Saturday, November 30, 2024

National

നാലാംവട്ടവും ഹൈദരാബാദില്‍ നിന്ന് ഒവൈസി; ഇത്തവണ ഭൂരിപക്ഷം 2.82 ലക്ഷം

ഹൈദരാബാദ്(www.mediavisionnews.in): എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്കു ഹൈദരാബാദില്‍ വീണ്ടും ആധികാരികജയം. കഴിഞ്ഞതവണത്തേക്കാള്‍ 79,729 വോട്ടുകളുടെ അധിക ഭൂരിപക്ഷം നേടാനും അദ്ദേഹത്തിനായി. നാലാംവട്ടമാണ് ഒവൈസി ലോക്‌സഭയിലെത്തുന്നത്. 2004, 2009, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു ഒവൈസി ഇതിനുമുന്‍പ് വിജയിച്ചുകയറിയത്. കഴിഞ്ഞതവണ രാജ്യത്ത് എ.ഐ.എം.ഐ.എം നേടിയ ഏക സീറ്റും ഇതാണ്. അതേസമയം മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നുണ്ട്....

ഈ ഇരുചക്രവാഹനങ്ങള്‍ നിരോധിക്കുന്നു…!

ദില്ലി (www.mediavisionnews.in):  രാജ്യത്ത് 150 സിസിക്ക് താഴെയുള്ള എല്ലാ ബൈക്കുകളും സ്‍കൂട്ടറുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 2025 ഏപ്രില്‍ ഒന്നുമുതല്‍ നിരോധനം നടപ്പില്‍ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 150 സിസിയും അതിനു താഴെയുള്ള പെട്രോള്‍ എഞ്ചിനുകളുള്ള എല്ലാ ഇരുചക്ര വാഹനങ്ങളുടെയും വില്‍പ്പന നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.  നിരോധനത്തിലുള്ള...

ഇന്ത്യക്കാര്‍ക്ക് വളരെ എളുപ്പം കുടിയേറാന്‍ കഴിയുന്ന അഞ്ച് രാജ്യങ്ങള്‍!

(www.mediavisionnews.in) വിദേശത്തേക്ക് കുടിയേറിപാർക്കുക എന്നത് പലരുടെയും സ്വപ്‍നമാണ്. മികച്ച ജീവിതവും തൊഴില്‍, സാമ്പത്തിക ഭദ്രതയും സമാധാനപരമായ അന്തരീക്ഷവുമൊക്കെയാവും ഇത്തരം ആഗ്രഹങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ കൊണ്ടും നടപടി ക്രമങ്ങളിലെ സങ്കീര്‍ണതയെക്കുറിച്ചുള്ള പേടിയുമൊക്കെക്കാരണം പലരും ഈ ആഗ്രഹങ്ങളെ അടക്കുകയാണ് പതിവ്. എന്നാല്‍ വളരെ എളുപ്പം ഇന്ത്യക്കാര്‍ക്ക് കുടിയേറാവുന്ന ചില രാജ്യങ്ങളുണ്ട്. അവയില്‍ ചിലവയെ പരിയപ്പെടാം.  1....

പ്രവചനങ്ങളും കടന്ന് എന്‍ഡിഎ; 26 ന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും,രണ്ടാമനായി അമിത് ഷാ

ദില്ലി (www.mediavisionnews.in):  എക്‌സിറ്റ് പോള്‍ ഫലങ്ങളെപോലും കത്തിവെട്ടുന്ന എന്‍ഡിഎയുടെ മുന്നേറ്റത്തിനാണ്് വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത്. വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചിരിക്കുന്ന  നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കങ്ങളെല്ലാം തുടങ്ങി കഴിഞ്ഞു. ഈ മ്ാസം 26 ന് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് ദേശീയ തലത്തില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി...

ലീഡ് നില ശേഖരിക്കുന്നതിനിടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു

ഭോപ്പാല്‍(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില ശേഖരിക്കുന്നതിനിടെയാണ് രത്തന്‍ സിങിന് ഹൃദയാഘാതമുണ്ടായത്. കുഴഞ്ഞുവീണ രത്തന്‍ സിങ് മരണപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി...

