ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെന്ന തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താനും പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെൽഹി പൊലീസിന് കത്ത് നൽകി.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതായി ഫേസ് ബുക്കും വാട്സ്ആപ്പും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ...
മുംബൈ(www.mediavisionnews.in): അറബിക്കടലില്‍ പുരോഗമിക്കുന്ന ഛത്രപതി ശിവാജിയുടെ പ്രതിമ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് എന്ന സംഘടന നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസ് എസ് കെ കൗളും അടങ്ങുന്ന ബഞ്ചിന്റെതാണ് നിര്‍ദ്ദേശം.പ്രതിമ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിതികാനുമതി നല്‍കിയത്...
ബംഗളൂരു(www.mediavisionnews.in): കര്‍ണാടകയില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസ്. തങ്ങളുടെ പക്ഷത്ത് നിന്ന് മൂന്നു എം.എല്‍.എമാരെ ബി.ജെ.പി ചാക്കിട്ടു പിടിച്ചാല്‍ അവരുടെ ആറു എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ബിജെപിയുടെ നീക്കത്തില്‍ തങ്ങള്‍ക്ക് ഭയമില്ല. അവര്‍ക്കിപ്പോഴും സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 14-15 എം.എല്‍.എമാരുടെ പിന്തുണ വേണം. സ്വതന്ത്രരുടെ പിന്തുണയില്ലെങ്കില്‍ പോലും തങ്ങള്‍ക്കൊപ്പം 80+37...
ബെംഗളൂരു(www.mediavisionnews.in): കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഒരു കോൺഗ്രസ് എംഎൽഎ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ക്യാമ്പിലെത്തി. കോൺഗ്രസ് എംഎൽഎയായ പ്രതാപ് ഗൗഢ പാട്ടീൽ ആണ് ഇന്ന് പുലർച്ചയോടെ മുംബൈയിലെ ഹോട്ടലിൽ എത്തിച്ചേർന്നത്.
നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളതെന്നാണ് വിവരം. അതേസമയം ഇവരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നുണ്ട്.ആഭ്യന്തര മന്ത്രി എം ബി...
ബെംഗളൂരു (www.mediavisionnews.in): കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഗവര്‍ണറെ ഇക്കാര്യം ഇരുവരും രേഖാമൂലം അറിയിച്ചിട്ടുണ്ട്. എച്ച്.നാഗേഷ്, ആര് ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഇതോടെ 115 പേരുടെ മാത്രം പിന്തുണയാണ്. നേരത്തെ ഇത് 117 ആയിരുന്നു. 224 അംഗ സഭയില്‍ 113 പേരുടെ പിന്തുണ...
ബംഗളൂരു (www.mediavisionnews.in)കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തുമെന്ന് ബിജെപി നേതാക്കളുടെ സൂചന. മകരസംക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ പുതിയ സര്‍ക്കാരായിരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒരു ചാനലിനോട് പറഞ്ഞു.
സര്‍ക്കാരിനെ അട്ടിമറിക്കാനായി ബി.ജെ.പി ”ഓപ്പറേഷന് ലോട്ടസ്” ആരംഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിലെ മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം മുംബൈയിലെ ഹോട്ടലില്‍ ഉണ്ടെന്നും കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ...
ന്യൂദല്‍ഹി(www.mediavisionnews.in): മോദി വീണ്ടും അധികാരത്തില്‍വന്നാല്‍ കേരളത്തിലും ബംഗാളിലും ബി.ജെ.പി. ഭരിക്കുമെന്ന് ബി.ജെ.പി ദേശീയ അധിക്ഷന്‍ അമിത് ഷാ. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തമാകുമെന്നും ഷാ പറഞ്ഞു. ദല്‍ഹിയില്‍ ആരംഭിച്ച ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
രാജ്യത്തിന് ഉറച്ച സര്‍ക്കാരാണ് ആവശ്യമെന്നും ഇതു നല്കാന് ബി.ജെ.പി.ക്ക് മാത്രമേ...
ന്യൂഡല്‍ഹി(www.mediavisionnews.in): അയോധ്യകേസ് പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. അന്തിമ വാദം കേള്‍ക്കുന്ന തീയതി ഇന്ന് തീരുമാനിക്കാനായില്ല.
അതേസമയം അയോധ്യ കേസില്‍ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിന്മാറി. വഖഫ് ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. അഭിഭാഷകനായിരിക്കെ അയോധ്യ കേസില്‍ ഹാജരായിട്ടുണ്ടെന്ന് അഡ്വ.രാജീവ് ധവാന് അറിയിച്ചു.
നേരത്തേ അലഹബാദ് ഹൈക്കോടതി അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍...
നാഗ്പുര്‍ (www.mediavisionnews.in): ഹൃദയം മോഷ്ടിച്ചു എന്ന കാവ്യപരമായ പ്രണയത്തെക്കുറിച്ച് പറയാറുണ്ടെങ്കിലും ഒരിക്കലും പ്രണയത്തില്‍പെട്ടു പോയ ഒരാള്‍ മോഷ്ടിക്കപ്പെട്ട ഹൃദയം അന്വേഷിച്ചു നടകക്കുകയോ പൊലീസിനോട് പരാതി പറയുകയോ ചെയ്തിട്ടില്ല. എന്നാല്‍ നാഗ്പുര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇത്തരമൊരു പരാതി കണ്ട് കണ്ണുതള്ളിയിരിക്കുകയാണ്.
തങ്ങളുടെ മുന്നിലെത്തിയ വിചിത്രമായ മോഷണ പരാതിയില്‍ അന്വേഷണം നടത്തണോ വേണ്ടയോ എന്ന് ആലോചിച്ച് കുഴങ്ങി ഒടുവില്‍...
ന്യൂഡല്‍ഹി(www.mediavisionnews.in): കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ഉള്‍പ്പെടുത്തും.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ടു ലക്ഷ്യമിട്ടാണ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് പ്രവാസി മരിച്ചാല്‍ മൃതദേഹം...
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...