ന്യൂഡൽഹി: തര്‍ക്കങ്ങള്‍ ആളിക്കത്തിക്കാന്‍ വേണ്ടി മതചരിത്രത്തെ ദുരുപയോഗം ചെയ്യുന്നു എന്ന വിമർശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. 'ഇവിടെ ഞാൻ പാര്‍ലമെന്റില്‍ കുഴിച്ച് നോക്കി എന്തെങ്കിലും കിട്ടിയാല്‍ അതിനര്‍ഥം പാര്‍ലമെന്റ് എന്റേതാണെന്നാണോ' എന്ന് ഉവൈസി ചോദിച്ചു. പാര്‍ലമെന്റില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ, പ്രത്യേകിച്ച് മുസ്ലിംകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച...
ഹൈദരാബാദ്∙ പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച അല്ലു അർജുൻ ജയിൽ മോചിതനായി. ജാമ്യം ലഭിച്ചിട്ടും അല്ലു ജയിലിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി മുഴുവൻ അദ്ദേഹം ജയിലിലാണ് കഴിഞ്ഞത്. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തത് കാരണമാണ്...
2024 അവസാനിക്കുകയാണ്, ഈ മാസത്തിൽ നിരവധി സാമ്പത്തിക കാര്യങ്ങളുടെ സമയ പരിധിയും അവസാനിക്കുന്നുണ്ട്, അതിനാൽ പിഴകൾ ഒഴിവാക്കാനും പരമാവധി ആനുകൂല്യങ്ങൾ നേടാനും ഈ സമയപരിധികൾ നഷ്ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക. ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കേണ്ട 5 പ്രധാന സാമ്പത്തിക കാര്യങ്ങൾ ഇവയാണ്
1.സൗജന്യ ആധാര്‍ അപ്ഡേറ്റ്
ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് 2024 ഡിസംബര്‍ 14 വരെ myAadhaarപോര്‍ട്ടല്‍...
ദില്ലി: ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ 59കാരിയ്ക്ക് പുതുജീവൻ. രാജ്യ തലസ്ഥാനമായ ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് ഗ്രീൻ കോറിഡോറിലൂടെയാണ് ഹൃദയം എത്തിച്ചത്. നിർണായകമായ അവസാന 20 കിലോ മീറ്റർ ദൂരം വെറും 27 മിനിട്ടിനുള്ളിൽ താണ്ടിയാണ് ഹൃദയം ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് എത്തിയത്.
ഡൈലേറ്റഡ്...
കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്നിറങ്ങി ഒരു കൊലപാതകം ചെയ്യുക, തുടര്‍ന്ന് അന്ന് തന്നെ അടുത്ത വിമാനത്തില്‍ തിരികെ കുവൈത്തിലേക്ക്. മസാല സിനിമകളിലെ സ്ഥിരം സീനല്ല അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ നടന്ന ഒരു കുറ്റകൃത്യമാണ് സംഭവം. എന്നാല്‍ അതിലേറെ കൗതുകമെന്തെന്നാല്‍ ഈ കുറ്റകൃത്യത്തെ കുറിച്ച് വെളിപ്പെടുത്തിയത് കൃത്യം ചെയ്ത പ്രതി തന്നെയാണ്.
ആന്ധ്രപ്രദേശില്‍ അന്നമയ്യ ജില്ലയിലാണ് സംഭവം...
ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രധാന ചുവടുവെയ്പുമായി വാര്‍ത്താ വിതരണ മന്ത്രാലയം. അനലോഗ് സിഗ്നലുകള്‍ ഉപയോഗിച്ചുള്ള പരമ്പരാത റേഡിയോ പ്രക്ഷേപണത്തിന് പകരം ഡിജിറ്റല്‍ സിഗ്നലുകള്‍ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണത്തിലേക്കുള്ള നടപടികള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. ഇതിനാവശ്യമായ ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ് നയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു...
ന്യൂഡൽഹി : 1991-ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷിചേരാൻ ലീഗ് അപേക്ഷ നൽകി. ലീഗിന് വേണ്ടി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്.
ആരാധനാലയ നിയമം മതേതരത്വം...
മുംബൈ: ഇന്ന് രാജ്യം ഉണർന്നത് മുംബൈ കുർളയിൽ നടന്ന ബസ് അപകടത്തിന്റെ വാർത്ത കേട്ടായിരുന്നു. ഏഴു പേർ മരിച്ച അപകടത്തിൽ 42 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസ് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ നടുക്കത്തിൽ വേദനയാവുകയാണ് 20കാരിയായ അഫ്റീൻ ഷായുടെ കഥ.
ആദ്യ ജോലിയിലെ ആദ്യദിനത്തെക്കുറിച്ച് പിതാവ്...
ബെലഗാവി: ബിജെപി സർക്കാർ ഒഴിവാക്കിയ 4% മുസ്ലീം സംവരണം കോൺഗ്രസ് സർക്കാർ പുനഃസ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ പറഞ്ഞു. സംവരണം ഒഴിവാക്കിയ മുൻ ബിജെപി സർക്കാറിന്റെ നടപടി ഇരട്ടത്താപ്പാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. മുസ്ലീം ക്വാട്ട മറ്റ് രണ്ട് സമുദായങ്ങൾക്ക് നൽകി. എന്നാൽ, സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിൽ മറിച്ചാണ് പറഞ്ഞതെന്നും സിദ്ധരാമയ്യ ആരോപിച്ചു....
റാഞ്ചി: വിവാഹിതയായ മകൾക്ക് അവിഹിത ബന്ധം ആരോപിച്ച മരുമകനെ കുടുക്കാനായി കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തിയ 46കാരൻ അറസ്റ്റിൽ. റാഞ്ചി എംപിയും കേന്ദ്രമന്ത്രിയുമായ സഞ്ജയ് സേഥിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഭീഷണിയും പണം തട്ടൽ സന്ദേശവും ലഭിച്ചത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു കേന്ദ്രമന്ത്രിക്ക് ലഭിച്ച സന്ദേശം.
മൂന്ന് ദിവസത്തിനുള്ളിൽ 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ...
ആലപ്പുഴ ∙ പുന്നപ്രയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഭാര്യയെയും ആൺസുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേട്ട്...