Tuesday, April 22, 2025

National

കൊല്ലാന്‍ പറഞ്ഞത് പവിത്ര, രേണുകസ്വാമി ബോധം കെടുന്നതുവരെ ദര്‍ശന്‍ ബെല്‍റ്റ് കൊണ്ടടിച്ചു; കൊലക്കേസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ബെംഗളൂരു: രേണുകസ്വാമി വധക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വാമിയെ കൊലപ്പെടുത്താന്‍ നടന്‍ ദര്‍ശന്‍ തൂഗുദീപയ്‌ക്ക് നിര്‍ദേശം നല്‍കിയത് നടിയും സുഹൃത്തുമായ പവിത്ര ഗൗഡയാണെന്ന് പൊലീസ് പറഞ്ഞു. രേണുകസ്വാമി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അയച്ച അശ്ലീല സന്ദേശങ്ങളില്‍ നടി അസ്വസ്ഥയായിരുന്നുവെന്നും കൊല്ലണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിക്കുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി, ദര്‍ശന്‍...

ടിക്കറ്റില്ലാ ട്രെയിൻ യാത്ര ഇനി നടക്കില്ല; കീശ കീറും പിഴയുമായി റെയിൽവേ

യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളുടെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് സമീപകാലത്ത് വ്യാപകമായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിൽ ഉൾപ്പെടെ ഇത്തരം ടിക്കറ്റില്ലാ യാത്രകൾ നടന്ന സംഭവം വൈറലായിരുന്നു. ഇപ്പോഴിതാ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി നീങ്ങുകയാണ് ഇന്ത്യൻ റെയിൽവേ....

ഫോൺ നമ്പറുകൾക്ക് ചാർജ് ഈടാക്കാൻ നിർദേശം; സർക്കാറിന്റെ അനുമതി ലഭിച്ചാൽ നടപ്പാകും

ഡൽഹി: രാജ്യത്ത് മൊബൈൽ ഫോൺ നമ്പറിന് പണമീടാക്കാൻ നിർദേശം. ടെലികോം റെഗുലേറ്ററായ ട്രായുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പുതിയ നിർദ്ദേശത്തിന് സർക്കാർ അനുമതി ലഭിച്ചാൽ പുതിയ മൊബൈൽ ഫോൺ നമ്പറിനും ലാൻഡ്‌ലൈൻ നമ്പറുകൾക്കും പണം നൽകേണ്ടി വരും. ഫോൺ നമ്പർ പൊതു വിഭവമാണെന്നാണ് ട്രായിയുടെ നിരീക്ഷണം. കൂടാതെ മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്നും...

ഓണ്‍ലൈനായി വാങ്ങിയ ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം; പരാതിയുമായി ഡോക്ടര്‍

മുംബൈ: ഭക്ഷ്യവിതരണ ആപ്പായ സെപ്‌റ്റോ ആപ്പ് വഴി ഓണ്‍ലൈനായി വാങ്ങിയ ഐസ്‌ക്രീമിനുള്ളില്‍നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. മഹാരാഷ്ട്രയിലെ മലഡിലാണ് സംഭവം. മലഡ് സ്വദേശിയായ ഡോ.ഒര്‍ലേം ബ്രെന്‍ഡന്‍ സെറാവോ എന്നയാള്‍ വാങ്ങിയ ഐസ്‌ക്രീമിലാണ് വിരല്‍ കണ്ടത്. ഇദ്ദേഹത്തിന്റെ സഹോദരിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. പകുതിയോളം കഴിച്ചുകഴിഞ്ഞ ശേഷമാണ് ഐസ്‌ക്രീമിനുള്ളില്‍ നിന്ന് കട്ടിയുള്ള വസ്തു നാവില്‍...

യു.പിയില്‍ 2 മുസ്‌ലിം പുരോഹിതന്മാര്‍ കൂടി കൊല്ലപ്പെട്ടു; ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകം

ലഖ്‌നൗ: യു.പിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് 3 മുസ്ലിം പുരോഹിതന്മാര്‍. യു.പിയിലെ പ്രതാപ്ഗഡില്‍ ജൂണ്‍ എട്ടിന് ജമിഅത്ത് ഉലമ-ഇ-ഹിന്ദ് പുരോഹിതന്റെ കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി നടക്കുന്നത്. . ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, ഷാംലി എന്നീ രണ്ട് ജില്ലകളിലാണ് ജൂണ്‍ 11 ന് രണ്ട് ഇസ്ലാമിക പുരോഹിതന്മാര്‍ കൊല്ലപ്പെടുന്നത്.മൊറാദാബാദില്‍ വെടിയേറ്റാണ്...

