Tuesday, September 17, 2024

National

മൊബൈല്‍ നമ്പർ പോര്‍ട്ട്‌ ഇനി രണ്ടുദിവസത്തിനകം ; പുതിയ സംവിധാനവുമായി ട്രായ്

ന്യൂഡൽഹി (www.mediavisionnews.in): കൂടുതല്‍ മികച്ച സേവനം നല്‍കുന്ന മറ്റു ടെലികോം കമ്പനികളെ തേടി ഉപഭോക്തകള്‍ പോകുന്നത് പതിവാണ് . ഇതിനായി കമ്പനി ഒരുക്കി തരുന്ന സേവനമാണ് ' പോര്‍ട്ട്‌ ' . ഉപയോഗിക്കുന്ന നമ്പർ മാറാതെ തന്നെ മറ്റൊരു കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പോര്ട്ടിംഗ് വഴി സാധ്യമാകും . എന്നാല്‍ ഇത്തരമൊരു സേവനം തിരഞ്ഞെടുക്കുമ്പോൾ സേവനം ലഭ്യമാകാന്‍...

ഇന്ത്യയില്‍ സ്വന്തം കാറുള്ളത് ആയിരത്തില്‍ വെറും 22 പേര്‍ക്ക്

ന്യൂഡല്‍ഹി (www.mediavisionnews.in): രാജ്യത്ത് ആയിരം പേരില്‍ 22 ആളുകള്‍ക്കാണ്‌ കാര്‍ സ്വന്തമായുള്ളതെന്ന്‌ കണക്കുകള്‍ പുറത്ത്. നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയാണ് കാര്‍ സ്വന്തമായുള്ളവരില്‍ മുന്നില്‍. ആയിരം അമേരിക്കക്കാരില്‍ 980 പേര്‍ക്കും സ്വന്തം കാറുണ്ട്. ബ്രിട്ടനാണ് തൊട്ടുപിന്നില്‍. ആയിരത്തില്‍ 850 പേര്‍ കാറുടമകളാണ്. ന്യൂസിലാന്‍ഡ് (774), ഓസ്‌ട്രേലിയ (740), കാനഡ (662), ജപ്പാന്‍ (591),...

ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍; രണ്ടാഴ്ച്ചയ്ക്കകം നിയമഭേദഗതി

ന്യൂഡല്‍ഹി (www.mediavisionnews.in):ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്കാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ഇനി മുതല്‍ ലൈസന്‍സ് വേണ്ടിവരുന്നത്. കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഗതാഗത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചയ്ക്കകം നിയമഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ നീക്കം. നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ പതിനെട്ട് വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് ലൈസന്‍സ്...

പ്രധാനമന്ത്രി മോദി വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 2000 കോടി രൂപ

ന്യൂഡല്‍ഹി (www.mediavisionnews.in):കഴിഞ്ഞ നാലര വര്‍ഷത്തിനിടെ വിദേശരാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യാത്രയുടെ ചെലവ് 2000 കോടി രൂപ. രാജ്യസഭയില്‍ സിപിഐയിലെ ബിനോയ് വിശ്വത്തിന് നല്‍കിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 84 രാജ്യങ്ങളാണ് വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശ യാത്ര നടത്തുമ്പോള്‍ ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റായ എയര്‍ ഇന്ത്യ വണിന്റെ...

നാല് വര്‍ഷത്തിനിടെ ഗള്‍ഫില്‍ മരിച്ചത് 28,523 ഇന്ത്യക്കാര്‍

ന്യുഡല്‍ഹി (www.mediavisionnews.in): കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചത് 28,523 ഇന്ത്യക്കാര്‍. യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 2014 മുതല്‍ 2018 വരെ സൗദി അറേബ്യയില്‍ 12,828, യുഎഇയില്‍ 7,877, ബഹ്‌റൈനില്‍ 1,021, കുവൈറ്റില്‍ 2,932, ഒമാനില്‍ 2,564, ഖത്തറില്‍ 1,301 എന്നിങ്ങനെ...

വാജ്‌പേയിയുടെ ചിത്രമുള്ള നൂറുരൂപയുടെ നാണയം വരുന്നു

ന്യൂഡല്‍ഹി(www.mediavisionnews.in): മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. നാണയത്തിന്റെ സവിശേഷതകള്‍ * ഒരുവശത്ത് വാജ്‌പേയിയുടെ ചിത്രം * ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരുണ്ടാകും. * ചിത്രത്തിന് താഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924, 2018 എന്നിവ * മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം * സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ...

