Thursday, September 19, 2024

National

ജി.എസ്.ടി കുറയും; വില കുറയുന്നത് ഇവയ്‌ക്കൊക്കെ

ന്യൂഡല്‍ഹി(www.mediavisionnews.in): എ.സി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ഗെയിം തുടങ്ങിയവയുടെ വില കുറയാനിടയൊരുക്കി കേന്ദ്രസര്‍ക്കാര്‍ ചരക്കു സേവന നികുതി വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു. നിലവില്‍ ഇവയുടെ നികുതി നിരക്ക് 28 ശതമാനമാണ്. ഇത് 18 ശതമാനമോ അതില്‍ താഴെയോ ആക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മിക്ക ഉത്പന്നങ്ങളെയും 18 ശതമാനം നികുതി നിരക്കിന് താഴെ എത്തിക്കുക എന്ന...

ജനപ്രീതിയില്‍ ആര് മുന്നില്‍; ബിജെപിയെ ഞെട്ടിപ്പിക്കുന്ന സര്‍വെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി (www.mediavisionnews.in): കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധിയെ കാത്തിരുന്നത് ട്രിപ്പിള്‍ മധുരമാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതോടെ ദേശീയരാഷ്ട്രീയത്തിലെ ശക്തനായ നേതാവായി രാഹുല്‍ മാറി. കോണ്‍ഗ്രസിന്റെ തിരിച്ചുവരവും അടയാളപ്പെടുത്തിയ വിജയം. അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാകണമെന്നാണ് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പല...

നോട്ട് നിരോധിച്ച വർഷം കറൻസി അച്ചടിക്കാൻ ഇരട്ടി തുക ചെലവായി, ചെലവായത് 7965 കോടി

ന്യൂദല്‍ഹി(www.mediavisionnews.in):നോട്ട് നിരോധനം കൊണ്ടുവന്ന 2016 -17 സാമ്പത്തിക വർഷത്തിൽ കറൻസി അച്ചടിക്കുന്നതിന്റെ ചെലവ് ഇരട്ടിയിലേറെയായി വർദ്ധിച്ചു. ആ വർഷം 7965 കോടി രൂപ, നോട്ട് അച്ചടിക്കുന്നതിന് വേണ്ടി ചെലവായതായി രാജ്യസഭയിൽ നൽകിയ മറുപടിയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. 500 , 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് പുതിയ നോട്ടുകൾ അച്ചടിക്കേണ്ടി വന്നതിനാലാണ്...

മധ്യപ്രദേശില്‍ നാല് ബിജെപി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന; ആശങ്കയോടെ ബിജെപി

ന്യൂഡൽഹി(www.mediavisionnews.in): മധ്യപ്രദേശിലെ കോൺഗ്രസ് വിജയത്തിന് പിന്നാലെ നാല് ബിജെപി എം.എൽ.എമാർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്ന ആശങ്കയിൽ ബിജെപി. കോൺഗ്രസില് നിന്ന് ഇടക്കാലത്ത് പാർട്ടി മാറിയെത്തിയ നാല് ബി.ജെ.പി എം.എൽ.എമാരെ പഴയപാളയത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി ബി.ജെ.പി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 230 അംഗ സഭയിൽ കോൺഗ്രസിന് 114 അംഗങ്ങളും...

ഇ.വി.എമ്മുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ കൊണ്ടുവരില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂദല്‍ഹി(www.mediavisionnews.in): തെരഞ്ഞെടുപ്പുകളില്‍ ഇ.വി.എമ്മുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കില്ലെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ. സുപ്രീംകോടതിയും ഇ.വി.എമ്മിന്റെ ഉപയോഗം സ്ഥിരീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ‘വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായാണ് ഇ.വി.എമ്മുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യത്തെ ഇന്നലെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചിരുന്നു, ഇന്നും നിരസിക്കുന്നു, ഭാവിയിലും നിരസിക്കും.’- സുനില്‍ അറോറ പറഞ്ഞു. അഞ്ച്...

