Thursday, November 28, 2024

National

വോട്ടിന് പണമൊഴുകുന്നു, തമിഴ്നാട്ടില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച ഒന്നര കോടി പിടികൂടി

തമിഴ്നാട് (www.mediavisionnews.in):  വോട്ടെടുപ്പിന് മണിക്കുറുകള്‍ മാത്രം ബാക്കി നില്‍ക്കെ തമിഴ്നാട്ടില്‍ ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്. റെയ്ഡില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി കൊണ്ടുവന്നതെന്ന് കരുതുന്ന 1.48 കോടി രൂപ ആദായനികുതി വകുപ്പ് പിടികൂടി. ടി.ടി വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ) എന്ന പാര്‍ട്ടിയുടെ നേതാവിന്റെ പക്കല്‍ നിന്നാണ്...

നോട്ട് നിരോധനം നടപ്പാക്കിയ 2016 മുതല്‍ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം ചെറുപ്പക്കാര്‍ക്കെന്ന് വിദഗ്ധ സമിതിയുടെ സര്‍വെ റിപ്പോര്‍ട്ട്

ന്യൂ​ഡ​ല്‍​ഹി(www.mediavisionnews.in): നോട്ട് നിരോധനം നടപ്പാക്കിയതിന് ശേഷം, 2016 മുതല്‍ 2018 വരെയുളള രണ്ട് വര്‍ഷക്കാലയളവില്‍ മാത്രം രാജ്യത്ത് ഇന്ത്യയില്‍ അമ്പത് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി പുതിയ കണക്ക്. ബംഗ്‌ളുരൂവിലെ അസിം പ്രേംജി സര്‍വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ 50 ലക്ഷം തൊഴിലാളികളുടെ അന്നം മുട്ടിച്ചത് മോദി സര്‍ക്കാര്‍ കൊണ്ടു വന്ന നോട്ട് നിരോധനമായിരുന്നു...

മുസ്‌ലിം ലീഗിനെതിരായ വൈറസ് പരാമര്‍ശം: യോഗി ആദിത്യനാഥിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു

ദില്ലി(www.mediavisionnews.in): മുസ്ലിം ലീഗിനെതിരെ വിവാദ പരാമര്‍ശംനടത്തിയ യോഗി ആദിത്യ നാഥിനെതിരെ സമൂഹ മാധ്യമത്തിലും നടപടി. മുസ്ലിം ലീഗ് വൈറസ് എന്നാരോപിക്കുന്ന യോഗിയുടെ രണ്ടു ട്വീറ്റുകൾ ട്വിറ്റർ മരവിപ്പിച്ചു. മുസ്ലിം ലീഗ് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശത്തെ തുടർന്നാണ് ട്വിറ്റർ യോഗി ആദിത്യനാഥിനെതിരെ നടപടി എടുത്തത്. മുസ്ലിം ലീഗ് വൈറസ്,...

ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചു; പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു

ദില്ലി(www.mediavisionnews.in): കുറഞ്ഞ കാലത്തിനിടെ ഓൺലൈൻ ലോകത്ത് ജനപ്രീതി നേടിയെടുത്ത ടിക് ടോകിന് ഇന്ത്യയിൽ നിരോധനം. ഇന്ത്യയിലെ സർക്കാരുകളും കോടതികളും ആവശ്യപ്പെട്ടതോടെ ടിക് ടോക് ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തു. കഴിഞ്ഞ ദിവസം തന്നെ ചൈനീസ് ടിക് ടോക് ആപ് പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തെന്നാണ് അറിയുന്നത്. രാജ്യത്തു ഒന്നടങ്കം ടിക്...

