Tuesday, April 22, 2025

National

ഹോളിക്ക് മുസ്ലീങ്ങൾ പുറത്തിറങ്ങരുതെന്ന് ബിജെപി MLA, “അച്ഛന്റെ സ്വന്തമാണോ ബീഹാർ” എന്ന് തേജസ്വി യാദവ്

പട്‌ന: ഹോളി ദിനത്തില്‍ മുസ്ലീങ്ങള്‍ വീടിന് പുറത്തിറങ്ങിപ്പോവരുതെന്ന ബിഹാറിലെ ബി.ജെ.പി. എം.എല്‍.എ. ഹരിഭൂഷന്‍ ടാക്കൂര്‍ ബചോലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഈ സംസ്ഥാനം എം.എല്‍.എയുടെ അച്ഛന്റെ സ്വന്തമാണോ എന്ന് ചോദിച്ച തേജസ്വി യാദവ്, എം.എല്‍.എയെ ശാസിക്കാനും മാപ്പുപറയിപ്പിക്കാനും മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു. 'മുസ്ലീങ്ങളോട് പുറത്തിറങ്ങരുതെന്നാണ് ബി.ജെ.പി. എം.എല്‍.എ....

സംഭൽ ശാഹി മസ്ജിദിനെ തർക്ക മന്ദിരമെന്നാക്കി അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: സംഭൽ ശാഹി മസ്ജിദിനെ തർക്ക മന്ദിരമെന്നാക്കി അലഹബാദ് ഹൈക്കോടതി. എതിർഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയിലെ സ്റ്റെനോഗ്രാഫറോട് ഇനി മുതൽ തർക്ക മന്ദിരമെന്ന് എഴുതാൻ നിർദേശം നൽകി. അയോധ്യ കേസിൽ ബാബരി മസ്ജിദിനെ 'തർക്ക മന്ദിരം' എന്നാണ് പറഞ്ഞിരുന്നതെന്ന് എതിർഭാഗം കോടതിയെ അറിയിച്ചു. മസ്ജിദിൽ പെയിന്റ് അടിക്കണമെന്നും ഉപകരണങ്ങൾ മാറ്റിയിടണമെന്നും ആവശ്യപ്പെട്ടുള്ള മസ്ജിദ് കമ്മിറ്റിയുടെ...

എസ്‌ഡിപിഐയും പിഎഫ്ഐയും ഒന്നെന്ന് ഇഡി; ‘ഭീകര പ്രവർത്തനത്തിന് വിദേശത്ത് നിന്ന് പണം ശേഖരിച്ചു’

ദില്ലി: എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെയെന്ന് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐയാണെന്നും എസ്ഡിപിഐ ക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടാണെന്നും ഇഡി പറയുന്നു. എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പി എഫ് ഐയാണ്, എസ്‌ഡിപിഐക്ക് നാല് കോടിയോളം രൂപ പിഎഫ്ഐ നൽകിയതിന് തെളിവ് ലഭിച്ചുവെന്നും ഇഡി...

SDPI ദേശീയ പ്രസിഡൻറ് എം.കെ ഫൈസി കസ്റ്റഡിയിൽ

ന്യൂഡൽഹി: എസ്ഡിപിഐ ദേശീയ പ്രസിഡൻറ് എം.കെ ഫൈസി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കസ്റ്റഡിയിൽ. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകൾ തകർക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇഡി വൃത്തങ്ങൾ...

രാജ്യത്ത് കാൻസർ അപകടകരമാം വിധം ഉയർന്ന നിലയിൽ, അഞ്ചിൽ മൂന്ന് രോഗികൾ മരണത്തിന് കീഴടങ്ങുന്നു; റിപ്പോർട്ട്

ന്യൂ ഡൽഹി: രാജ്യത്ത് കാൻസർ രോഗം അപകടകരമാം വിധം ഉയർന്ന നിലയിലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഇന്ത്യയിലെ കാൻസർ രോഗികളിലെ മരണനിരക്ക് അഭൂതപൂർവമായ വേഗതയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ അഞ്ചിൽ മൂന്ന് കാൻസർ രോഗികളും രോഗനിർണയത്തിനു ശേഷം മരണത്തിന്...

