ദില്ലി (www.mediavisionnews.in): മുസ്ലിം പള്ളികളിൽ പ്രാര്‍ത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ഈ ആവശ്യവുമായി കോടതിയിലെത്തിയത്.
ശബരിമല സ്ത്രീ പ്രവേശന വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. പള്ളികളിലെ ആരാധനയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ...
ന്യൂദല്‍ഹി(www.mediavisionnews.in): യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും വിലക്ക്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടി സ്വീകരിച്ചത്. റാലികളിലോ പ്രചാരണ യോഗത്തിലോ പങ്കെടുക്കാന്‍ പാടില്ല. യോഗിക്ക് മൂന്നു ദിവസത്തേക്കും മായാവതിക്ക് രണ്ടു ദിവസത്തേക്കുമാണ് വിലക്ക്. വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് നടപടി. മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നതിന് ഈ ദിവസങ്ങളില്‍ വിലക്കുണ്ട്.
തിരഞ്ഞെടുപ്പിലെ മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക്...
ന്യൂദല്‍ഹി(www.mediavisionnews.in): മുഖ്യമന്ത്രിയാവാന്‍ ബി.എസ് യെദ്യൂരപ്പ് 1800 കോടി കോഴ നല്‍കിയെന്ന ആരോപണത്തിന് തെളിവായി കോണ്‍ഗ്രസ് നേരത്തെ പുറത്തു കൊണ്ടുവന്ന ഡയറിയുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. ബി.ജെ.പി കേന്ദ്രകമ്മിറ്റിയ്ക്കും കേന്ദ്ര നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയതിന്റെ തെളിവാണ് ഡയറിയിലുള്ളത്. നേരത്തെ പുറത്തു വിട്ടത് ഡയറിയുടെ പകര്‍പ്പ് മാത്രമാണെന്നും ഒറിജിനല്‍ ഹാജരാക്കണമെന്നും ബി.ജെ.പി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു....
ഹൈദരാബാദ്(www.mediavisionnews.in): എന്നും വിവാദ പ്രസ്താവനകളാല്‍ വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ താക്കൂര്‍ രാജ സിംഗ് ലോത്ത. ഹൈദരാബാദിലെ ഗോഷ്മഹാല്‍ മണ്ഡലത്തെ തെലങ്കാന നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം രാമനവമി പ്രമാണിച്ച് തന്റെ ട്വിറ്ററിലൂടെ ഒരു ഗാനം പുറത്തിറക്കി. ഇദ്ദേഹം തന്നെ ഈണം നല്കി രചിച്ച 'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്' എന്ന ഗാനം, ഇന്ത്യന്‍...
ന്യൂദല്‍ഹി(www.mediavisionnews.in): മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടോ എന്ന കാര്യം സുപ്രീം കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച്.
തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥന് നാളെ കോടതിയില്‍ ഹാജരായി മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ സ്വീകരിക്കാന്‍ കഴിയുന്ന നടപടി വിശദീകരിക്കണമെന്നും ചീഫ്...
ന്യൂഡൽഹി(www.mediavisionnews.in): ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ പ്രചാരണം കടുപ്പിച്ച് വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചത് മോദിക്ക് കനത്ത വെല്ലുവിളിയാകും.കണക്കുകൾ പരിശോധിച്ചാൽ ഹിന്ദി ഹൃദയഭൂമിയിൽ കാര്യങ്ങള്‍ അത്ര സുഗമമാകില്ല മോദിക്കെന്ന വിലയിരുത്തലുണ്ട്.
തിരഞ്ഞെടുപ്പിലെ താരപ്രചാരകനായ നരേന്ദ്ര മോദിക്ക് രാജ്യവ്യാപക പ്രചാരണത്തിന് ഇറങ്ങാൻ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം വിലങ്ങുതടിയാകുമെന്നാണ് വിലയിരുത്തൽ. ശക്തമായ മോദി തരംഗമുണ്ടായ...
ജംനഗര്‍(www.mediavisionnews.in): ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്സിങ്ങിന്റെ സാന്നിധ്യത്തില്‍ മൂത്ത സഹോദരി നൈന കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ നൈന പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായ നൈന നാഷനല്‍...
ന്യൂദല്‍ഹി(www.mediavisionnews.in): തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് വൻതോതിൽ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് ആകെ 647 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത്. ഏറ്റവും കൂടുതൽ കള്ളപ്പണം പിടികൂടിയത് തമിഴ്നാട്ടിൽ നിന്നാണ്. 187 കോടിയുടെ കള്ളപ്പണമാണ് തമിഴ്നാട്ടിൽ നിന്നും പിടിച്ചെടുത്തത്.
ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ആന്ധ്രയിൽ നിന്നും 137 കോടി രൂപയുടെ കള്ളപ്പണമാണ്...
ചെന്നൈ (www.mediavisionnews.in) :ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ കന്നിയങ്കത്തിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പുറത്തിറക്കിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എം.കെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട് അസ്വസ്ഥനായി ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ഹാസനാണ് വീഡിയോയില്‍.
ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുന്ന കമല്ഹാസന് താത്പര്യമില്ലാതെ ചാനല്‍ മാറ്റി കൊണ്ടിരിക്കുന്നതാണ്...
യു.പി (www.mediavisionnews.in) : മുസ്ലിംങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പോലും അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ തന്നെ സമീപിക്കാമെന്ന് വരുണ്‍ ഗാന്ധി. താനൊരു മുസ്ലിം വിരുദ്ധനല്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് വരുണിന്റെ പ്രതികരണം.
‘ എന്റെ പിതാവിനും (സഞ്ജയ് ഗാന്ധി) അമ്മൂമയ്ക്കും (ഇന്ദിരാ ഗാന്ധി) നിങ്ങള്‍ വോട്ട് ചെയ്തു. എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പോലും...
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...