Tuesday, February 25, 2025

National

മോദി ലോകത്ത് എല്ലാവരെയും ആലിംഗനം ചെയ്തിട്ടുണ്ട്, എന്നാല്‍ സ്വന്തം ജനങ്ങളെ ചേര്‍ത്തു പിടിക്കാന്‍ അദ്ദേഹം മറന്നു; പ്രിയങ്ക ഗാന്ധി

അയോധ്യ (www.mediavisionnews.in): ലോകം മുഴുവന്‍ സഞ്ചരിച്ച് ആളുകളെ ആലിംഗനം ചെയ്യുകയായിരുന്നു മോദിയെന്നും, എന്നാല്‍ സ്വന്തം ജനങ്ങളെ കെട്ടിപ്പിടിക്കാന്‍ മോദി മറന്നെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സ്വന്തം മണ്ഡലമായ അയോധ്യയ മോദി ഒരു തവണ പോലും സന്ദര്‍ശിച്ചിട്ടില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയതായും പ്രിയങ്ക പറഞ്ഞു. ‘പ്രധാനമന്ത്രി അമേരിക്കയും, ജപ്പാനും, ചൈനയും സന്ദര്‍ശിച്ച് അവിടുത്തെ ആളുകളെ കെട്ടിപ്പിടിച്ചിട്ടുണ്ട്....

സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലെത്തിയ നേതാവ് ഒടുവില്‍ കോണ്‍ഗ്രസില്‍

കൊല്‍ക്കത്ത(www.mediavisionnews.in):മുന്‍ സി.പി.ഐ (എം) എം.പി ലക്ഷ്മണ്‍ സേത്തും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പശ്ചിമ ബംഗാള്‍ പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോമന്‍ മിത്ര അറിയിച്ചു. ലക്ഷ്മണ്‍ സേത്ത് സ്വന്തം തട്ടകമായ തംലുക് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് തവണ തംലുക് മണ്ഡലത്തില്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട സേത്തിനെ പാര്‍ട്ടി വിരുദ്ധ...

നിസാമാബാദില്‍ മത്സര രംഗത്തുള്ളത് 189 സ്ഥാനാര്‍ത്ഥികള്‍; ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ സാധ്യത

ഹൈദരാബാദ്(www.mediavisionnews.in): തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തയാറെടുപ്പുകളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ നിസാമാബാദ് മണ്ഡലത്തില്‍ 189 സ്ഥാനാര്‍ത്ഥികളാണു മല്‍സരരംഗത്തുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ചത്. വ്യാഴാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വെള്ളിയാഴ്ചയോടെയേ മത്സരചിത്രം വ്യക്തമാകൂ....

മോദിയെ കൊല്ലാന്‍ നല്ലൊരു പദ്ധതിയുണ്ട്, ക്വട്ടേഷന്‍ നല്‍കാന്‍ ആരെങ്കിലുമുണ്ടോ; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

ജയ്പുര്‍(www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ നവീന്‍കുമാര്‍ യാദവ്(31) ആണ് അറസ്റ്റിലായത്. മോദിയെ കൊല്ലാന്‍ നല്ലൊരു പദ്ധതിയുണ്ട്, ക്വട്ടേഷന്‍ നല്‍കാന്‍ ആരെങ്കിലുമുണ്ടോ എന്നായിരുന്നു പോസ്റ്റ്. മാര്‍ച്ച് 26ന് ഇട്ട പോസ്റ്റ് വിവാദമായതോടെ യുവാവ് പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റിനെതിരെ പോലീസില്‍ പരാതി എത്തിയതോടെ കേസെടുക്കുകയായിരുന്നു. പ്രകോപനകരമായ...

‘സര്‍, ഒന്നുകൂടി തുടയ്ക്കൂ’ വാഹനാപകടത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകനെ പരിചരിക്കുന്ന രാഹുല്‍ ഗാന്ധി- വീഡിയോ പുറത്ത്

ന്യൂദല്‍ഹി(www.mediavisionnews.in): ദല്‍ഹിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യ ദല്‍ഹിയിലെ ഹുമയൂണ്‍ റോഡില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ രാജസ്ഥാന്‍ ദിനപത്രത്തിന്റെ ഉടമ രാജേന്ദ്ര വ്യാസിനെയാണ് രാഹുല്‍ ആശുപത്രിയിലെത്തിച്ചത്. അതുവഴി കാറില്‍ കടന്നുപോകുകയായിരുന്ന രാഹുല്‍ ഗാന്ധി പരുക്കേറ്റ രാജേന്ദ്രയെ കണ്ടതോടെ വാഹനം നിര്‍ത്തുകയും അദ്ദേഹത്തെ എയിംസില്‍ എത്തിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ തലയില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു....

