Friday, November 29, 2024

National

കന്നുകാലികളുമായി പോയ യുവാവിനെ വെടി വെച്ചു കൊന്നു; ഗോസംരക്ഷകരെന്ന് ആരോപണം

ശ്രീനഗർ (www.mediavisionnews.in):  ജമ്മു കശ്മീരിൽ കന്നുകാലികളുമായി പോയ യുവാവിനെ വെടി വെച്ചു കൊന്നു. ആക്രമണത്തിന് പിന്നിൽ ഗോസംരക്ഷകരാണെന്നാണ് ആരോപണം. ബധേർവയിലാണ് സംഭവം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചരിക്കുകയാണ്. വെടിയേറ്റ നയീം ഷാ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പെട്ടു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.  കാശ്മീരിലെ...

കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് നിർബന്ധമില്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി(www.mediavisionnews.in): കോൺഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണമെന്ന് പിടിവാശിയില്ലെന്നും എൻഡിഎ അധികാരത്തിൽ എത്താതിരിക്കുകയെന്നതാണ്  പ്രധാനമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഗുലാം നബി ആസാദ്. കൂടുതൽ സീറ്റുകൾ നേടുകയും പ്രതിപക്ഷ കക്ഷികളുടെ ഇടയിൽ ധാരണയാകുകയും ചെയ്താൽ മാത്രമേ കോൺഗ്രസ് പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസ് നിർബന്ധം പിടിക്കില്ലെന്നും ഗുലാം...

നിര്‍ണായക നീക്കവുമായി സോണിയ; 23 ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചു

ന്യൂദല്‍ഹി(www.mediavisionnews.in): 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അടുക്കവേ നിര്‍ണായക നീക്കവുമായി യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി. ഫലം പ്രഖ്യാപിക്കുന്ന മെയ് 23 ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സോണിയ പ്രതിപക്ഷ നേതാക്കള്‍ക്ക് കത്ത് നല്‍കി. കത്ത് ലഭിച്ചതായി ഡി.എം.കെ വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തില്‍ എം.കെ സ്റ്റാലിന്‍ പങ്കെടുക്കുമെന്നും ഡി.എം.കെ അറിയിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി സംസാരിക്കാന്‍...

മോദി ഭരണത്തില്‍ തങ്ങളുടെ ഭാവിയെന്ത്?; ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ ഭീതിയിലെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ട്

ന്യൂദല്‍ഹി(www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കീഴില്‍ തങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ഭീതിയിലാണ് ഇന്ത്യയിലെ മുസ്‌ലീങ്ങളെന്ന് ബി.ബി.സിയുടെ റിപ്പോര്‍ട്ട്. ബി.ജെ.പിക്കു കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാവുന്നുവെന്നാണ് മുസ്‌ലിങ്ങളുടെ ഭീതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ ചില മുസ്‌ലീങ്ങളുടെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ബി.ബി.സി ഇക്കാര്യം വിശദീകരിക്കുന്നത്. ആസാമിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനത്തുള്ള ഷൗക്കത്ത് അലി എന്ന കച്ചവടക്കാരന് നേരിടേണ്ടിവന്നത് പേടിപ്പെടുത്തുന്ന...

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കയ്യിലെ പാവ; കാവിവസ്ത്രം ധരിച്ച അക്രമികള്‍ ഓര്‍മ്മിപ്പിച്ചത് ബാബരി മസ്ജിദ് ; പ്രചാരണ സമയം വെട്ടിക്കുറച്ച നടപടിയ്‌ക്കെതിരെ മമത

കൊല്‍ക്കത്ത(www.mediavisionnews.in): തെരഞ്ഞെടുപ്പ് പ്രചാരണം ഒരുദിവസം മുന്‍പേ അവസാനിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. കമ്മീഷന്‍ മോദിയുടെ കയ്യിലെ കളിപ്പാവ പോലെ പ്രവര്‍ത്തിച്ചുവെന്നും ബിജെപിയാണ് ഇത്തരത്തിലൊരു തീരുമാനം കമ്മീഷനെക്കൊണ്ട് എടുപ്പിച്ചതെന്നും മമത കുറ്റപ്പെടുത്തി. കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമതയുടെ ആരോപണം. ‘കമ്മീഷന്റെ തീരുമാനം അസന്മാര്‍ഗികവും പക്ഷപാതപരവുമാണ്. ബി.ജെ.പിക്കു കീഴിലാണ് കമ്മീഷന്‍...

