Friday, September 20, 2024

National

പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു

റാഞ്ചി (www.mediavisionnews.in) : പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു. ഐ.എസ് ബന്ധമാരോപിച്ച് 1908 ലെ ക്രിമിനല്‍ നിയമം സെക്ഷന്‍ 16 അനുസരിച്ചാണ് നിരോധനം. കഴിഞ്ഞ വര്‍ഷവും പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിരോധനം നീക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ പ്രവര്‍ത്തകരെ ഐ.എസ് സ്വാധീനിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീവ്ര...

2019 ലെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദിയാണ്, നിങ്ങളുടേത് ആരാണ്: പ്രതിപക്ഷ സഖ്യത്തോട് അമിത് ഷാ

ന്യൂദല്‍ഹി (www.mediavisionnews.in) : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയാണെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മോദിയ്ക്ക് പാറപോലെ ഉറച്ച പിന്തുണയുണ്ടെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമബംഗാളിലും ഒഡീഷയിലും പാര്‍ട്ടി ശക്തമായ സാന്നിധ്യമാകും. എന്തു തന്നെ സംഭവിച്ചാലും ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് പോലും കുറയില്ലെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാന തലത്തിലുള്ള...

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയെ പിന്നില്‍ നിന്ന് കയറിപിടിച്ച് ത്രിപുര മന്ത്രി; വീഡിയോ

ത്രിപുര(www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയെ പിന്നില്‍ കയറിപിടിച്ച ത്രിപുര കായിക മന്ത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീഡിയോ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഈ മാസം ഒമ്പതിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മന്ത്രി കുരുക്കിലായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിപ്ലബ്...

ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ തീപിടിത്തം; മരണം 17 ആയി, മരിച്ചവരില്‍ മലയാളിയും

ഡല്‍ഹി(www.mediavisionnews.in): ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 17 മരണം. കരോള്‍ബാഗിലെ അര്‍പിത് പാലസില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. ആലുവ ചേരാനെല്ലൂര്‍ സ്വദേശിനി ജയയാണ് (48) മരിച്ചത്. ജയക്കൊപ്പം ഹോട്ടലിലുണ്ടായിരുന്ന രണ്ട് മലയാളികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് ജയക്കൊപ്പമുണ്ടായിരുന്നത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 13 അംഗ...

ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കുക 13 കോടി പുതിയ വോട്ടര്‍മാര്‍; ബിജെപി നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങള്‍ തുലാസില്‍

ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ വിധി നിര്‍ണ്ണയിക്കുന്നത് വോട്ടര്‍പട്ടികയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത 13 കോടി വോട്ടര്‍മാര്‍. യുവത ഏത് പാര്‍ട്ടിക്ക് അനുകൂലമാകുമെന്നതാവും തെരഞ്ഞെടുപ്പിന്റെ ഗതതന്നെ നിര്‍ണ്ണയിക്കുക. ബിജെപി കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളിലെ ഫലങ്ങളെ സ്വാധീനിക്കാന്‍ വരെ ഈ പുതിയ വോട്ടര്‍മാര്‍ക്ക് കഴിയും. ഉത്തര്‍പ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ് തുടങ്ങിയ...

അഞ്ച് വര്‍ഷത്തിനിടെ ബി.ജെ.പിയിലേക്ക് ചേക്കേറിയത് 80 കോണ്‍ഗ്രസ് എം.എല്‍.എമാര്‍; അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസ് സഹായകരമായതിങ്ങനെ

ന്യൂദല്‍ഹി(www.mediavisionnews.in) : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയത് 80 കോണ്‍ഗ്രസ് എം.എല്‍.എമാര്‍. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ഈ കൂറുമാറ്റം ത്രിപുര, ഗോവ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് അധികാരം പിടിച്ചടക്കാന്‍ സഹായകരമായി. 60 അംഗ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന ഒമ്പത് എം.എല്‍.എമാരില്‍ ഏഴുപേര്‍ ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലും പിന്നീട് ബി.ജെ.പിയിലും...

മമ്മൂട്ടി ചിത്രം ‘യാത്ര’ വിവാദത്തില്‍; കോണ്‍ഗ്രസ് ചിത്രത്തിനെതിരെ രംഗത്ത്

ദില്ലി(www.mediavisionnews.in): മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയിരിക്കുന്നത്. വിവിധ ഭാഷകളില്‍ മൊഴിമാറ്റിയും ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിനെതിരെ ഇപ്പോള്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.  ചിത്രത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപണം. ഇതിന് പിന്നില്‍ ഹിഡന്‍ അജന്‍ഡ ഉണ്ടെന്ന് ആന്ധ്രാപ്രദേശിലെ...

30000 കോടിയുടെ അഴിമതി ആരോപിക്കപ്പെടുന്ന റഫാലില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടതായി പ്രതിരോധ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

ന്യൂഡൽഹി (www.mediavisionnews.in): 30000 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്ന റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപെടുത്തലുമായി അന്നത്തെ പ്രതിരോധ സെക്രട്ടറി. പ്രതിരോധമന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് റഫേല്‍ കരാറില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നത് ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മോദി സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ മറികടന്ന് പി എം...

ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ധാരണ? സിറ്റിങ് സീറ്റുകളില്‍ മല്‍സരമില്ല; നിര്‍ണായകം

ബംഗാൾ(www.mediavisionnews.in): ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സീറ്റ് ധാരണയ്ക്ക് കളമൊരുങ്ങുന്നു. ഇരുപാര്‍ട്ടികളും സിറ്റിങ് സീറ്റുകളിലും ശക്തി കേന്ദ്രങ്ങളിലും പരസ്പരം മല്‍സരിക്കില്ല. നാളെ ഡല്‍ഹിയില്‍ ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ സീറ്റ് ധാരണയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബംഗാളിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും ധാരണയെ പിന്തുണയ്ക്കുമ്പോള്‍ ബംഗാള്‍ കോണ്‍ഗ്രസ്...

അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കും: കോണ്‍ഗ്രസ്

മുംബൈ (www.mediavisionnews.in) : ലോകസഭാ തിരഞ്ഞെടപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ റദ്ദാക്കുമെന്ന് കോണ്‍ഗ്രസ്. എഐസിസിയുടെ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് ആണ് രാഹുല്‍ ഗാന്ധിയെ സാക്ഷിയാക്കി പുതിയ പ്രഖ്യാപനം നടത്തിയത്. മുസ്‌ലിം സ്ത്രീകളെ ബില്‍ ശാക്തീകരിക്കില്ലെന്നും എന്നാല്‍, മുസ്‌ലിം പുരുഷന്‍മാരെ കുറ്റക്കാരാക്കുമെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അധികാരത്തിലേറിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം...
- Advertisement -spot_img

Latest News

ഉപ്പളയില്‍ വന്‍ മയക്കുമരുന്ന് വേട്ട; വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോയോളം എം.ഡി.എം.എയും കഞ്ചാവും ലഹരിഗുളികളുമായി ഒരാൾ പിടിയിൽ

കാസര്‍കോട്: ഉപ്പള പത്വാടിയിൽ വന്‍ മയക്കുമരുന്ന് വേട്ട. വീട്ടില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച മൂന്നുകിലോയോളം വരുന്ന എംഡിഎംഎയും കഞ്ചാവും ലഹരി മരുന്നുകളും പിടികൂടി. വീട്ടുടമസ്ഥന്‍ പിടിയിലായി. ഉപ്പള...
- Advertisement -spot_img