അസ്വസ്ഥനായ നേതാവ് ബി.ജെ.പി വിട്ടു; രാജിക്കത്ത് കൈമാറിയത് പാര്‍ട്ടി ഓഫീസ് ‘കാവല്‍ക്കാരന്’

ലക്നൗ(www.mediavisionnews.in): വരുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച ബി.ജെ.പി എം.പി രാജിക്കത്ത് കൈമാറിയത് ബി.ജെ.പി ഓഫീസ് ചൗകിദാറിന് (കാവല്‍ക്കാരന്‍). 2014 ല്‍ ഹര്‍ദോയി സീറ്റില്‍ നിന്നും വിജയിച്ച 44 കാരനായ അന്‍ശുല്‍ വര്‍മയാണ് തന്റെ രാജിക്കത്ത് ലക്നൗവിലെ പാര്‍ട്ടി ഓഫീസിലെ സെക്യുരിറ്റി ജീവനക്കാരന് കൈമാറിയത്. ഇത്തവണ, അന്‍ശുല്‍ വര്‍മയ്ക്ക് സീറ്റ് നിഷേധിച്ച...

മോദിജിക്കെതിരെ മത്സരിക്കരുത്; നോമിനേഷന്‍ പിന്‍വലിക്കണം; 111 കര്‍ഷകരോട് അഭ്യര്‍ത്ഥനയുമായി ബി.ജെ.പി മുതിര്‍ന്ന നേതാക്കള്‍

ന്യൂദല്‍ഹി(www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന തമിഴ്‌നാട്ടിലെ 111 കര്‍ഷകരോട് മത്സരത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മോദിക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും കര്‍ഷകരുടെ ആവശ്യങ്ങള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താമെന്നുമാണ് ബി.ജെ.പി നേതാക്കളുടെ വാഗ്ദാനം. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനും ബി.ജെ.പിയിലെ ചില മുതിര്‍ന്ന നേതാക്കളുമാണ് തങ്ങളെ സമീപിച്ചതെന്ന് കര്‍ഷക നേതാവ് പി. അയ്യക്കണ്ണ്...

നിര്‍മ്മലാ സീതാരാമന്റെ കള്ള ഒപ്പിട്ട് 2.17 കോടി തട്ടി; ബി.ജെ.പി ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ കേസ്

ന്യൂദല്‍ഹി(www.mediavisionnews.in): കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കള്ള ഒപ്പിട്ട് 2.17 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവുവിനെതിരെ കേസ്. ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്. ഹൈദരാബാദിലെ റീട്ടെയ്‌ലറായ മഹിപാല്‍ റെഡ്ഡിയുടെ ഭാര്യ പ്രവര്‍ണ റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സരൂര്‍നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫാര്‍മ എക്‌സിലിന്റെ ചെയര്‍മാന്‍ സ്ഥാനം...

സീറ്റ് നിഷേധിച്ചു, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്തുകൊണ്ട് പോയി

മുംബൈ(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്ത് കൊണ്ട് പോയി. സില്ലോദ് എം.എല്‍.എയായ സത്താര്‍ ആണ് കസേരകള്‍ എടുത്തുകൊണ്ട് പോയത്. കസേരകള്‍ തന്റേതാണെന്നും പാര്‍ട്ടി വിട്ടതായും സത്താര്‍ പറഞ്ഞു. ‘കസേരകള്‍ എന്റേതാണ്. കോണ്‍ഗ്രസ് യോഗങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്നതായിരുന്നു. പാര്‍ട്ടി വിട്ടത് കൊണ്ട് കസേരകളും തിരിച്ചെടുക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം...

നോട്ടുനിരോധനത്തിന്റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തി: പഴയ നോട്ടുകള്‍ മാറ്റിനല്‍കിയത് 40% കമ്മീഷനില്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കപില്‍ സിബല്‍

ന്യൂദല്‍ഹി (www.mediavisionnews.in) : നോട്ടുനിരോധനത്തിന്റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി നേതാക്കള്‍ നോട്ടു മാറ്റി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടിയാണ് കപില്‍ സിബല്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തിയ്യതിക്കുശേഷമാണ് ബി.ജെ.പി വലിയ തോതില്‍ ഇടപെടല്‍ നടത്തിയത്. അഞ്ചു കോടിയുടെ...
- Advertisement -spot_img

Latest News

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...
- Advertisement -spot_img