Saturday, April 26, 2025

National

മുകേഷ് അംബാനിയുടെ ഡ്രൈവറിന്റെ ശമ്പളം ഉന്നത ഉദ്യോഗസ്ഥർ സമ്പാദിക്കുന്ന പണത്തിനും മുകളിൽ

2024 ജൂലൈ 17-ലെ കണക്കനുസരിച്ച്, ഏകദേശം 122 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ 11-ാമത്തെ ധനികനുമാണെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു. 1966-ൽ അംബാനിയുടെ പരേതനായ പിതാവ് ധീരുഭായ് അംബാനി സ്ഥാപിച്ച റിലയൻസ് ഇൻഡസ്ട്രീസ്, തുണിത്തരങ്ങളുടെ നിർമ്മാണം,  പെട്രോകെമിക്കൽസ്, ടെക്സ്റ്റൈൽസ്, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ എന്നിവയിൽ നിന്നും വ്യാപിച്ചുകിടക്കുന്ന ഒരു...

ട്രോളുകൾ നേരിട്ട് ഐപിഎസ് ട്രെയിനി അനു, ‘തന്‍റെ പിതാവ് പാവം കർഷകൻ, ഐപിഎസുകാരനല്ല’, നടക്കുന്നത് വ്യാജ പ്രചാരണം

സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന ആരോപണം നേരിടുന്ന ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കർക്ക് എതിരെ കടുത്ത നടപടികളാണ് യുപിഎസ്‍സി സ്വീകരിച്ചിട്ടുള്ളത്. ഐഎഎസ് റദ്ദാക്കിയേക്കുമെന്നാണ് സൂചന. പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ പേരും മാതാപിതാക്കളുടെ പേരും മാറ്റി പൂജ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍, പൂജക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയരുന്നതിനിടെ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്...

തർക്കത്തിൽ പുകഞ്ഞ് യുപി ബിജെപി, നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് യോഗി; നിർണായക ആർഎസ്എസ്-ബിജെപി യോഗം നാളെ

ദില്ലി:ഉത്തര്‍പ്രദേശ് ബിജെപിയില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ആര്‍എസ്എസ്- ബിജെപി സംയുക്ത യോഗം നാളെ തുടക്കം.കന്‍വര്‍ യാത്ര നിയന്ത്രണങ്ങളില്‍ സഖ്യകക്ഷികളില്‍ നിന്ന് എതിര്‍പ്പുയുര്‍ന്നെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. അതേസമയം, മോഹന്‍ ഭാഗവതിന്‍റെ വിമര്‍ശനത്തോട് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി നേതൃത്വം നിലപാടെടുത്തു. തെരഞ്ഞെടുപ്പ് ഫലത്തില്‍ യോഗിക്കെതിരെ പടയൊരുക്കം ശക്തമാകുമ്പോഴാണ് നാളെയും മറ്റന്നാളുമായി...

സ്വകാര്യ കമ്പനികൾ ചാർജ് കൂട്ടി​യപ്പോൾ കോളടിച്ചത് ബി.എസ്.എൻ.എല്ലിന്; 27.5 ലക്ഷം പേർ പുതുതായെത്തി

സ്വകാര്യ മൊബൈൽ സേവനദാതാക്കളായ റിലയൻസ് ജിയോ, എയർടെൽ, വോ​ഡഫോൺ-ഐഡിയ എന്നിവർ താരിഫ് നിരക്കുകളിൽ വർധന വരുത്തിയപ്പോൾ കോളടിച്ചത് ബി.എസ്.എൻ.എല്ലിന്. കമ്പനികൾ നിരക്ക് കൂട്ടിയതിന് ശേഷം ബി.എസ്.എൻ.എല്ലിന് 27.5 ലക്ഷം ഉപയോക്താക്കളെ അധികമായി ലഭിച്ചുവെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കമ്പനികൾ ചാർജ് വർധിപ്പിച്ചതിന് പിന്നാലെ ഘർ വാപ്പസി ടു ബി.എസ്.എൻ.എൽ, ബോയ്കോട്ട് ജിയോ കാമ്പയിനുകൾ സമൂഹമാധ്യമങ്ങളിൽ...

അഴിമതിയുടെ രാജാക്കന്‍മാര്‍; ബി.ജെ.പിക്കെതിരെ ഡി.കെ ശിവകുമാര്‍

ബെംഗളൂരു: കോൺഗ്രസ് ഭരണത്തിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോൾ ബി.ജെ.പിയാണ് അഴിമതി നടത്തിയതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വൻ അഴിമതി ആരോപിച്ച് സർക്കാരിനെതിരെ തിങ്കളാഴ്ച മുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഡി.കെയുടെ പരാമര്‍ശം. '' 300 കോടിയിലധികം രൂപയുടെ അഴിമതിയാണ് ബിജെപി സർക്കാരിന് കീഴിൽ നടന്നത്. ഇക്കാര്യം ഞങ്ങൾ നിയമസഭയിൽ പറയുകയും രേഖപ്പെടുത്തുകയും...