കണക്കുകള്‍ പറയുന്നു; മോദി പ്രചരണം നടത്തിയ 70 ശതമാനത്തിലേറെ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് തോല്‍വി

ന്യൂദല്‍ഹി (www.mediavisionnews.in): മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയ 70 ശതമാനത്തിലധികം വരുന്ന നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് നേരിടേണ്ടി വന്നത് കനത്ത തോല്‍വി. ഇന്ത്യാ സ്‌പെന്‍ഡ് നടത്തിയ തെരഞ്ഞെടുപ്പ് വിശകലനത്തിലാണ് ബി.ജെ.പിയുടെ കനത്ത തോല്‍വി വ്യക്തമാകുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ മോദി നേരിട്ട് പ്രചരണം നടത്തിയ 80 മണ്ഡലങ്ങളില്‍ വെറും...

പണക്കാരുടെ വായ്പ എഴുതി തള്ളാനാണ് മോദിക്ക് താല്‍പര്യം; കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാതെ ഉറങ്ങാന്‍‌ സമ്മതിക്കില്ല: രാഹുല്‍ ഗാന്ധി

ഡല്‍ഹി (www.mediavisionnews.in): കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഉത്തരവിറങ്ങി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ തീരുമാനം ഉയര്‍ത്തി കേന്ദ്രത്തെ പ്രതിരോധത്തിലാക്കുകയാണ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും...

ജി.എസ്.ടി കുറയ്ക്കുമെന്ന് മോദി, 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി 18 ശതമാനത്തിൽ താഴെയാക്കും

ദില്ലി(www.mediavisionnews.in):ജി എസ് ടി നികുതി ഘടന കൂടുതൽ ഉദാരമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിൽ താഴെയാക്കും. പരമാവധി നികുതിയായി 28 ശതമാനം ഏതാനും ചില ആഡംബര ഉത്പന്നങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് സമ്മിറ്റിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം...

വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്: മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഢും കാര്‍ഷികവായ്പ എഴുതി തള്ളുന്നു;ഛത്തീസ്ഗഢില്‍ 16.65 ലക്ഷം കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ തള്ളുന്നത് 6100 കോടി രൂപ

(www.mediavisionnews.in):മധ്യപ്രദേശിന് പുറമേ ഛത്തീസ്ഗഢിലും വാഗ്ദാനം പാലിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ 16.65 ലക്ഷം കര്‍ഷകരുടെ 6100 കോടി രുപയുടെ വായപ്പകള്‍ എഴുതി തള്ളി. ചത്തീസഗഢ് ഗ്രാമീണ ബാങ്കില്‍ നിന്നും സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുളള ഹ്രസ്വകാല വായ്പകളാണ് എഴുതി തള്ളുന്നതെന്ന് അധികാരമേറ്റെടുത്തതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭഗേല്‍ പറഞ്ഞു. അധികാരത്തിലേറി പത്ത് ദിവസത്തിനുള്ളില്‍...

ഇന്ത്യയില്‍ പോണ്‍ കണ്ടാല്‍ എന്ത് ശിക്ഷ കിട്ടും; ഇതാണ് ഉത്തരം

ദില്ലി(www.mediavisionnews.in):: 2018 ല്‍ ഇന്ത്യന്‍ ഇന്‍റര്‍നെറ്റ് ലോകത്ത് നടന്ന ഏറ്റവും വലിയ സംഗതികളില്‍ ഒന്നാണ് പോണ്‍ സൈറ്റുകളുടെ നിരോധനം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് 827 പോണ്‍സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം ടെലികോം സേവനദാതക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ ഓണ്‍ലൈന്‍ പോണിന് ഏതാണ്ട് വിലങ്ങ് വീണ അവസ്ഥയിലാണ്. എന്നാല്‍ ഈ നിരോധിത...
- Advertisement -spot_img

Latest News

എന്താണ് എംപോക്‌സ്?, രോ​ഗലക്ഷണങ്ങൾ എന്തൊക്കെ?; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത...
- Advertisement -spot_img