കര്‍ണാടകയില്‍ സര്‍ക്കാര്‍ വീണേക്കും; കുമാരസ്വാമി രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു(www.mediavisionnews.in): കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വീണേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെച്ചേക്കുമെന്ന ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗികമായ സ്ഥിരീകരണമില്ല. കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റില്‍ 23 സീറ്റിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. നേരത്തെ എച്ച്.ഡി കുമാരസ്വാമി ജെ.ഡി.എസ് മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം വന്‍തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ്...

വോട്ടെണ്ണലിന് തൊട്ടുമുൻപ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

ഭുബനേശ്വർ (www.mediavisionnews.in):  ഒഡീഷയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്ക നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി മനോജ് കുമാർ ജേനയ്ക്കാണ് വെടിയേറ്റത്. കാറിൽ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ ആറംഗ സംഘം വഴിയിൽ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. വെടിയുതിർത്ത ശേഷം അക്രമികൾ ഇദ്ദേഹത്തിന്റെ കഴുത്തറുത്താണ് മടങ്ങിയത്. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. കാർ പിന്തുടർന്ന അക്രമി സംഘം  ജേന കാറിൽ നിന്ന് പുറത്തിറങ്ങിയതിന്...

വിജയം ഉറപ്പിച്ച് ബിജെപി; ലഡുവും കേക്കും തയ്യാറാക്കി നേതാക്കൾ

ദില്ലി (www.mediavisionnews.in):  തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബലത്തില്‍ ആവേശത്തിലാണ് പാർട്ടി നേതാക്കളും പ്രവർത്തകരുമെല്ലാം. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയവും പ്രതീക്ഷിച്ച് വന്‍ ആഘോഷപരിപാടികൾക്കാണ് നേതാക്കൾ പദ്ധതിയിടുന്നത്. ഫലപ്രഖ്യാപനം പുറത്തുവരുമ്പോള്‍ വിതരണം ചെയ്യുന്നതിനായി 2,000 കിലോ ലഡുവാണ് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് തയ്യാറാക്കിയിരിക്കുന്നത്....

ആകാംക്ഷയോടെ രാജ്യം; 542 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രാവിലെ 8 മുതൽ; ആദ്യ ഫലസൂചനകള്‍ 8.15ഓടെ

ദില്ലി (www.mediavisionnews.in): ജനവിധിക്കായി ആകാംക്ഷയോടെ രാജ്യം. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. 542 സീറ്റുകളിലെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് തുടങ്ങും. ആദ്യ ഫലസൂചനകള്‍ എട്ടേകാലിന് അറിയാന്‍ സാധിക്കുമെന്നാണ് സൂചന. ഭരണത്തുടർച്ച പ്രതീക്ഷിച്ചാണ് നരേന്ദ്ര മോദിയും എൻഡിഎയുമുള്ളത്. എക്സിറ്റ് പോളുകൾ നൽകിയമുൻതൂക്കം വോട്ടെണ്ണൽദിനത്തിലും പ്രതിഫലിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. പ്രതിപക്ഷമാകട്ടെ കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ വരുമെന്ന ഉറച്ച...

എന്‍ഡിഎ മുന്നണിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് റിപ്പോർട്ടേർസ് സർവേ; കേരളത്തിൽ യുഡിഎഫിന് മേൽക്കൈ

ദില്ലി(www.mediavisionnews.in):താഴെതട്ടിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 101 റിപ്പോര്‍ട്ടേഴ്‌സിന്റെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നു. രാജ്യത്ത് അധികാരം ലഭിക്കണമെങ്കില്‍ നേടെണ്ട 272 എന്ന അക്കം നേടാന്‍ എന്‍ഡിഎ മുന്നണിക്കാവില്ലെന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സിന്റെ എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎ മുന്നണിക്ക് 253 സീറ്റും യുപിഎക്ക് 151 സീറ്റും മറ്റുള്ളവര്‍ 134 സീറ്റും നേടുമെന്നാണ്...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img