വീടിന് തീപിടിച്ചു, രണ്ട് കുട്ടികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

ഗാസിപൂർ: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ബെഹ്ത ഹാജിപൂർ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പരിക്കേറ്റ ഒരു സ്ത്രീയും ഒരു കുട്ടിയുമടക്കം രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഗാസിയാബാദ് അഡീഷണൽ പൊലീസ് കമ്മീഷണർ ദിനേശ് കുമാർ പറഞ്ഞു. ലോനി പ്രദേശത്തെ ഒരു...

കാത്തിരിക്കുന്നത് വമ്പന്‍ ശിക്ഷ, ഇനി ടിക്കറ്റ് എടുക്കാതെ ഒരു ട്രെയിനിലും കയറാനാകില്ല

ന്യൂഡല്‍ഹി: ടിക്കറ്റ് എടുക്കാതെയും ജനറല്‍ കംപാര്‍ട്‌മെന്റിലേക്ക് ടിക്കറ്റെടുത്ത ശേഷം സ്ലീപ്പര്‍, എ.സി കംപാര്‍ട്‌മെന്റുകളില്‍ നിരവധി പേര്‍ യാത്ര ചെയ്യുന്നുവെന്ന പരാതി കഴിഞ്ഞ കുറച്ച് ദിവസമായി വ്യാപകമാണ്. വന്ദേഭാരതില്‍ വലിയ തുക നല്‍കി ടിക്കറ്റ് എടുത്ത ശേഷം മറ്റുള്ളവര്‍ അനധികൃതമായി തിങ്ങി കയറിയത് കാരണം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന സംഭവം രാജ്യമാകെ റെയില്‍വേക്ക്...

കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് പപ്പു യാദവടക്കം രണ്ട് സ്വതന്ത്ര എം.പിമാർ കൂടി; അംഗബലം 102

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ച് ജയിച്ച രണ്ട് എം.പിമാർ കൂടി കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ബിഹാറിലെ പുർനിയ എം.പി പപ്പു യാദവ്, ലഡാക്ക് എം.പി മുഹമ്മദ് ഹനീഫ എന്നിവരാണ് കോൺ​ഗ്രസിന് പിന്തുണയറിയിച്ചത്. ഇതോടെ ലോക്സഭയിൽ കോൺ​ഗ്രസ് അം​ഗസംഖ്യ 102ലേക്ക് ഉയർന്നു. നേരത്തെ മഹാരാഷ്ട്രയിൽ നിന്നുള്ള സ്വതന്ത്ര എം.പി വിശാൽ പാട്ടീലും കോൺ​ഗ്രസിന് പിന്തുണ...

വിമാനത്താവളത്തിലെ ബോംബ് ഭീഷണിക്ക് പിന്നിൽ കുട്ടി; പോലീസിനോട് വിചിത്രമായ കാരണം വെളിപ്പെടുത്തി 13-കാരൻ

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ കഴിഞ്ഞയാഴ്ച ലഭിച്ച ബോംബ് ഭീഷണിക്ക് പിന്നില്‍ 13-കാരന്‍. എയര്‍ കാനഡ വിമാനത്തില്‍ ബോംബ് ഉണ്ടെന്ന സന്ദേശമാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂണ്‍ നാലിന് ലഭിച്ചത്. വിമാനം പറന്നുയരാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. എന്നാല്‍ പരിശോധനയില്‍ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് തെളിഞ്ഞു. വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍ ആരാണെന്ന്...

വിസ വേണ്ട, ഇന്ത്യൻ യാത്രികർക്ക് ഇപ്പോൾ ഈ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങാം!

ലോകത്തെ ചുറ്റിക്കറങ്ങുകയും പുതിയ ലക്ഷ്യസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യുക എന്നത് പലരും പങ്കിടുന്ന ഒരു സ്വപ്‍നമാണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക്, ഈ സ്വപ്‍നം മുമ്പത്തേക്കാൾ എളുപ്പത്തിൽ സാക്ഷാത്കരിക്കാൻ ഇപ്പോൾ സാധിക്കും. ഇന്ത്യയുടെ ആഗോള സ്വാധീനം വിസ അപേക്ഷകളുടെ ബുദ്ധിമുട്ടില്ലാതെ ഇന്ത്യൻ യാത്രക്കാരെ സ്വാഗതം ചെയ്യുന്ന വിസ രഹിത രാജ്യങ്ങളുടെ ഒരു നിരയിലേക്ക് വാതിലുകൾ തുറന്നിരിക്കുന്നു. ഇന്ത്യൻ...
- Advertisement -spot_img

Latest News

സ്വര്‍ണവില 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 2200 രൂപ; ഗ്രാം വില 10,000 കടക്കുമോ?

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്....
- Advertisement -spot_img