താൻ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് നരേന്ദ്രമോദി; ബിജെപി മുന്നൂറിലധികം സീറ്റ് നേടുമെന്ന് അമിത് ഷാ

ബിഹാർ(www.mediavisionnews.in): താൻ പ്രധാനമന്ത്രി ആകുമെന്ന് നരേന്ദ്ര മോദി . വികസനത്തിന്‍റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന് നരേന്ദ്രമോദി ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ യാതൊരു ചിന്തയുമില്ലെന്നും അഴിമതിയിലാണ് അവരുടെ ശ്രദ്ധയെന്നും മോദി ആരോപിച്ചു. പ്രതിപക്ഷ നേതാക്കള്‍ കോടികളുടെ ആസ്തിയുണ്ടാക്കിയെന്നും. ബിഹാറിലെ പാലിഗഞ്ചിൽ തിരഞ്ഞെടുപ്പ് റാലിയിൽ മോദി...

‘ദുർഗാ പൂജ മാറ്റില്ല, മുഹറം ഘോഷയാത്ര മാറ്റട്ടെ’: വീണ്ടും വർഗീയത പറഞ്ഞ് യോഗി ആദിത്യനാഥ്

കൊൽക്കത്ത (www.mediavisionnews.in):   പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിൽ വീണ്ടും വർഗീയപരാമർശവുമായി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ മുഹറവും ദുർഗാ പൂജയും ഒരേ ദിവസമാണ്. മുഹറത്തിന്‍റെ ഘോഷയാത്ര ഉള്ളതിനാൽ, ദുർഗാ പൂജയുടെ സമയം മാറ്റണോ എന്ന് പൊലീസ് ഉദ്യോഗസ്ഥർ എന്നോട് ചോദിച്ചു. പക്ഷേ, ദുർഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്നമില്ല, വേണമെങ്കിൽ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്ന് താൻ...

വിവാഹ ദിവസം ക്ഷേത്ര ദര്‍ശനത്തിനെത്തിയ വരനെ അമ്പലത്തില്‍ കയറ്റിയില്ലെന്ന് പരാതി

ലക്‌നൗ (www.mediavisionnews.in): ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ ദലിത് യുവാവിനെ വിവാഹ ദിവസം ക്ഷേത്രത്തില്‍ കയറ്റിയില്ലെന്ന് പരാതി. വിവാഹ ദിവസം ചടങ്ങുകള്‍ക്ക് മുമ്പ് പ്രാര്‍ത്ഥിക്കാനായി അമ്പലത്തില്‍ എത്തിയതായിരുന്നു വരനും സംഘവും. എന്നാല്‍ ഒരു സംഘം ആളുകള്‍ എത്തി വരനും കൂട്ടരും അമ്പലത്തില്‍ കയറുന്നത് തടഞ്ഞു. യുവാവിനെയും കൂട്ടരെയും ദലിതായതിനാല്‍ അമ്പലത്തില്‍ കയറേണ്ടെന്ന് പറഞ്ഞാണ് ഇവര്‍ തടഞ്ഞത്. ഇത്തരത്തിലൊരു...

ജൂണ്‍ ആറിന് കേരളത്തില്‍ കാലവര്‍ഷം എത്തും, മഴ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി (www.mediavisionnews.in): ജൂണ്‍ ആറിന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ എത്തുന്നതിനേക്കാള്‍ അഞ്ചുദിവസം വൈകിയായിരിക്കും കാലവര്‍ഷം കേരളത്തിലെത്തുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുക. പ്രവചനത്തില്‍ നാലുദിവസം വരെ വ്യത്യാസം കണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ നിലയിലുള്ള...

ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ജൂണ്‍ ഒന്നു മുതല്‍ പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടകള്‍

നോയിഡ(www.mediavisionnews.in): ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ പെട്രോളുമില്ല. അടുത്ത മാസം മുതല്‍ ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് പമ്പുടമകള്‍. ജൂണ്‍ ഒന്നാം തിയതി മുതലാണ് ഗ്രേറ്റര്‍ നോയിഡ ഈനടപടിയിലേക്ക് കടക്കുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നോയിഡയിലും പദ്ധതി നടപ്പിലാക്കും. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കാതിരിക്കാനുള്ള തീരുമാനത്തോട്...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img