Tuesday, February 25, 2025

National

ഫലം വൈകിയാലും വിവി പാറ്റ് എണ്ണുക തന്നെ വേണം; സുപ്രീം കോടതിയിൽ പ്രതിപക്ഷ പാർട്ടികളുടെ സത്യവാങ്മൂലം

ദില്ലി(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിൽ 50ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുക തന്നെ വേണമെന്ന് സുപ്രീം കോടതിയിൽ പ്രതിപക്ഷ പാർട്ടികൾ സത്യവാങ്മൂലം നൽകി. ആംആദ്മി പാർട്ടി, ടിഡിപി തുടങ്ങി 21 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. മെയ് 23 നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നതെന്നും വിവി പാറ്റ്...

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ സ്വത്തുക്കള്‍ മറച്ചുവെച്ചു: അമിത് ഷായെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി

ന്യൂദല്‍ഹി(www.mediavisionnews.in): ഗാന്ധിനഗറില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെപ്പു കമ്മീഷന് കോണ്‍ഗ്രസിന്റെ പരാതി. സ്വത്തുവകകള്‍ കൃത്യമായി വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്. തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് അമിത് ഷായ്‌ക്കെതിരെ നടപടിവേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ‘രണ്ട് ഞെട്ടിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കിയാണ് അമിത് ഷാ സത്യവാങ്മൂലം സമര്‍പ്പിച്ചത്.’ എന്നാണ്...

ദല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസ്-എ.എ.പി സഖ്യ ധാരണയെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി(www.mediavisionnews.in): നീണ്ട കാലത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസും എ.എ.പിയും തമ്മില്‍ സഖ്യ ധാരണയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ ക്വിന്റിന്റെ റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ മാത്രമല്ല, ഹരിയാനയിലും ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യം ചേര്‍ന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി നല്‍കുന്നത് തങ്ങളുടെ പ്രധാന അജണ്ട ആയിരിക്കുമെന്നും ഇത് തങ്ങളുടെ പ്രകടന പത്രികയില്‍ ചേര്‍ക്കുമെന്നും കോണ്‍ഗ്രസ്...

മോദിക്കെതിരെ വാരാണാസിയില്‍ മുരളി മനോഹര്‍ ജോഷി; കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് കോണ്‍ഗ്രസ് വാരാണസി ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി മുരളീ മനോഹര്‍ ജോഷി ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കാണ്‍പൂരിലെ സിറ്റിങ് എം.പിയായ മുരളി മനോഹര്‍ ജോഷിയെ മോദിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി...

മുസ്ലീം ലീഗ് വൈറസാണ്; കോൺഗ്രസ് ജയിച്ചാൽ ഈ വൈറസ് രാജ്യത്താകെ പടരും: യോഗി ആദിത്യനാഥ്

ലഖ്നൗ(www.mediavisionnews.in): കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ രൂക്ഷവിമ‍ർശനവുമായി ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറസാണെന്നും കോൺഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന.  മുസ്ലീം ലീഗ് എന്ന വൈറസിനാൽ രാജ്യം ഒരിക്കൽ വിഭജിക്കപ്പെട്ടു. കോൺഗ്രസ് ജയിച്ചാൽ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ...

തെരഞ്ഞെടുപ്പ് പ്രചാരണം : ഏപ്രില്‍ 1 വരെ പിടിച്ചെടുത്തത് 1,460 കോടി രൂപ

ഡല്‍ഹി (www.mediavisionnews.in): പൊതു തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയില്‍ .മാര്‍ച്ച്‌ പത്തിന് തെരഞ്ഞെ‍ടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ പിടികൂടിയത് 1,460 കോടി രൂപ. സ്വര്‍ണ്ണം, പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയാണ് രാജ്യത്തെ വിവിധ ഭാ​ഗങ്ങളില്‍ നിന്നായി പിടികൂടിയത്. ഏപ്രില്‍ ഒന്ന് വരെ 1,460.02 കോടി രൂപയാണ് പിടിച്ചെടുത്തതെന്ന്...

നോട്ട് നിരോധനത്തിന് ശേഷം നികുതി അടവ് കൂടിയെന്ന മോദിയുടെ വാദവും പൊളിഞ്ഞു; 88 ലക്ഷം പേര്‍ റിട്ടേണ്‍ അടക്കുന്നത് നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി(www.mediavisionnews.in): നോട്ട് നിരോധനത്തിന് പിന്നാലെ 88 ലക്ഷം പേര്‍ നികുതി അടക്കുന്നത് നിര്‍ത്തിവെച്ചെന്ന കണക്കുകള്‍ പുറത്ത്. നോട്ട് നിരോധനം വരുത്തി വച്ച ആഘാതത്തിലും നികതുതിദായകരുടെ എണ്ണം കൂടിയെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദത്തെ പൊളിച്ചടുക്കുന്ന റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ എകസ്പ്രസ് പുറത്ത് വിട്ടിരിക്കുന്നത്. 2016ല്‍ നോട്ട് നിരോധിക്കുന്നതിന് മുമ്പ് റിട്ടേണ്‍ നല്‍കിയവരില്‍ 88 ലക്ഷം അതിന് ശേഷം...

ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ(www.mediavisionnews.in): ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി. ടിക് ടോക്ക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് എന്നാണ് മദ്രാസ് ഹൈക്കോടതി ഇതിന് കാരണമായി പറയുന്നത്. ടിക് ടോക്ക് വീഡിയോകള്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്നും ഈ ഉത്തരവില്‍ പറയുന്നു. ഉപയോക്താവിന് ചെറിയ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍  54 ദശലക്ഷം...

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനു മുമ്പില്‍ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു

വാരാണസി(www.mediavisionnews.in): ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയെ ക്യാമ്പസിലെത്തി ഒരു സംഘം വെടിവെച്ചുകൊന്നു. ക്യാമ്പസിലെ ഹോസ്റ്റലിനു മുമ്പില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലില്‍ താമസിക്കുന്ന യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഗൗരവ് സിങ്ങാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലിനു പുറത്ത് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് വേടിയേറ്റത്. ഗൗരവിന്റെ വയറിനാണ് വെടികൊണ്ടത്. അദ്ദേഹത്തെ ഉടന്‍ ബി.എച്ച്.യുവിലെ...

അമേത്തിയില്‍ പിന്തുണ, തമിഴ്‌നാട്ടില്‍ സഖ്യം, കേരളത്തില്‍ എതിരാളി; രാഹുലിന്റെ സ്ഥാനാര്‍ത്ഥ്വത്തില്‍ പുലിവാല് പിടിച്ച് ഇടതുമുന്നണി

ന്യൂഡല്‍ഹി(www.mediavisionnews.in) : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് സിപിഐയും സിപിഎമ്മും. കോണ്‍ഗ്രസുമായി ഒരു ബന്ധമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ദേശീയ തലത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടാണ് ഇരുപാര്‍ട്ടികള്‍ക്കും പാരായായിരിക്കുന്നത്. യുപിയിലെ അമേത്തിയില്‍ രാഹുലിനെതിരെ സ്ഥാനാര്‍ത്ഥി വേണ്ടെന്ന് എസ്പിയും ബിഎസ്പിയും തീരുമാനിച്ചിരുന്നു. ബിജെപിക്കെതിരെ ഇവിടെ രാഹുലിനെ പിന്തുണയ്ക്കാനാണ് അവരുടെ തീരുമാനം. അതേ സമീപനമാണ്...
- Advertisement -spot_img

Latest News

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...
- Advertisement -spot_img