അർജുൻ എവിടെ? നദിയുടെ അടിത്തട്ടിൽ ലോറിയില്ലെന്ന് നേവി, മണ്ണിനടിയിൽ ഉണ്ടോയെന്നറിയാൻ മെറ്റൽ ഡിറ്റക്ടർ പരിശോധന

ബെംഗളൂരു/കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. നേവിയുടെ ഡൈവര്‍മാര്‍ പുഴിയിലിറങ്ങി പരിശോധിച്ചുവെന്നും ലോറി കണ്ടെത്താനായിട്ടില്ലെന്നും ഉത്തര കന്നട ജില്ലാ കളക്ടര്‍...

രണ്ടുകോടിയിലേറെ രൂപയുടെ അരിമോഷണം; ബി.ജെ.പി. നേതാവ് അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാരിന്റെ അന്നഭാഗ്യപദ്ധതിക്കായി കരുതിയിരുന്ന രണ്ടുകോടിയിലേറെ വിലമതിക്കുന്ന അരി മോഷ്ടിച്ചെന്നകേസില്‍ ബി.ജെ.പി. നേതാവ് മണികാന്ത് റാത്തോഡ് അറസ്റ്റിലായി. യാദ്ഗിര്‍ ജില്ലയിലെ ഷഹാപുരില്‍ സര്‍ക്കാര്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 6077 ക്വിന്റല്‍ അരിയാണ് റാത്തോഡ് മോഷ്ടിച്ചത്. കലബുറഗിയിലെ വീട്ടില്‍വെച്ച് ഷഹാപുര്‍ പോലീസാണ് റാത്തോഡിനെ അറസ്റ്റുചെയ്തത്. ചോദ്യംചെയ്യുന്നതിനായി റാത്തോഡിനെ പോലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റുചെയ്തത്. 2023 നിയമസഭാ തിരഞ്ഞെടുപ്പില്‍...

വൈ.എസ്.ആര്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു; ആദ്യം കൈകള്‍ വെട്ടിമാറ്റി, കൊടുംക്രൂരത

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വൈ.എസ്.ആര്‍. കോണ്‍ഗ്രസ് യുവജനവിഭാഗം പ്രവര്‍ത്തകനായ ഷെയ്ഖ് റഷീദ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30-ഓടെ ആന്ധ്രാപ്രദേശിലെ പല്‍നാടുവിലായിരുന്നു സംഭവം. ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷെയ്ഖ് ജീലാനി എന്നയാളാണ് റഷീദിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. തിരക്കേറിയ റോഡിലിട്ട് ജീലാനി റഷീദിനെ ആക്രമിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്....

യുപി ബിജെപിയിൽ തർക്കം രൂക്ഷം, യോഗിയെ മാറ്റണമെന്ന് ഒരു വിഭാഗം, രാജി സന്നദ്ധത അറിയിച്ച് കേശവ് പ്രസാദ് മൗര്യയും

ദില്ലി : കേന്ദ്ര നേതൃത്വത്തിന് തലവേദനയായി ഉത്തർപ്രദേശ് ബിജെപിയിൽ തർക്കം. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ദില്ലിയിലെത്തി രാജി സന്നദ്ധത അറിയിച്ചു. സംഘടനാ തലത്തിൽ പ്രവർത്തിക്കാമെന്ന് മൗര്യ കേന്ദ്ര നേതാക്കളെ അറിയിച്ചു. യുപിയിലെ നിലവിലെ സാഹചര്യത്തിൽ യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയും ജെപി നദ്ദയും കാണും. ഇന്നലെ ബിജെപി സംസ്ഥാ അധ്യക്ഷൻ...

മംഗലാപുരത്ത് നിന്നും അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ച്‌ ഇൻഡിഗോ

ന്യൂഡൽഹി: കർണാടകയിലെ മംഗലാപുരത്ത് നിന്നും തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നും അബുദാബിയിലേക്ക് നേരിട്ട് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. അബുദാബി-മംഗളൂരു റൂട്ടിലെ വിമാനങ്ങൾ ഓഗസ്റ്റ് 9 മുതൽ ദിവസവും, തിരുച്ചിറപ്പള്ളി-അബുദാബി റൂട്ടിൽ ഓഗസ്റ്റ് 11 മുതൽ ആഴ്ചയിൽ നാല് തവണയും സർവീസ് നടത്തും. ഓഗസ്റ്റ് 10 മുതൽ കോയമ്പത്തൂരിൽ...
- Advertisement -spot_img

Latest News

നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ചു; ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: വാഹനങ്ങൾ കടന്നുപോകുന്ന നടുറോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കർ പതിച്ച ആറ് ബജ്‌രംഗ് ദൾ പ്രവർത്തകർ അറസ്റ്റിൽ. കലബുറഗി ടൗണിലായിരുന്നു ബജ്‌രംഗ് ദൾ പ്രവർത്തകർ പാക്...
- Advertisement -spot_img