Friday, November 29, 2024

National

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. ഇന്ന് രാവിലെ തന്റെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന...

ബി.ജെ.പിയിൽ ചേക്കേറിയ കോൺഗ്രസ് എം.എൽ.എമാർ തോറ്റ് തുന്നംപാടി

ഷിംല: ഹിമാചൽ പ്രദേശിൽ കൂറുമാറിയതിനെ തുടർന്ന് അയോഗ്യരാക്കപ്പെട്ട നാല് മുൻ കോൺഗ്രസ് എം.എൽ.എമാർക്ക് ഉപതെരഞ്ഞെടുപ്പിൽ ദനയീയ പരാജയം. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ആറു പേരിൽ നാലു പേരാണ് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ വോട്ട് ചെയ്തതിന് കോൺഗ്രസ് പുറത്താക്കിയ ആറു എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രജീന്ദർ റാണ, സുധീർ...

മോദി പോയിടത്തെല്ലാം ബി.ജെ.പി തോറ്റു-ഉദ്ദവ് താക്കറെ

മുംബൈ: സാധാരണ ജനം അവരുടെ അധികാരം പ്രയോഗിച്ചതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമാകുന്നതെന്ന് ശിവസേന(യു.ബി.ടി) നേതാവ് ഉദ്ദവ് താക്കറെ. അതിരുകടന്ന് പ്രവർത്തിച്ചവരെയെല്ലാം അനിവാര്യമായ തോൽവി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ സേന അംഗമായ മഹാവികാസ് അഘാഡി(എം.വി.എ)യുടെ ഗംഭീര പ്രകടനത്തിനു പിന്നാലെ സംസാരിക്കുകയായിരുന്നു ഉദ്ദവ്. മോദി പോയിടത്തെല്ലാം ബി.ജെ.പി തോറ്റിരിക്കുകയാണ്. എന്റെ എല്ലാം കവർന്നെടുത്തു അവർ. എന്നാൽ, ഞാൻ...

സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട അടക്കം അടിതെറ്റിയത് ബിജെപിയുടെ 13 കേന്ദ്രമന്ത്രിമാര്‍ക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയത് സ്മൃതി ഇറാനിയും അര്‍ജിന്‍ മുണ്ടയുമടക്കം ബിജെപിയുടെ 13 കേന്ദ്രമന്ത്രിമാര്‍ക്ക്. lok. അമേഠിയില്‍ സ്മൃതി ഇറാനിക്ക് നേരിടേണ്ടിവന്ന പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വീഴ്ചകളില്‍ ഒന്നായിമാറി. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കേരളത്തില്‍ അങ്കത്തിനിറങ്ങിയെങ്കിലും രണ്ടുപേര്‍ക്കും വിജയിക്കാനായില്ല. കേന്ദ്ര ഇലക്ട്രോണിക് - ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍...

നിർണായക ഉപാധികളുമായി ‘കിങ് മേക്കർ’ നായിഡു, നിതീഷിന്‍റെ മൗനം; സർക്കാർ രൂപീകരണം ബിജെപിക്ക് എളുപ്പമാകില്ല

ബെംഗളൂരു: മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിലെ വിജയത്തിന് ശേഷം പ്രതികരിച്ചത്. എന്നാൽ സർക്കാർ രൂപീകരണം അത്ര എളുപ്പമാകില്ല. ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാഞ്ഞതോടെ സർക്കാർ രൂപീകരിക്കുന്നതിൽ ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെയും ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു...

സാധാരണക്കാരന്റെ ശക്തിയെ വിലകുറച്ച് കാണരുത്; റിസൾട്ട് വന്നപ്പോൾ ട്രെൻഡിങ്ങായി ധ്രുവ് റാഠി

ദില്ലി: കുറച്ചുമാസങ്ങളായി യൂട്യൂബിൽ ട്രൻഡിങ്ങിൽ ലിസ്റ്റിൽ കിടന്നു കറങ്ങുന്ന ചെറുപ്പക്കാരനെ അറിയാത്ത ആരുമുണ്ടാകില്ല. ഇപ്പോഴിതാ വാട്ട്സാപ്പ് സ്റ്റാറ്റസുകൾ ഫേസ്ബുക്ക് അക്കൗണ്ടുകളിലും നിറയെ ഈ ചെറുപ്പക്കാരനാണ്. ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2024 പുറത്തുവന്നതോടെ വീണ്ടും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറിയിരിക്കുന്നത് യൂട്യൂബർ ധ്രുവ് റാഠി കൂടിയാണ്. 'സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത്' എന്ന ധ്രുവ്...

സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടാൻ ഇന്ത്യ സഖ്യം, ഭരണം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി?

ദില്ലി: എന്‍ഡിഎയിലുള്ള ജെഡിയുവിനെയും ടിഡിപിയെയും ഇന്ത്യ സഖ്യത്തിലെത്തിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം സജീവമാക്കി പ്രതിപക്ഷം. അതേസമയം, ഇനി സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ നിര്‍ദേശിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുപ്പ് ഫലം രാഹുലിന്‍റെ സ്വീകാര്യത കൂട്ടിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഇന്ന് ചേരുന്ന ഇന്ത്യ സഖ്യ യോഗം ചര്‍ച്ച...

എക്‌സിറ്റ് പോളുകള്‍ക്കെതിരേ ദ്രുവ് റാഠി; ഫലം തെറ്റിയപ്പോള്‍ ചാനലില്‍ പൊട്ടിക്കരഞ്ഞ് ഏജന്‍സി തലവന്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എക്‌സിറ്റ്‌പോളുകള്‍ക്കെതിരായ വിമര്‍ശനങ്ങളും ട്രോളുകളും ശക്തമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന എക്‌സിറ്റ്‌പോളുകളില്‍ മിക്കവാറുമെല്ലാം ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിക്ക് വന്‍ വിജയം പ്രവചിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം മാറി മറിഞ്ഞതോടെയാണ് എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യതയും രാഷ്ട്രീയ ലക്ഷ്യങ്ങളും ചോദ്യം ചെയ്യപ്പെടുന്നത്. പ്രശസ്ത യൂട്യൂബർ ദ്രുവ് റാഠി എക്‌സിറ്റ് പോളുകളെ രൂക്ഷമായി...

‘ഇന്ത്യ’ സഖ്യത്തെ നിരാശയിലാഴ്ത്തി ചന്ദ്രബാബു നായിഡു; മോദിക്കൊപ്പമെന്ന് പോസ്റ്റ്, ഉന്നമിട്ട് ഉദ്ദവ് താക്കറെ

ദില്ലി: ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ വിജയിച്ചതോടെ എൻഡിഎ സഖ്യത്തിനൊപ്പം തന്നെ നിലനിൽക്കുമെന്ന സൂചന നൽകി ആന്ധ്ര പ്രദേശിലെ ടിഡിപി നേതാവായ ചന്ദ്രബാബു നായിഡു. ആന്ധ്രയിലെ ജനവിധി എൻഡിഎയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് നായിഡു സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. മോദിക്കൊപ്പം നിന്ന് ആന്ധ്രയുടെ പ്രതാപം വീണ്ടെടുക്കാം. നിർണായകമായ നാളത്തെ എൻഡിഎ യോഗത്തിൽ പങ്കെടുക്കുമെന്നും ടിഡിപി അറിയിച്ചു. ഇന്ത്യ സഖ്യത്തിന്റെ...

നിതീഷിനെയും ചന്ദ്രബാബുവിനെയും ഒപ്പം കൂട്ടാൻ ഇൻഡ്യാ സഖ്യം; ഫോണിൽ ബന്ധപ്പെട്ട് ശരത് പവാർ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ എൻ.ഡി.എയിലെ പാർട്ടികളെ ഒപ്പം കൂട്ടാൻ ശ്രമം. ഇതിന്റെ ഭാഗമായി എൻ.സി.പി നേതാവ് ശരത് പവാർ തെലുങ്കു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവിനെയും ജെ.ഡി.യുവിന്റെ നിതീഷ് കുമാറിനെയും ബന്ധപ്പെട്ടതായായി റിപ്പോർട്ടുകൾ. കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചന്ദ്രബാബുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. നിതീഷിന് ഉപപ്രധാനമന്ത്രി...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img