Saturday, November 30, 2024

National

വധു ഒളിച്ചോടി, വിവാഹം നടത്തിക്കൊടുത്ത പൂജാരിക്കൊപ്പം!

മധ്യപ്രദേശ് (www.mediavisionnews.in):  വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച പൂജാരിയോടൊപ്പം വധു ഒളിച്ചോടി. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഒളിച്ചോടിയത്. മധ്യപ്രദേശിലെ ശിര്‍നോജ് ജില്ലയിലാണ് സംഭവം. സ്ഥലത്തെ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ വിനോദ് മഹാരാജിന്റെ കൂടെയാണ് യുവതി ഒളിച്ചോടി പോയത്. മെയ് ഏഴിനായിരുന്നു മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിന് വിനോദ് മഹാജനായിരുന്നു മുഖ്യ കാര്‍മ്മികത്വം വഹിച്ചത്....

രാഹുല്‍ ഗാന്ധി പദയാത്ര നടത്തണമെന്ന് ആവശ്യം; രാഹുലിന് മാതൃകയാക്കാന്‍ രണ്ട് പേരുണ്ട്

ന്യൂദല്‍ഹി(www.mediavisionnews.in): കോണ്‍ഗ്രസ് സംഘടന തലത്തില്‍ കടുത്ത മാറ്റങ്ങള്‍ക്ക് വിധേയമാകണമെന്നും പ്രധാന പാര്‍ട്ടി പദവികള്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ അഭിഷേക് സിംഗ്‌വി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് സിംഗ്‌വിയുടെ പ്രതികരണം. അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള രാഹുല്‍ ഗാന്ധിയുടെ ആലോചനകളെ കുറിച്ചും സിംഗ്‌വി പ്രതികരിച്ചു. ഒരു കോണ്‍ഗ്രസുകാരനെന്ന നിലയ്ക്ക്...

ഡികെ ശിവകുമാര്‍ തിരിച്ചെത്തി; കര്‍ണാടകയിലെ കോണ്‍ഗ്രസിന് ആശ്വാസം

ബംഗളൂരു(www.mediavisionnews.in): കോണ്‍ഗ്രസ് ‘ക്രൈസിസ് മാനേജര്‍’ എന്നറിയപ്പെടുന്ന നേതാവാണ് ഡി.കെ ശിവകുമാര്‍. പല സംസ്ഥാനങ്ങളിലും ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചോര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വിട്ടുകൊടുക്കാതെ സംരക്ഷിച്ച നേതാവെന്ന നിലയിലാണ് ശിവകുമാറിനെ ക്രൈസിസ് മാനേജറെന്ന് കോണ്‍ഗ്രസ് അണികളും മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ 28ല്‍ 25 സീറ്റുകളും തൂത്തുവാരിയിരുന്നു. ഇതോടെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാര്‍ താഴെ വീഴുമെന്ന്...

രാജ്യസഭയില്‍ കണ്ണും നട്ട് ബി.ജെ.പി; 2021ഓടെ ഭൂരിപക്ഷം നേടാനാവുമെന്ന് കണക്കുകൂട്ടല്‍

ന്യൂദല്‍ഹി(www.mediavisionnews.in): ലോക്‌സഭയില്‍ അഭൂത ഭൂരിപക്ഷം ആസ്വദിക്കുന്ന ബി.ജെ.പിയെ തങ്ങളുടെ യഥാര്‍ത്ഥ അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടുവലിക്കുന്നത് രാജ്യസഭയിലെ കണക്കുകളാണ്. നിലവില്‍ എന്‍.ഡി.എയ്ക്ക് 102ഉം പ്രതിപക്ഷത്തിന് 101ഉം രാജ്യസഭാംഗങ്ങളാണുള്ളത്. എന്നാല്‍ 2021ഓടെ 124 എന്ന മാന്ത്രിക സംഖ്യ നേടിയെടുക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. വര്‍ഷാവസാനം നടക്കാനിരിക്കുന്ന ഹരിയാന, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആയിരിക്കും രാജ്യസഭയിലെ...

കഞ്ചാവ് നിരോധനം നീക്കണമെന്ന് ബാബാ രാംദേവിന്‍റെ കമ്പനി പതഞ്ജലി

ഹരിദ്വാർ(www.mediavisionnews.in): ക‌‌ഞ്ചാവിന്‍റെ ഉപഭോഗം ഇന്ത്യയിൽ നിയമവിധേയമാക്കണം എന്ന് ബാബാ രാംദേവിന്‍റെ കമ്പനിയായ പതഞ്ജലിയുടെ മേധാവി ആചാര്യ ബാലകൃഷ്ണ. കഞ്ചാവിന്‍റെ ഔഷധമൂല്യത്തെപ്പറ്റി പതഞ്ജലി പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രാചീനകാലം മുതലേ ഇന്ത്യയിൽ കഞ്ചാവ് ഔഷധമായി ഉപയോഗിക്കുന്നുണ്ടെന്നും ക്വാർട്സ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു ബ്രിട്ടീഷുകാരാണ് കഞ്ചാവ് കൃഷിയും വ്യാപാരവും ഉപയോഗവും...

