവത്തെ തുടര്‍ന്ന് ഒളിവലായിരുന്ന പൂജയെ പിടികൂടിയത്. പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 12 പേരെയാണ് യുപി...

യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൗമാരക്കാരി പിടിയില്‍; ഇത്തരത്തിലുള്ള അറസ്റ്റ് രാജ്യത്ത് ഇതാദ്യം

ഡല്‍ഹി (www.mediavisionnews.in): യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൗമാരക്കാരി പിടിയില്‍. 19 കാരിയാണ് സംഭവത്തില്‍ പിടിയിലായത്. സെക്ഷന്‍ 377 ഭേഗഗതി ചെയ്ത ശേഷം രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ആദ്യ കേസും അറസ്റ്റുമാണിത്. അരയിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച കൃത്രിമ പുരുഷ ജനനേന്ദ്രിയത്തിന്റെ സഹായത്തോടെ തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചതായിട്ടാണ് പരാതി. ഡല്‍ഹിയില്‍ താമസിക്കുന്ന യുവതി വസ്ത്രവ്യാപരത്തിനായി...

മമതയ്ക്ക് തിരിച്ചടി; കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി; സിബിഐ അന്വേഷണവുമായി സഹകരിക്കാനും നിര്‍ദേശം

ന്യൂഡല്‍ഹി(www.mediavisionnews.in) : പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സിബിഐ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ മമത ബാനര്‍ജിയ്ക്ക് തിരിച്ചടി. ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണവുമായി സഹകരിക്കണം. സിബിഐയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്...

പബ്ജി ജീവനെടുത്തു: യുവാവ് ആത്മഹത്യ ചെയ്തത് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിന്റെ പേരില്‍

മുംബൈ (www.mediavisionnews.in) : ഓണ്‍ലൈന്‍ വാര്‍ ഗെയിം പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിന്റെ പേരിലാണ് മുംബൈ കുര്‍ളയിലാണ് പത്തൊന്‍പതുകാരനായ നദീം ഷെയ്ക്ക് ആത്മഹത്യ ചെയ്തത്. ഇയാള്‍ ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട്‌ഫോണ്‍ അടുത്തിടെ തകരാറിലായതിനാല്‍ നദീം പുതിയഫോണ്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു. മുപ്പത്തിയേഴായിരംരൂപയുടെ പുതിയഫോണ്‍ വാങ്ങുവാന്‍ വേണ്ടി നിരന്തരം ഇയാള്‍ വീട്ടില്‍ പ്രശ്‌നം...

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യത; കേരളത്തില്‍ 2.54 കോടി വോട്ടര്‍മാരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം(www.mediavisionnews.in) :  ലോക്‌സഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഏപ്രില്‍, മേയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. സംസ്ഥാനത്തു 2.54 കോടി വോട്ടര്‍മാര്‍ ആണുള്ളത്. ഇതില്‍ വനിതകള്‍ 1.31...

ഏഴുപതോളം കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളി രവി പൂജാരി പിടിയിലായെന്ന് സൂചന

മുബൈ (www.mediavisionnews.in) ഏഴുപതോളം കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളി രവി പൂജാരി പിടിയിലായെന്ന് സൂചന. അധോലക നായകനായ പ്രതിയെ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നും പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സെനഗലില്‍ രവി പൂജാരി എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് എന്നാണ് വിവരം. ബംഗളൂരു...

മോദിയെ പറഞ്ഞു വിടാന്‍ സമയമായി; മോദിയുടെ തൊഴില്‍ വാഗ്ദാനം ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞു: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി (www.mediavisionnews.in) :  പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ കയറുന്നതിന് മുമ്പ് രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത രണ്ട് കോടി ജോലി ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം. രാജ്യം ഏറ്റവും...

കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കും,​ 16 സീറ്റ് യു.ഡി.എഫിന്,​ പ്രവചനം ടൈംസ് നൗ സര്‍വേയില്‍

ന്യൂഡല്‍ഹി (www.mediavisionnews.in) : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ ചാനല്‍ ഇലക്ഷന്‍ സര്‍വേഫലം. വി.എം.ആര്‍- ടൈംസ് നൗ സര്‍വേയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍.ഡി.എ ആദ്യമായി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചിരിക്കുന്നത് ഇരുപത് സീറ്റുകളില്‍ 16 എണ്ണം യു.ഡി.എഫ് നേടും. ശേഷിക്കുന്ന മൂന്നുസീറ്റ് എല്‍.ഡി.എഫും ഒരു...

പശു ചത്താല്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധം:യു.പി. സര്‍ക്കാര്‍

ലഖ്‌നൗ (www.mediavisionnews.in) : പശുസംരക്ഷണവുമായി ബന്ധപ്പെട്ട് വിചിത്ര ചട്ടങ്ങളുമായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംശയകരമായ സാഹചര്യത്തില്‍ ചാകുന്ന പശുക്കളെ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം. പ്രായം ചെന്ന പശുക്കളെ പരിചരിക്കാത്ത ഉടമസ്ഥനെതിരെ പിഴ ഈടാക്കുമെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്. അലഞ്ഞ് തിരിയുന്ന പശുക്കള്‍ വിളകള്‍ നശിപ്പിക്കുന്നുവെന്ന വ്യാപകമായ പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. സ്വാഭാവികമായാണ് പശുക്കള്‍ ചാകുന്നതെങ്കില്‍ ശരീരം...
- Advertisement -spot_img

Latest News

ജനങ്ങളോടും ജനപ്രതിനിധികളോടും പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം; താക്കീതുമായി ഡിജിപിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: പോലീസുകാരെ 'മര്യാദ പഠിപ്പിക്കാന്‍' വീണ്ടും സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പോലീസ് മേധാവി. പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നും...
- Advertisement -spot_img