നര്‍മദ (ഗുജറാത്ത്) : ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകത ദിവസ് ആഘോഷചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്ക് നീങ്ങുകയാണ്. സെക്കുലര്‍ സിവില്‍ കോഡാണിതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ പരോക്ഷ വിമര്‍ശനവും പ്രധാനമന്ത്രി ഉന്നയിച്ചു. ചില...
ഹൈദരാബാദ്: ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒരുവര്‍ഷത്തേക്ക് നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍. മയോണൈസ് കഴിച്ചതിനെ തുടര്‍ന്ന് ധാരാളം ഭക്ഷ്യവിഷബാധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മോമോസ് കഴിച്ച് ഒരാള്‍ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിന് സര്‍ക്കാര്‍ ഒരുങ്ങിയത്.
ബുധനാഴ്ച പ്രാബല്യത്തില്‍ വന്ന നിരോധനം,...
തിരുന്നാവായ: ദേശീയപാതകളിൽ എ.ഐ കാമറ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ട്രാഫിക് ലംഘനം കണ്ടെത്തി റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ വേഗത്തില്‍ ഈടാക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനായി സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി. നൂതന സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര ഗതാഗത വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.
സാറ്റ്ലൈറ്റ് ബന്ധിത ടോള്‍ സംവിധാനത്തെ കുറിച്ചു പഠിച്ചു വരികയാണ്.
സംസ്ഥാന...
ന്യൂഡൽഹി; കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ ബാധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചവ്യാധികൾ വൻതോതിൽ പടരാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. അന്താരാഷ്ട്ര ആരോഗ്യ-കാലാവസ്ഥാ ജേർണലായ ലാൻസെറ്റിന്റെ പഠനറിപ്പോർട്ടിലാണ് പകർച്ചവ്യാധികളുടെ വ്യാപനത്തെക്കുറിച്ച് പ്രതിപാധിക്കുന്നത്.
വർധിച്ചുവരുന്ന ചൂട് ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള പ്രദേശത്ത് വൻതോതിൽ മലേറിയ പടർത്തുകയും രാജ്യത്തുടനീളം ഡെങ്കിപ്പനി പടരുന്നതിന് കാരണമാവുകയും ചെയ്യും.
122 വിദഗ്ധർ ചേർന്ന് വികസിപ്പിച്ചെടുത്ത കാലാവസ്ഥാ വ്യതിയാനത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള...
ന്യൂഡല്‍ഹി: മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് ബോര്‍ഡോ വഖ്ഫ് സ്വത്തുക്കളോ ഇല്ലെന്ന തെറ്റായ വിവരം നല്‍കി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി). കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷം രംഗത്തുവരികയും ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) വിടുകയുംചെയ്ത സാഹചര്യത്തില്‍ ബില്ല് സംബന്ധിച്ച് പി.ഐ.ബി നല്‍കിയ വിശദീകരണത്തിലാണ് തെറ്റായ വിവരം...
കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് പ്രത്യേകമായ കാർഡ് വിതരണം...
ദില്ലി: ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലുള്ള വിപുലീകൃത പദ്ധതി പ്രധാനമന്ത്രി നാളെ പ്രഖ്യാപിച്ചേക്കും. 70 വയസിനു മുകളിലുള്ള എല്ലാവർക്കും പൗരന്മാർക്കും അവരുടെ വരുമാന നില പരിഗണിക്കാതെയുള്ള ആരോഗ്യ പരിരക്ഷ നൽകുകയാണ് ഉതിനു പിന്നിലുള്ള ലക്ഷ്യം. ആറ് കോടിയിലധികം മുതിർന്ന പൗരന്മാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
സാധാരണ പ്രതിരോധ...
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് നടൻ വിജയ്‍യുടെ മാസ് എൻട്രി. വില്ലുപുരത്ത് നടക്കുന്ന തമിഴക വെട്രി കഴകത്തിന്റെ(ടിവികെ) ആദ്യ സംസ്ഥാന പൊതുസമ്മേളനത്തിനു പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. വന്‍ തിരക്കില്‍ നൂറിലേറെപ്പേര്‍ കുഴഞ്ഞുവീണതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
വിഴുപ്പുറം വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. വൈകീട്ട് നാലു മണിയോടെയാണ് ആകാംക്ഷയോടെ കാത്തിരുന്ന പതിനായിരങ്ങൾക്കു നടുവിലേക്ക് വിജയ് സിനിമാ സ്റ്റൈലിൽ കൈവീശി എത്തിയത്. 60...
രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്നില്ലന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ക്ക് ശക്തമായ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ അറസ്റ്റിലാണെന്നു പറഞ്ഞുള്ള കോളുകള്‍ വരുമ്പോള്‍ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യയില്‍ ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ല. ഇവരോട് ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ഹെല്‍പ് ലൈനില്‍ വിവരം...
ദില്ലി : ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വാരാണസി ജില്ലാകോടതി തള്ളി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും ആർക്കിയോളജി സർവേ നടത്തണമെന്നായിരുന്നു ആവശ്യം. അംഗശുദ്ധി വരുത്തുന്നയിടത്ത്,ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്തിനെ തുടർന്ന് ഈ ഭാഗം സുപ്രീംകോടതി സീൽ ചെയ്തിരിക്കുകയാണ്. ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ഹർജിക്കാരൻ...
കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് വന്‍ കവര്‍ച്ച. വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടിലാണ്...