Wednesday, April 23, 2025

National

ടോൾ പ്ലാസകൾക്ക് പകരം സാറ്റലൈറ്റുകൾ ഇനി പണം പിരിക്കും! പണം ലാഭം, സമയവും!

നിലവിലുള്ള ടോൾ സമ്പ്രദായം അവസാനിപ്പിച്ച് രാജ്യത്ത് ഉപഗ്രഹ അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം കേന്ദ്രം ഏർപ്പെടുത്താൻ പോകുകയാണെന്ന് അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി വ്യക്തമാക്കിയത്. ഇപ്പോഴിതാ, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ( ജിഎൻഎസ്എസ് ) വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നൂതന കമ്പനികളിൽ നിന്ന് ആഗോള താൽപ്പര്യപത്രം (ഇഒഐ) ക്ഷണിച്ചിരിക്കുകയാണ്...

കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി നല്‍കാന്‍ തയ്യാറെന്ന് ഗായകന്‍ വിശാല്‍ ദദ്‍ലാനി

ബോളിവുഡ് താരവും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്‍ദാനം ചെയ്ത് ഗായകനും നടനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‍ലാനി. താന്‍ ഒരിക്കലും ഹിംസയെ പിന്തുണച്ചിട്ടുള്ള ആളല്ലെന്നും പക്ഷേ ഈ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിന്‍റെ കാരണം ശരിക്കും മനസിലാവുന്നുണ്ടെന്നും വിശാല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. "സിഐഎസ്എഫ് അവര്‍ക്കെതിരെ എന്തെങ്കിലും നടപടി...

മോദിക്ക് ജനപിന്തുണയില്ല; പ്രധാനമന്ത്രി പദത്തിനുള്ള ധാര്‍മിക അവകാശമില്ല; കര്‍ണാടകയില്‍ ബിജെപിയുടെ അടിത്തറ കോണ്‍ഗ്രസ് ഇളക്കിയെന്ന് സിദ്ധരാമയ്യ

ലോകസഭ തിരഞ്ഞെടുപ്പില്‍ ജനപിന്തുണയ്ക്ക് കുറവുവന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി പദത്തില്‍ വീണ്ടുമെത്താനുള്ള ധാര്‍മിക അവകാശമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വലിയ ഒറ്റക്കക്ഷിയായെങ്കിലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. മോദി തരംഗം രാജ്യത്തുണ്ടായില്ലെന്നാണ് ഇത് തെളിയിക്കുന്നത്. മോദിയുടെ ജനപിന്തുണയ്ക്ക് കുറവുവന്നതിന്റെ സൂചനയാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. പരാജയം വരുന്ന വിവരം മോദി തിരിച്ചറിഞ്ഞിരുന്നു. ഇതുകൊണ്ടാണ് പിന്നീട്...

രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; ‘ഇന്ത്യ’യുടെ അംഗബലം 234 ആയി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കോൺ​ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച വിശാൽ പാട്ടീൽ ഇന്ത്യ മുന്നണിക്കും മഹാവികാസ് അഘാടി സഖ്യ(എം.വി.എ)ത്തിനും പിന്തുണ പ്രഖ്യാപിച്ചു. കോൺ​ഗ്രസ് എംഎൽഎ വിശ്വജീത് കദത്തിനൊപ്പം വ്യാഴാഴ്ച ഡൽഹിയിലെത്തിയ വിശാൽ, കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ​ഗാന്ധി, രാഹുൽ ​ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം ​ഖാർഗെയ്ക്ക്...

പുതിയ എം.പിമാരിൽ 251 പേർക്കെതിരെ ക്രിമിനൽ കേസുകൾ; ഗുരുതര കേസുകളുള്ളവരുടെ എണ്ണത്തിൽ വൻ വർധന

ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 543 ലോക്‌സഭാംഗങ്ങളിൽ 251 പേർക്കെതിരിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നും അവരിൽ 27 പേർ കുറ്റക്കാരാണെന്നും തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്( എ.ഡി.ആർ) പുറത്തുവിട്ടു. മൊത്തം അംഗങ്ങളുടെ 46 ശതമാനം വരും ഇവർ. അംഗങ്ങളിൽ 170 പേർ (31 ശതമാനം) ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ...

പ്രധാന വകുപ്പുകളിൽ പിടിമുറുക്കി സഖ്യകക്ഷികൾ, ഒതുക്കാൻ കഴിയാതെ എൻഡിഎ

ഡൽഹി: മൂന്നാമൂഴത്തിനായി ഒരുങ്ങിക്കഴിഞ്ഞു നരേന്ദ്രമോദി. ഞായറാഴ്‌ച വൈകിട്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 8 ശനിയാഴ്‌ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടിത് മാറ്റുകയായിരുന്നു. ഇതോടെ ജവഹർ ലാൽ നെഹ്‌റുവിന് ശേഷം മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന നേതാവ് കൂടിയാകും മോദി. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നിരവധി ദക്ഷിണേഷ്യൻ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ്...

ഓഹരി വിപണിയില്‍ തട്ടിപ്പ് നടന്നു; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹി: മോദിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ഒഹരി വിപണിയില്‍ കുംഭകോണം നടത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിന് വേണ്ടി ഉപയോഗിച്ചു. സംയുക്ത പാര്‍ലിമെന്ററി അന്വേഷിക്കണം.  

‘അഗ്നിവീർ പദ്ധതി പുനഃപരിശോധിക്കണം’; ബി.ജെ.പിയെ വെട്ടിലാക്കി ജെ.ഡി.യു

ന്യൂഡൽഹി: സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ ബി.ജെ.പിക്ക് മുന്നിൽ കൂടുതൽ ആവശ്യങ്ങളുമായി ജെ.ഡി.യുവും ടി.ഡി.പിയും. സൈന്യത്തിൽ നടപ്പാക്കിയ അഗ്നിവീർ പദ്ധതി പുനഃപരിശോധിക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടതായാണ് വിവരം. നാല് വർഷത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണിത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. അഗ്നിവീർ പദ്ധതി ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി ജെ.ഡി.യു അറിയിച്ചിട്ടുണ്ട്. അതേസമയം ഒരു രാജ്യം...

ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ ഒരാഴ്ച കൂടി മാത്രം അവസരം, പിന്നീട് ഫീസ് ഈടാക്കിത്തുടങ്ങും

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങൾ കൃത്യമായിരിക്കണം. മാത്രമല്ല ആധാർ നമ്പറുകളുള്ള എല്ലാ വ്യക്തികളും എൻറോൾമെന്റ് തിയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ ...

‘ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കും’; തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ മുന്നണി തീരുമാനം?

ന്യൂഡല്‍ഹി: തൽക്കാലം സർക്കാർ രൂപവത്ക്കരിക്കാതെ പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ മുന്നണിയിൽ തീരുമാനമായെമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഡൽഹിയിൽ ചേർന്ന ഇന്ത്യ മുന്നണി യോ​ഗത്തിനുശേഷം മാധ്യമങ്ങളോടു പ്രതികരിച്ച കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. മോദി നേതൃത്വം നൽകുന്ന ബിജെപിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ അതിശക്തമായ പ്രതിപക്ഷമായി ഇന്ത്യ സഖ്യം മുന്നോട്ടുപോകുമെന്ന് ഖാര്‍ഗെ...
- Advertisement -spot_img

Latest News

പഹല്‍ഗാം ഭീകരാക്രമണം: സൗദിസന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി, ഉടൻ മടങ്ങിയെത്തും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദ്വിദിന സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാത്രിതന്നെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും. സൗദിയിലെ മോദിയുടെ പരിപാടികള്‍...
- Advertisement -spot_img