100ഉം 108ഉം വിട; അടിയന്തിര ഘട്ടങ്ങളില്‍ ഇനി ഈ ഒറ്റ നമ്പര്‍ ഡയല്‍ ചെയ്യാം

ന്യൂദല്‍ഹി (www.mediavisionnews.in): ഏത് അത്യാവശ്യ ഘട്ടങ്ങളിലും  പെട്ടെന്ന് മനസിലേക്കോടിയെത്തുന്ന 100,101,108 നമ്പറുകള്‍ ഇനി ഓര്‍ത്തുവെയ്‌ക്കേണ്ട പൊലീസ്, ആംബുലന്‍സ്,അഗ്നിശമന സേന എന്നിവരെ വിളിക്കാന്‍ ഇവയ്ക്ക് പകരം പുതിയ നമ്പര്‍ വന്നു. 112 എന്ന ടോള്‍ഫ്രീ നമ്പര്‍ ആണ് ആപത്ഘട്ടങ്ങളില്‍ വിളിക്കാനുള്ള പുതിയ നമ്പര്‍. പതിവില്‍ നിന്ന് വ്യത്യസ്ഥമായി ഈ മൂന്നു സേനകള്‍ക്കും ഇനി ഒരേ നമ്പര്‍ ആയിരിക്കും. അടിയന്തിര ഘട്ടങ്ങളില്‍ വ്യത്യസ്ഥ നമ്പറുകള്‍ ഓര്‍ത്തുവെയ്ക്കാനുള്ള...

750 കോടി+ 200 ചാര്‍ട്ടേഡ് വിമാനങ്ങള്‍+ 450 കോടിയുടെ ബംഗ്ലാവ്+ 3,31,000 കോടി+ 35,000 കോടി= ഇഷ അംബാനിയുടെ വിവാഹം

മുംബൈ (www.mediavisionnews.in):ആഡംബരത്തിന്റെ വര്‍ണപ്പകിട്ടില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം നടന്നു. മുംബൈയിലെ മുകേഷ് അംബാനിയുടെ ആംഡബര വസതിയായ ആന്റിലയില്‍ വെച്ചാണ് വമ്പന്‍ സെലിബ്രിറ്റികളെ സാക്ഷിയാക്കി വിവാഹം നടന്നത്. രാഷ്ട്രീയം, സിനിമ, ബിസിനസ് രംഗത്തെ പ്രമുഖരും ബന്ധുക്കളുമാണ് ചടങ്ങിനെത്തിയത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ യുഎസ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്ക് ഇന്തോനേഷ്യയില്‍ പരസ്യമായി 100 ചാട്ടവാറടി; പൊട്ടിയൊലിച്ച ശരീരത്തിന്റെ ചിത്രം വൈറല്‍

ജക്കാര്‍ത്ത(www.mediavisionnews.in): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് പുരുഷന്മാര്‍ക്ക് 100 തവണ ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവുശിക്ഷയും വിധിച്ച് ഇന്തോനേഷ്യന്‍ കോടതി. അഞ്ചുതവണ ചാട്ടയടിയേറ്റ് പുളഞ്ഞപ്പോഴേക്കും ഇതിലൊരാള്‍ കരഞ്ഞപേക്ഷിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇയാളെ പരിശോധിച്ച് 95 അടികൂടി നല്‍കാവുന്നതാണെന്ന് വിധിയെഴുതി. മറ്റേയാള്‍ നിശബ്ദം നിന്ന് 100 ചാട്ടയടിയും കൊണ്ടു. ചാട്ടയടിയേറ്റ് പൊട്ടിയൊലിച്ച ഇരുവരുടെയും ശരീരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്തോനേഷ്യയില്‍...

2018 ലെ എറ്റവും മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്തു വിട്ട് ഐഎംടിബി; രാക്ഷസനും 96 നും ഒപ്പം ആദ്യ അഞ്ചില്‍ ദുല്‍ഖര്‍ ചിത്രവും

(www.mediavisionnews.in): ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക ആഗോള ചലച്ചിത്ര വെബ്‌സൈറ്റ് വിഭാഗമായ ഐഎംഡിബി പുറത്തു വിട്ടു. പട്ടികയില്‍ ആയുഷ്മാന്‍ ഖുരാന നായകനായ ‘അന്ധാദൂന്‍’ ആണ് ഒന്നാമത്. പ്രേക്ഷക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഐഎംടിബി മികച്ച ചിത്രങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പത്തില്‍ എത്രമാര്‍ക്ക് എന്ന വിധത്തിലാണ് പ്രേക്ഷക വിതരണം ഐഎംടിബി തേടിയത്. പട്ടികയില്‍ രണ്ടാം...
- Advertisement -spot_img

Latest News

‘ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപ’; മുണ്ടക്കൈ ദുരന്തത്തിലെ സർക്കാർ കണക്കുകൾ പുറത്ത്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു...
- Advertisement -spot_img