കേരളത്തിലും തമിഴ്‌നാട്ടിലും കൂടുതല്‍ പ്രവര്‍ത്തനം: ലക്ഷ്യം 333 സീറ്റുകള്‍: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇപ്പോഴേ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ബിജെപി

ന്യൂദല്‍ഹി(www.mediavisionnews.in): മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുകയെന്നും ചടങ്ങിലേക്ക് നിരവധി ലോകനേതാക്കള്‍ അതിഥികളായെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 303 സീറ്റ് നേടി വന്‍ ഭൂരിപക്ഷവുമായാണ് മോദി സര്‍ക്കാരിന്റെ അധികാരത്തുടര്‍ച്ച. എന്നാല്‍ വന്‍ വിജയത്തില്‍ മതിമറക്കാതെ, രണ്ടാം മോദി സര്‍ക്കാര്‍...

മൂന്ന് എംഎല്‍എമാരടക്കം തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി (www.mediavisionnews.in):  തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിക്ക് പുതിയ വെല്ലുവിളി. മുകുള്‍ റോയിയുടെ മകന്‍ ഉള്‍പ്പെടെ മൂന്ന് എം.എല്‍.എമാരും അമ്പതോളം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്. ഇതോടെ രണ്ട് മുനിസിപ്പല്‍ കൗണ്‍സിലുകളിലെ അധികാരം തൃണമൂലിന് നഷ്ടമായേക്കും. തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന മുകുള്‍ റോയ് 2017 ല്‍ ബി.ജെപിയിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ മകനും...

മൂന്ന് കോടി സ്മാര്‍ട്ട്‌ഫോണുകള്‍, 50000 വാട്‌സ്ആപ്പ് ഗ്രൂപ്പ്; ഇങ്ങനെയാണ് ബി.ജെ.പി ബംഗാളില്‍ വോട്ടുണ്ടാക്കിയത്

കൊല്‍ക്കത്ത (www.mediavisionnews.in):  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ 48 സീറ്റുകളില്‍ 18 എണ്ണം നേടിക്കൊണ്ട് ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. 2014ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പിയുടെ വോട്ടു ഷെയറില്‍ 17 ശതമാനം വര്‍ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയകളെയടക്കം ഉപയോഗിച്ച് സംഘടനാ തലത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.ജെ.പി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇവിടെ ഇത്രയും വലിയ നേട്ടം ചുരുങ്ങിയ...

മോദി വീണ്ടും അധികാരത്തിലെത്തിയതോടെ സംഘപരിവാര്‍ അണികളുടെ അതിക്രമം അതിരുകടക്കുന്നു: നാടുവിടാനൊരുങ്ങി ബുലന്ദ്ശഹറിലെ മുസ്‌ലീങ്ങള്‍

ബുലന്ദ്ശഹര്‍ (www.mediavisionnews.in):  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയ സാഹചര്യത്തില്‍ ഭീതിയിലാണ് യു.പിയിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ നയാ ബാന്‍സിലെ മുസ്‌ലീങ്ങള്‍. തങ്ങളുടെ സ്വത്തുക്കളും സമ്പാദ്യങ്ങളുമെല്ലാം ഉപേക്ഷിച്ച് നാടുവിടുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണിവര്‍. 4000ത്തോളം ജനസംഖ്യയുള്ള ഇവിടെ 450 മുസ്‌ലീങ്ങളാണുള്ളത്. ബുലന്ദ്ശഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടറും ഒരു പൗരനും കൊല്ലപ്പെട്ട കലാപത്തിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ബജ്രംഗദള്‍...

പോള്‍ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വോട്ടിംഗ് ശതമാനത്തിലും വലിയ വ്യത്യാസം; ബെഗുസാരായിലടക്കം ബി.ജെ.പി ജയിച്ച മണ്ഡലങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് ന്യൂസ് ക്ലിക്ക്

ന്യൂദല്‍ഹി(www.mediavisionnews.in): ബിഹാര്‍, ഉത്തര്‍പ്രദേശ്, ദല്‍ഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലില്‍ ഗുരുതര പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ ഈ സംസ്ഥാനങ്ങളിലെ ചില പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള വ്യത്യാസമുള്ളതായി ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലങ്ങളിലെല്ലാം ജയിച്ചത്. ബിഹാറിലെ ജഹനാബാദ്, പാട്‌ന സാഹിബ്,...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img