കൊല്‍ക്കത്ത(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ പൗരത്വ ബില്ല് കര്‍ശനമായി നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്ത് കുടിയേറിയ ഹിന്ദു-ബുദ്ധമത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കി സംരക്ഷിക്കും. ബാക്കിയുള്ള എല്ലാ അഭയാര്‍ത്ഥികളേയും പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ ദാര്‍ജീലിങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഷാ.
'നരേന്ദ്ര മോദി...
ലക്‌നൗ(www.mediavisionnews.in): ദാദ്രിയില്‍ ബീഫിന്റെ പേരില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ ബന്ധുക്കളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും അപ്രത്യക്ഷമായി. ഗൗതം ബുദ്ധ് നഗറിലെ വോട്ടര്‍ ലിസ്റ്റില്‍ നിന്നാണ് ഇവര്‍ പുറത്തായത്.
മാസങ്ങളായി ഈ കുടുംബം ബിസാര ഗ്രാമത്തില്‍ താമസിക്കുന്നില്ലെന്നും അതിനാലാണ് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നുമാണ് ഗൗതം ബുദ്ധ് നഗറിലെ ബ്ലോക്ക് ലെവല്‍ ഓഫീസര്‍...
ന്യൂഡല്‍ഹി(www.mediavisionnews.in): നവമാധ്യമങ്ങളില്‍ തരംഗമായി മാറിയ ടിക്ടോക്കിന്റെ നിരോധനം അഭിപ്രായസ്വാതന്ത്ര്യം ഹനിക്കലാണെന്നും നിരോധനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആപ്പിന്‍റെ നിര്‍മാതാക്കളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അശ്ലീലത പ്രോല്‍സാഹിപ്പിക്കുന്നുവെന്ന നിരീക്ഷണത്തില്‍ മദ്രാസ് ഹൈക്കോടതി ടിക്ടോക്ക് നിരോധിച്ചുകൊണ്ട് വിധി പ്രഖ്യാപിച്ചിരുന്നു.
ലോകത്തിലെ തന്നെ മികച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് ചെറു...
ലക്‌നൗ(www.mediavisionnews.in): ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കഴിഞ്ഞദിവസം അമേഠിയിലെത്തിയ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് അയച്ച കത്തിലാണ് കോണ്‍ഗ്രസ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ‘ അന്വേഷണം നടത്താനും എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കില്‍ അത് ഇല്ലാതാക്കുകയും...
ഹൈദരാബാദ്(www.mediavisionnews.in): ആന്ധ്രയില്‍ ജനസേന സ്ഥാനാര്‍ത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു. അനന്ത്പൂര്‍ ജില്ലയിലെഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥി മധുസൂദനന്‍ ഗുപ്തയാണ് വോട്ടിങ് യന്ത്രം തകരാറിലായതില്‍ പ്രതിഷേധിച്ചത്.
അദ്ദേഹം പോളിങ് ബൂത്തിനുള്ളില്‍ കയറി മാധ്യമങ്ങളെ അകത്തുവിളിച്ച് ഈ യന്ത്രം തകരാറിലാണെന്നു ചൂണ്ടിക്കാട്ടി വോട്ടിങ് യന്ത്രം തകര്‍ക്കുകയായിരുന്നു. അദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തു.
ആന്ധ്രപ്രദേശിലെ വിവിധയിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കുന്നുണ്ടെന്ന പരാതി...
റായ്‌പൂർ(www.mediavisionnews.in): ഏഴ് സ്ഥാനാർത്ഥികളേ ഛത്തീസ്‌ഗഡിലെ ബസ്തർ മണ്ഡലത്തിൽ മത്സരിക്കാനുള്ളൂ. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ഒരേയൊരു മണ്ഡലമാണിത്. നാളെ പോളിങ് ആരംഭിക്കുമ്പോൾ ഛത്തീസ്‌ഗഡിലെ ബസ്തർ മണ്ഡലത്തിൽ മാത്രം 80000 സുരക്ഷ ഉദ്യോഗസ്ഥരാണ് കാവൽ നിൽക്കുക. ഛത്തീസ്‌ഗഡിൽ കഴിഞ്ഞ ദിവസം ബിജെപി എംഎൽഎ ഭീമ മണ്ഡാവി കൊല്ലപ്പെട്ട ദന്തേവാഡ ഉൾപ്പെടുന്ന ബസ്‌തർ മണ്ഡലത്തിൽ മാവോയിസ്റ്റുകൾ...
ദില്ലി(www.mediavisionnews.in): പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ നിന്ന് മത്സരിക്കുമെന്ന് റിട്ടയേർഡ് ജസ്റ്റിസ് സി.എസ്. കർണൻ. ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ''വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.'' റിട്ടയേർഡ് ജസ്റ്റിസ് വ്യക്തമാക്കി.
അറുപത്തിമൂന്നുകാരനായ ജസ്റ്റിസ് കർണൻ വാരണാസി...
ന്യൂഡല്‍ഹി(www.mediavisionnews.in): പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയുടെ റിലീസിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നരേന്ദ്ര മോദിയ്ക്ക് വേണ്ടി പി ആര്‍ പണിയെടുക്കുന്ന നമോ ടി വിയ്ക്കും ബാധകമെന്ന് കമ്മിഷന്‍. ആര്‍ട്ടിക്കിള്‍ 324 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.മോദിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന സിനിമയായ ‘പി എം മോദി’ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ റിലീസ് ചെയ്യരുതെന്ന്...
നാഗ്പൂർ(www.mediavisionnews.in): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷ പരാമാര്‍ശവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. വയനാട്ടില്‍ നടന്ന രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന്തി രിച്ചറിയാനാകില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
നാഗ്പുരില്‍ നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുവെയാണ് അമിത് ഷാ വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഏപ്രില്‍ നാലിന് വയനാട്ടില്‍...
കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...