വാരണാസി (www.mediavisionnews.in): ബിഎസ്എഫ് ജവാന്മാര്ക്ക് മോശം ഭക്ഷണം നല്‍കിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ട തേജ് ബഹാദൂര്‍ യാദവ് വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കും. എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് തേജ് ബഹാദൂര്‍ മത്സരിക്കുന്നത്.
2017ലാണ് അച്ചടക്കലംഘനത്തിന് തേജ് ബഹാദൂറിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടത്. വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് ബഹാദൂര്‍...
അഹമ്മദാബാദ്(www.mediavisionnews.in): പൊതു സ്ഥലത്ത് മുറുക്കി തുപ്പിയ ആളില്‍ നിന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് പിഴ ഈടാക്കി. രാജ്യത്ത് തന്നെ ഇത്തരമൊരു നടപടി ആദ്യമായാണെന്നാണ് ഇക്കാര്യത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുകേഷ് കുമാര്‍ എന്നയാളില്‍ നിന്ന് 100 രൂപയാണ് പിഴയായി കോര്പറേഷന് ഈടാക്കിയത്.
സര്‍ദാര്‍ പട്ടേല്‍ സ്റ്റാച്യൂ റോഡില്‍ മുകേഷ് മുറുക്കി തുപ്പുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍...
ദില്ലി(www.mediavisionnews.in): അര്‍ബുദത്തിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി ഷാംപുവിന്റെ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം. ദേശീയ ബാലാവകാശ കമ്മീഷനാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടകളില്‍ ഇപ്പോഴുള്ള സ്റ്റോക്കുകള്‍ പിന്‍വലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ അഞ്ച് പ്രദേശങ്ങളില്‍ നിന്നായി എന്‍.സി.പി.സി.ആര് ശേഖരിച്ച ജാണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ബേബി ഷാംപുവിന്റെയും പൗഡറിന്റേയും സാമ്പിളുകളില്‍...
ന്യൂഡൽഹി (www.mediavisionnews.in): ജോലി ചെയ്തതിനാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്ന് ഐഎഎസ് ഓഫിസര്‍ മുഹമ്മദ് മുഹ്സിന്. നീതി തേടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ സാമ്പല്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് മുഹ്സിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
ഞാന്‍ എന്റെ ജോലി മാത്രമാണ് ചെയ്തത്. എനിക്കെതിരെ ഒരു റിപ്പോര്‍ട്ട് പോലുമില്ല....
അഗര്‍ത്തല(www.mediavisionnews.in): ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ഭാര്യ.
ബിപ്ലബ് ദേവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ നിതി ദല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും ഒരു മകനും മകളുമാണ്.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും വന്നിട്ടില്ല.
2018 ലാണ് ബിപ്ലബ് ദേബ് ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റത്....
ഗുവാഹത്തി(www.mediavisionnews.in): ഇന്ത്യയില്‍ നിന്ന് നിരവധി പേര് ആഗോള ഭീകര സംഘടനയായ ഐ എസില്‍ ചേര്‍ന്നതിന്റെയും മരണപ്പെട്ടതിന്റെയുമൊക്കെ വിവരങ്ങള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഐ എസ് അനുകൂല പ്രചരണം നടത്തിയതിന്റെ പേരില്‍ പലരും അറസ്റ്റിലായിട്ടുമുണ്ട്. എന്നാല്‍ അസമിലെ പ്രമുഖ നഗരമായ ഗുവാഹത്തിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ഐ എസില്‍ ചേരാമെന്ന പോസ്റ്റര്‍ ഒട്ടിച്ചതിനും കൊടികെട്ടിയതിനും ബിജെപി...
ദില്ലി(www.mediavisionnews.in): ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനക്കേസ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷിക്കാൻ ഉത്തരവ്. വിരമിച്ച ജസ്റ്റിസ് എ കെ പട്നായികിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സിബിഐ, ഐബി, ദില്ലി പോലീസ് എന്നിവര്‍ അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ റിപ്പോര്‍ട്ട് സീൽ വച്ച കവറിൽ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നൽകി.
രാവിലെ ഈ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസിനെതിരെയുള്ള ഗൂഢാലോചനയിൽ തന്നെ സ്വാധീനിക്കാൻ...
കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...