Friday, November 29, 2024

National

പാനും ആധാറും ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ ഇരട്ടി നികുതി

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. ഉയര്‍ന്ന നിരക്കില്‍ നികുതി കണക്കാക്കുന്നത് ഒഴിവാക്കാന്‍ ഈ മാസം 31ന് അകം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഈ തീയതിക്കകം പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതിയായി അടക്കേണ്ടി വരും. ആദായ നികുതി നിയമം അനുസരിച്ച്...

കുടുംബത്തിലെ എട്ട് പേരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ബോദൽ കച്ചാർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ എട്ട് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള ദിനേഷ് കുടുംബാംഗങ്ങളെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ചിന്ദ്വാര പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ദിനേഷ് തന്‍റെ കുടുംബത്തെ ആക്രമിച്ചത്. നിലവിളി കേട്ട് അയൽക്കാർ വീട്ടിലേക്ക് കയറിയപ്പോൾ യുവാവ് ഓടി...

വിവാഹമോചന വാർത്തകൾക്കിടെ വിദേശത്ത് അവധി ആഘോഷിച്ച് ഹാർദിക്; പ്രതികരിക്കാതെ നടാഷ

മുംബൈ: ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ വിദേശത്ത് അവധി ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിനായി നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ആദ്യസംഘം ഞായറാഴ്ച രാത്രി ന്യൂയോർക്കിലെത്തിയിരുന്നു. നിലവിൽ വിദേശത്തുള്ള ഹാർദിക് ടീമിനൊപ്പം ചേർന്നിട്ടില്ല. വരുംദിവസം ടീമിന്‍റെ ഉപനായകൻ കൂടിയായ ഹാർദിക് നേരിട്ട് ന്യൂയോർക്കിലെത്തി ടീമിനൊപ്പം ചേരുമെന്നാണ്...

കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, ഒരു കുട്ടിയടക്കം കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

ബംഗ്ലൂരു : കർണാടകയിലെ ഹാസനിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 മരണം. ഹാസനിലെ ഇച്ചനഹള്ളിയിലാണ് അപകടമുണ്ടായത്. ഒരു കുഞ്ഞും മൂന്ന് സ്ത്രീകളുമടക്കം 6 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചിക്ബല്ലാപുര സ്വദേശികളായ നാരായണപ്പ, ഭാര്യ സുനന്ദ, മകൻ രവികുമാർ, അദ്ദേഹത്തിന്റെ ഭാര്യ നേത്ര, ഇവരുടെ മകൻ ചേതൻ എന്നിവരാണ് മരിച്ചത്. മംഗലാപുരത്ത് ചികിത്സയിൽ കഴിയുന്ന...

അവിശ്വസനീയം; ആഗ്ര – മുംബൈ ഹൈവേയില്‍ ഓടുന്ന ട്രക്കില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന വീഡിയോ വൈറൽ

തൊണ്ണൂറുകളിലും രണ്ടായിരത്തിന്‍റെ തുടക്കകാലത്തും ഇന്ത്യയിലെ ദീര്‍ഘദൂര ദേശീയ പാതകളിലൂടെ പോകുന്ന വലിയ ലോറികളില്‍ നിന്നും മോഷണം പതിവാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം വാര്‍ത്തകളോടൊപ്പം പലപ്പോഴും ലോറി ഡ്രൈവര്‍മാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടിങ്ങോട്ട് സമീപ കാലം വരെ അത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതായി. എന്നാല്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ എക്സില്‍...

ഒടുവില്‍ സഞ്ജുവും രാജസ്ഥാനും വീണു, ഐപിഎല്ലില്‍ കൊല്‍ക്കത്ത – ഹൈദരാബാദ് കലാശപ്പോര്

ചെന്നൈ: ഐപിഎല്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ 36 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍...

ആറാമത്തേതെങ്കിലും ആണ്‍കുട്ടി വേണം; സംശയം തീര്‍ക്കാന്‍ ഭാര്യയുടെ വയറുകീറി പരിശോധിച്ചു; പ്രതിയ്ക്ക് ജീവപര്യന്തം വിധിച്ച് കോടതി

ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. യുപിയിലെ ബദാവൂനില്‍ 2020 സെപ്റ്റംബര്‍ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബദാവൂന്‍ സ്വദേശി പന്നാലാലിനെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. പന്നാലാല്‍ വലിയ അന്ധവിശ്വാസിയായിരുന്നു. പന്നാലാലിനും ഭാര്യ അനിതാദേവിയ്ക്കും അഞ്ച് പെണ്‍കുട്ടികളായിരുന്നു. പ്രതി ഒരു...

വരൻ വധുവിനെ ചുംബിച്ചു, ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ തല്ല്

വിവാഹച്ചടങ്ങുകളൊന്നും ഇപ്പോൾ പഴയതുപോലെയല്ല. മൊത്തം വെറൈറ്റിയാണ്. വിവാഹവുമായി ബന്ധപ്പെട്ട പല ചടങ്ങുകളിൽ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ, ആഘോഷം മാത്രമല്ല. വിവാഹച്ചടങ്ങുകളിൽ പലപ്പോഴും പൊരിഞ്ഞ അടിയും വഴക്കും നടക്കാറുണ്ട്. അതും ചെറിയ ചെറിയ കാര്യങ്ങൾക്കായിരിക്കും ചിലപ്പോൾ‌ വൻ വഴക്കും തല്ലും നടക്കുന്നത്. ‌ അതുപോലെ ഒരു സംഭവമാണ് അങ്ങ്...

ഡ്രൈവിംഗ് ടെസ്റ്റിന് ആർടിഒയിൽ പോകേണ്ട, ഡ്രൈവിംഗ് സ്‍കൂളുകൾ ടെസ്റ്റ് നടത്തും, ജൂൺ ഒന്നുമുതൽ പുതിയ നിയമം

2024 ജൂൺ ഒന്നുമുതൽ രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ വാഹനവും റോഡുകളുമായി ബന്ധപ്പെട്ട പല നിയമങ്ങളിലും മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഇതിലെ ഒരു നിയമം ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ജൂൺ ഒന്നുമുതൽ, പുതിയ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർടിഒ) സന്ദർശിക്കേണ്ടതില്ല എന്നതാണ്...

അദാനിക്കെതിരായ വിദേശ മാധ്യമ റിപ്പോർട്ട് ആയുധമാക്കി രാഹുൽ ഗാന്ധി; മോദി സർക്കാരിന്‍റെ വലിയ തട്ടിപ്പ് പുറത്തുവന്നെന്ന് കോൺഗ്രസ്

ദില്ലി: അദാനിക്കെതിരായ ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ബിജെപിക്കെതിരെ ആയുധമാക്കി രാഹുല്‍ ഗാന്ധി. ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഉയർന്ന നിലവാരത്തിലുള്ളതെന്ന് കാണിച്ച് ആദാനി  കൂടിയ വിലക്ക് വിറ്റെന്ന റിപ്പോര്‍ട്ടാണ് വിമർശനത്തിനായി  ഉന്നയിച്ചത്. ജൂണ്‍ നാലിന് ഇന്ത്യ സഖ്യ സർക്കാർ അധികാരത്തില്‍ വരുന്പോള്‍ ഈ അഴിമതികളെല്ലാം അന്വേഷിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഇന്തോനേഷ്യയിലെ ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി അദാനി തമിഴ്നാട്ടിലെ...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img