പ്രതിപക്ഷ പാർട്ടികൾ വന്ദേമാതരം പാടുന്നത് തെറ്റായാണെന്നാരോപിച്ച ബിജെപി പ്രവർത്തകന് ദേശീയ ഗീതം ഒരു വരി പോലുമറിയില്ല; വീഡിയോ

ഉത്തർപ്രദേശ്(www.mediavisionnews.in): പ്രതിപക്ഷ പാർട്ടികൾ വന്ദേമാതരം പാടുന്നത് തെറ്റായാണെന്ന് വിമര്‍ശിച്ച ബിജെപി പ്രവർത്തകന് ദേശീയ ഗീതം ഒരു വരി പോലുമറിയില്ല. ബിജെപി പ്രവർത്തകനായ ശിവം അഗർവാളാണ് റിപ്പോർട്ടറുടെ ചോദ്യത്തിനു മുന്നിൽ പുലിവാലു പിടിച്ചത്.  ഉത്തർപ്രദേശിലെ മുറാദാബാദിൽ നടന്ന ബിജെപിയുടെ സങ്കൽപ് റാലിക്കിടെയായിരുന്നു സംഭവം. സ്വകാര്യ ചാനലായ ലല്ലൻടോപ്പിൻ്റെ റിപ്പോട്ടർ ശിവം അഗര്‍വാളുമായി അഭിമുഖം നടത്തവേ ആയിരുന്നു...

വോട്ടിന് പണം: തമിഴ്‍നാട്ടിൽ വെല്ലൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി

ചെന്നൈ(www.mediavisionnews.in): തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കണക്കിൽപ്പെടാത്ത വന്‍തുക മണ്ഡലത്തില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാർശ പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. തമിഴ്‍നാട്ടിൽ പരസ്യപ്രചാരണം അവസാനിച്ച് മണിക്കൂറുകൾക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിറങ്ങിയത്. ഏപ്രിൽ 18-നാണ് തമിഴ്‍നാട്ടിൽ പോളിംഗ്. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇത്...

ടിക് ടോക് ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാകും; നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്

ദില്ലി(www.mediavisionnews.in): ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇലക്ട്രോണിക്  ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ഇരു ടെക് ഭീമന്മാര്‍ക്കും നിര്‍ദേശം നല്‍കും. ടിക്ടോക് നിരോധനം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നടപടി എന്നാണ്...

ഇന്ത്യയില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന് ആര്‍ എസ് എസ്

ന്യൂഡല്‍ഹി(www.mediavisionnews.in): അയ്യഞ്ച് വര്‍ഷംകൂടുമ്പോള്‍ ഇന്ത്യയില്‍ ഭരണമാറ്റത്തിന് സാധ്യതുയുണ്ടെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്.സര്‍ക്കാരുകള്‍ മാറിക്കൊണ്ടിരിക്കും. സര്‍ക്കാരുകള്‍ക്ക് രാജപിന്തുണയുണ്ടായിരുന്ന മുന്‍ കാലങ്ങളില്‍ 30-50 വര്‍ഷമെടുക്കുമായിരുന്നു ഭരണമാറ്റത്തിന്. എന്നാല്‍ ഇപ്പോള്‍ ഓരോ അഞ്ചു വര്‍ഷവും ഭരണമാറ്റത്തിനു സാധ്യയുണ്ടെന്നും ഭാഗവത് പറഞ്ഞു. സമൂഹത്തിന്റെ ഉന്നതിക്കായി വിജ്ഞാനം ആര്‍ജിക്കാനുള്ള പരിശ്രമമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സംഘടനകള്‍ സഹായത്തിനായി സര്‍ക്കാരുകളെ...

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി, കേന്ദ്ര സർക്കാരിന് നോട്ടീസ്

ദില്ലി(www.mediavisionnews.in): സ്ത്രീകളെ മുസ്ലീം പള്ളികളിൽ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നല്‍കി. മക്കയിൽ എന്താണ് സാഹചര്യമെന്നും കോടതി തിരക്കി. ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി.   കേന്ദ്ര സർക്കാർ, വക്കഫ് ബോർഡുകൾ, മുസ്ലിം വ്യക്തി നിയമ...

അമിത് ഷാക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ് നാളെ പരാതി നല്‍കും

ന്യൂഡല്‍ഹി(www.mediavisionnews.in): വയനാടിനെ പാകിസ്ഥാനോട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് മുസ്‌ലിം ലീഗ്. അമിത് ഷാക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുറം ഉമര്‍, അഡ്വക്കറ്റ് ഹാരിസ് ബീരാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പച്ച വൈറസ് പ്രയോഗത്തിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കേസെടുക്കണമെന്നും ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img