സൗജന്യമായി ലഭിച്ച ടിക്കറ്റിന് വമ്പൻ ഗ്രാൻഡ് പ്രൈസ്; ബിഗ് ടിക്കറ്റിലൂടെ പ്രവാസി സ്വന്തമാക്കിയത് 47 കോടി രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 272-ാമത് സീരീസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 2 കോടി ദിർഹം (47 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി. ദുബൈയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ ജഹാംഗീര്‍ ആലം ആണ് വമ്പൻ ഭാഗ്യം സ്വന്തമാക്കിയത്. 134468 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സ്വപ്ന സമ്മാനം നേടിക്കൊടുത്തത്. ബിഗ് ടിക്കറ്റിന്‍റെ ഓഫര്‍...

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍

ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹിമാനി നര്‍വാള്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. റോഹ്ത്തകിലെ സാമ്പ്‌ല ബസ് സ്റ്റാന്‍ഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്‌കേസ് കണ്ടെന്ന് വഴിയാത്രക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കഴുത്തില്‍ ദുപട്ട ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....

‘ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല, ദയവായി ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം, അവരും ഏകാന്തത അനുഭവിക്കുന്നുണ്ട്’; വീഡിയോ ചിത്രീകരിച്ച് യുവാവ് ജീവനൊടുക്കി

ഉത്തർപ്രദേശിലെ ആഗ്രയിൽ ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണത്താൽ ജീവനൊടുക്കി യുവാവ്. വീഡിയോ ചിത്രീകരിച്ചശേഷമാണ് ടെക്കി യുവാവ് ജീവനൊടുക്കിയത്. മുംബൈയിൽ ടിസിഎസിൽ മാനേജരായി ജോലി ചെയ്തിരുന്ന 25 വയസ്സുള്ള മാനവ് ശർമ്മയാണ് തൂങ്ങിമരിച്ചത്. ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണമെന്നും അവരും ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും മാനവ് വീഡിയോയിൽ പറയുന്നു. ജീവനൊടുക്കാനായി കഴുത്തിൽ കുരുക്കിട്ടശേഷമാണ് മാനവ് വീഡിയോ ചിത്രീകരിച്ചത്. കരഞ്ഞുകൊണ്ടാണ് മാനവ്...

ഈന്തപ്പഴത്തിന് ‘സ്വർണക്കുരു’; 172 ഗ്രാം സ്വർണവുമായി ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

ഡല്‍ഹി വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിനുള്ളില്‍ വച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. സൗദിയിലെ ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ യാത്രക്കാരനാണ് സ്വര്‍ണവുമായി പിടിയിലായത്. ഇയാളില്‍ നിന്ന് 172 ഗ്രാം സ്വര്‍ണമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിച്ചെടുത്തത്. ബാഗേജ് എക്സ് – റേ സ്‌കാനിംഗ് നടത്തുന്നതിനിടെയാണ് കസ്റ്റംസ് അധികൃതര്‍ക്ക് സംശയം ഉടലെടുത്തത്. തുടര്‍ന്ന് യാത്രക്കാരന്‍ ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറിനുള്ളിലൂടെ...

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പെന്‍ഷന്‍; സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളിച്ച് സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതിയ്ക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. അസംഘടിത മേഖലയിലെ തൊഴിലാളികളാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. അസംഘടിത മേഘലയിലുള്ളവര്‍ക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പദ്ധതിയുടെ ഭാഗമാകും. നിലവില്‍ നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സമഗ്രമായ പെന്‍ഷന്‍ പദ്ധതികളില്ല. ഇതിനൊരു പരിഹാരമാണ് പുതിയ പദ്ധതിയെന്നാണ് വിലയിരുത്തല്‍....
- Advertisement -spot_img

Latest News

കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...
- Advertisement -spot_img